സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Palakkad

മികച്ച പോലീസ് സ്റ്റേഷനായി വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ; ജില്ലാ പോലീസ് മേധാവിയിൽ നിന്ന് പുരസ്കാരം

പാലക്കാട്: 2025 ഡിസംബർ മാസത്തിൽ ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷനായി വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സേവനനിലവാരവും കാര്യക്ഷമമായ ക്രമസമാധാന പരിപാലനവും ജനസൗഹൃദ സമീപനവും കണക്കിലെടുത്താണ് ഈ അംഗീകാരം ലഭിച്ചത്.ജില്ലാ പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ വടക്കഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്‌എച്ച്ഒ) ശ്രീ ബെന്നി ജില്ലാ പോലീസ് മേധാവി അജിത് കുമാർ ഐപിഎസിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് മികച്ച സ്റ്റേഷൻ തിരഞ്ഞെടുത്തത്.നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിലും കുറ്റകൃത്യങ്ങൾ […]
Read more

14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; 43കാരന് ജീവപര്യന്തം തടവ് ശിക്ഷ

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 43കാരന് ജീവപര്യന്തം തടവ് ശിക്ഷ. കർണാടക സ്വദേശി മനോജിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷ വിധിച്ചത്. 60000 രൂപ പിഴയും വിധിച്ചു. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട 14കാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാളെ ശിക്ഷിച്ചത്. 2023ലായിരുന്നു കേസിന് ആസ്പദമായ സംഭവം. കർണാടക ദാഡി സ്വദേശിയായ മനോജ് ജോലി തേടിയാണ് പാലക്കാട് എത്തിയത്. ഇതിനിടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിക്ക് വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയാക്കുകയും പരിശോധനയ്ക്ക് […]
Read more

പാലക്കാട് ജനവാസമേഖലയിൽ കരടിയെയും കുട്ടി കരടിയെയും കണ്ടെത്തി

പാലക്കാട്: പാലക്കാട് ജനവാസ മേഖലയിൽ കരടികളുടെ സ്വാധീനം. കഞ്ചിക്കോട് ചുള്ളിമട കൊട്ടാമുട്ടി ജനവാസമേഖലയിലാണ് കരടികളിറങ്ങിയത്. കരടിയും കുട്ടി കരടിയും പാടത്തിന് സമീപത്തു കൂടി നടന്നുനീങ്ങുന്നത് കണ്ടതായി നാട്ടുകാര്‍ പറയുന്നു. അയ്യപ്പൻ മലയിൽ ഇവ തീറ്റ തേടിയെത്തി യതാകാമെന്നാണ് നിഗമനം. സംഭവ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തി. കരടികള്‍ ആക്രമണ സ്വഭാവമുള്ളതാ യിരുന്നില്ലെന്നും ഭക്ഷണം തേടി ഇറങ്ങിയതാവാമെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചത്.
Read more

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും

പാലക്കാട്: പാലക്കാട് ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെത്തിയ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാൻ പൊലീസ്. ഫോണിൽ നിർണായകമായ ചാറ്റുകൾ ഉണ്ടായേക്കാമെന്ന നിഗമനത്തിലാണ് അന്വേഷണം. കസ്റ്റഡിയിൽ എടുക്കുമ്പോൾ ഫോൺ കൈയിൽ എടുക്കാൻ രാഹുൽ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അത് അനുവദിച്ചില്ല. തുടർന്ന് ഫോൺ ഹോട്ടൽ മുറിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. പത്തനംതിട്ട എആർ ക്യാമ്പിൽ […]
Read more

ടോറസ് ലോറിയും കോളേജ് ബസ്സും കൂട്ടിയിടിച്ചു; പത്തോളം വിദ്യാർത്ഥികൾക്ക് പരിക്ക്

പാലക്കാട്: ആലത്തൂർ കാവശ്ശേരി ചുണ്ടക്കാട് വക്കീൽപടിയിൽ എജെകെ കോളേജ് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തോളം വിദ്യാർഥികൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് മൂന്നേകാൽ മണിയോടെയായിരുന്നു അപകടം. ബസ് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല. പഴയന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കോളേജ് ബസും ആലത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. ടോറസ് ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് കോളേജ് ബസിന്റെ ഡ്രൈവർ സൈഡിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.ഇടിയുടെ ആഘാതത്തിൽ […]
Read more

മഞ്ഞപ്പിത്തം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

പാലക്കാട്: ജില്ലയിൽ വിവിധ പ്രദേശങ്ങളിലായി ഹെപ്പറ്റൈറ്റീസ് – എ (മഞ്ഞപ്പിത്തം) റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാൽ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഉത്സവങ്ങൾ മറ്റ് ആഘോഷ പരിപാടികൾ എന്നിവയിലും മഞ്ഞപ്പിത്തം വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശം നൽകി.ഹെപ്പറ്റൈറ്റീസ് – എ അഥവാ മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന ഒരു രോഗമാണ്. ഹെപ്പറ്റൈറ്റീസ് – എ വൈറസ് കാരണമാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. ശരീരത്തില്‍ വൈറസ് പ്രവര്‍ത്തിക്കുന്നത് മൂലം കരളിലെ കോശങ്ങള്‍ നശിക്കുകയും കരളിൻ്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യുന്നു. ഇതിനാല്‍ […]
Read more

