സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Palakkad

ചിറ്റൂരില്‍ നാല് വയസുകാരനെ കാണ്മാനില്ല; കുട്ടിക്കായി വ്യാപക തെരച്ചിൽ

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ നാല് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് നിന്നാണ് കുട്ടിയെ കാണാതായത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സുഹാൻ എന്ന കുട്ടിയെ കാണാതായത്. ചിറ്റൂർ പൊലീസിൻ്റെ നേതൃത്വത്തിൽ കുട്ടിക്കായി വ്യാപക തിരച്ചിൽ നടക്കുകയാണ്.
Read more

യുഡിഎഫ് കൗണ്‍സിലറെ വോട്ടെടുപ്പില്‍ നിന്ന് ഒഴിവാക്കി

പാലക്കാട്: നഗരസഭ വൈസ് ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ നിന്ന് യുഡിഎഫ് കൗണ്‍സിലറെ ഒഴിവാക്കി. കൗണ്‍സില്‍ ഹാളില്‍ വോട്ടെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ വൈകിയെത്തിയെന്ന കാരണത്താലാണ് യുഡിഎഫ് കൗണ്‍സിലർ പ്രശോഭിനെ ഒഴിവാക്കിയത്. കൗണ്‍സില്‍ യോഗം ആരംഭിച്ച്‌ 2.37 നാണ് അദ്ദേഹം ഹാളിലെത്തിയത്. ബിജെപി അംഗങ്ങള്‍ എതിർപ്പുമായി രംഗത്ത് വന്നതോടെ റിട്ടേണിംഗ് ഓഫീസർ ഇദ്ദേഹത്തോട് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു. ഗുളിക വാങ്ങാൻ പോയതിനാലാണ് വൈകിയതെന്ന് പ്രശോഭ് വിശദീകരിച്ചെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. ഇതോടെ 17 അംഗങ്ങള്‍ മാത്രമാണ് യുഡിഎഫില്‍ നിന്ന് വോട്ടെടുപ്പില്‍ പങ്കെടുത്തത്.
Read more

രാത്രി ഗുണ്ടകളുടെ കാവലിൽ കുതിരാനിൽ വീണ്ടും മാലിന്യം തള്ളൽ

പാലക്കാട് : വടക്കഞ്ചേരി കുതിരാൻ മേഖലയിലെ ദേശീയപാതയോരത്ത് വീണ്ടും അനധികൃത മാലിന്യം തള്ളൽ. രാത്രിയുടെ മറവിൽ ഗുണ്ടകളുടെ കാവലിലാണ് മാലിന്യം കയറ്റിയ ലോറികൾ എത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും, ദീർഘകാലമായി തുടരുന്ന സ്ഥിരം പ്രവണതയാണെന്നും പ്രദേശവാസികൾ പറയുന്നു. വാണിയമ്പാറ മുതൽ പട്ടിക്കാട് വരെ വ്യാപിച്ചുകിടക്കുന്ന നിരവധി കുടിവെള്ള പദ്ധതികളിലേക്കാണ് ഈ മാലിന്യം മഴക്കാലത്ത് ഒഴുകിയെത്തുന്നത്. കുടിവെള്ള സ്രോതസ്സുകൾ മലിനമാകുന്ന സാഹചര്യം നിലനിൽക്കുന്നതോടെ ജനങ്ങളിൽ കടുത്ത ആശങ്കയും പ്രതിഷേധവും ഉയർന്നിരിക്കുകയാണ്. മാലിന്യ തള്ളൽ സംബന്ധിച്ച […]
Read more

പ്രജനന കാലം: ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ കടുവയും പുലിയും നാട്ടിലിറങ്ങാന്‍ സാധ്യത; വനം വകുപ്പ്‌

പാലക്കാട് : ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളില്‍ കടുവയും പുലിയും ഇണചേരുന്ന കാലമായതിനാൽ ഇവ നാട്ടിലിറങ്ങാൻ സാധ്യത കൂടുതലാണെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്. ഈ മാസങ്ങളിൽ ആൺമൃഗങ്ങൾ ഇണയെ തേടി അവയുടെ അധികാര പരിധിവിട്ടു പുറത്തുകടക്കും. ജനവാസ മേഖലയിൽ വരെ എത്താം. ഇണയ്ക്കുവേണ്ടി മറ്റ് ആൺമൃഗങ്ങളുമായി ഏറ്റുമുട്ടുന്നതും പതിവാണ്. പരുക്കേറ്റ്, പരാജയപ്പെടുന്ന മൃഗം അവരുടെ അധികാര പരിധിയിൽ നിന്നു പുറത്താക്കപ്പെടും. ഇവ കന്നുകാലികളും നായ്ക്കളും ഉൾപ്പെടെ ദുർബലരായ ഇരകളുള്ള ജനവാസമേഖലയോടു ചേർന്നുള്ള ചെറിയ കാടുകളിൽ താമസമാക്കും. ആയാസമില്ലാതെ ഇരപിടിക്കാൻ […]
Read more

ടൂറിസം സ്വപ്നങ്ങളെ തകർക്കാൻ പൊട്ടിത്തെറിക്കുന്ന ക്വാറി

പാലക്കാട്: വടക്കഞ്ചേരി മലയോരത്തിന്റെ നെഞ്ചിൽ പച്ചപ്പിന്റെ ശ്വാസം നിറച്ച് നിൽക്കുന്ന വാവുമല, ഒരു പൈതൃക ടൂറിസം കേന്ദ്രമായി മാറാനുള്ള പ്രതീക്ഷയിലാണ്. കോടികൾ ചെലവഴിച്ച് സംസ്ഥാന സർക്കാർ രൂപകൽപ്പന ചെയ്യുന്ന പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികൾ, ഈ പ്രദേശത്തെ പ്രകൃതിയെയും സംസ്കാരത്തെയും സംരക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. എന്നാൽ ആ സ്വപ്നങ്ങളുടെ അതിരിൽ, പാറ പൊട്ടുന്ന ശബ്ദം ഇന്ന് ആശങ്കയുടെ മുഴക്കമായി മാറുകയാണ്. വാവുമല ടൂറിസം പദ്ധതിപ്രദേശത്തിന് തൊട്