പതിമൂന്നു വയസ്സുകാരൻ ആദിക്കിന് വീൽ ചെയർ നൽകി

പാലക്കാട്: ഇരുകാലുകൾക്കും ശാരീരിക ശേഷിക്കുറവുള്ള പതിമൂന്നു വയസ്സുകാരൻ ആദിക്കിന് വീൽ ചെയർ നൽകി മനുഷ്യസ്നേഹത്തിന്റെ മികച്ച മാതൃകയായി പാലക്കാട്ടെ യശോ റാം സിൽവർ മാൾ ഉടമ യശോ റാം ബാബു. സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് യശോ റാം ബാബു ഈ സഹായം കൈമാറിയത്. അകത്തേത്തറ പഞ്ചായത്ത് അഞ്ചാം വാർഡിലെ മുരളി– ധന്യ ദമ്പതികളുടെ മകനാണ് ആദിക് ദിവസേനയുള്ള സഞ്ചാരത്തിലും വിദ്യാഭ്യാസ ആവശ്യങ്ങളിലും ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്ന ആദിക്കിന് വീൽ ചെയർ ലഭിച്ചതോടെ ജീവിതത്തിൽ വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. […]
Read more

ജില്ലയിൽ ആദ്യമായി ത്രീ ഡി ലാപറോസ്കോപിക് യൂറോളജി ശസ്ത്രക്രിയ വിജയകരമായി നടത്തി ആലത്തൂർ അസീസിയ ആശുപത്രി

പാലക്കാട്: ആലത്തൂർ അസീസിയ ആശുപത്രിയിൽ ജില്ലയിൽ ആദ്യമായി ത്രീഡി ലാപറോസ്കോപിക് യൂറോളജി ശസ്ത്രക്രിയ വിജയകരമായി നടത്തി.വൃക്കയിൽ നിന്നും മൂത്രനാളത്തിലേക്ക് തടസ്സം സൃഷ്ടിക്കുന്ന പി.യു‌.ജെ ഒബ്സ്ട്രക്ഷൻ എന്ന അവസ്ഥ പരിഹരിക്കുന്നതിനായാണ് ശസ്ത്രക്രിയ നടത്തിയത്. യൂറോളജി വിഭാഗം മേധാവി ഡോ. ജിതുനാഥ്, ഡോ. അനൂപ് കെ. ശങ്കർ അനസ്തേഷ്യ വിഭാഗം ഡോ. താജുന്നിസ ഹക്കിം എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ നിർവഹിച്ചത്.പാലക്കാട് ജില്ലയിൽ ഇത്തരത്തിലുള്ള അത്യാധുനിക ശസ്ത്ര ക്രിയ ആദ്യമായാണ് നടത്തുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജില്ലയിലെ തന്നെ മികച്ച യൂറോളജി […]
Read more

കഞ്ചിക്കോട്ടെ കവർച്ച; രണ്ടാം പ്രതിയും അറസ്റ്റിൽ

പാലക്കാട്: പുതുശ്ശേരി കഞ്ചിക്കോട് ശാസ്ത്രി നഗറിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഒന്നരപ്പവന്റെ സ്വർണാഭരണവും 4000 രൂപയും മോഷ്‌ടിച്ച കേസിലെയും എലപ്പുള്ളി അംബുജം സ്‌റ്റോപ്പിൽ റിട്ട. സൈനികന്റെ വീട്ടിനുള്ളിൽ മോഷണത്തിനു ശ്രമിച്ച കേസിലെയും രണ്ടാം പ്രതി അറസ്റ്റിൽ. കോയമ്പത്തൂർ സൂലൂരിൽ നിന്നു കസബ പൊലീസാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. തിരുപ്പൂർ മഠത്തുകളം മൈവാടി സ്വദേശി രാഘവനാണ് (24) അറസ്റ്റിലായത്. നേരത്തെ കേസിലെ ഒന്നാം പ്രതി ഗൗതമിനെ പിടികൂടിയിരുന്നു. ഇയാളിൽ നിന്നു ലഭിച്ച സൂചനയെ തുടർന്നു രാഘവനെ ഒരാഴ്ചയായി നിരീക്ഷിച്ച […]
Read more

സപ്ലൈകോ രണ്ടാം വിള നെല്ലെടുപ്പ്; സ്വകാര്യ മില്ലുകൾ സഹകരിക്കും

പാലക്കാട്: സപ്ലൈകോ മുഖേനയുള്ള നെല്ലു സംഭരണവുമായി സ്വകാര്യ മില്ലുകൾ സഹകരിക്കും. മന്ത്രി ജി.ആർ.അനിൽ കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണു തീരുമാനം. ഇത്തവണ പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ രണ്ടാം വിള മുതൽ മില്ലുകൾ നെല്ലെടുത്തു തുടങ്ങും.പാലക്കാട് ജില്ലയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനിച്ചതുപോലെ പ്രാഥമിക സഹകരണ സംഘങ്ങൾ മുഖേന നെല്ലെടുത്ത് സഹകരണ ബാങ്കുകൾ മുഖേന വില നൽകുമെന്നു മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. പാലക്കാട് സംഭരണത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ സപ്ലൈകോയോ സഹകരണ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.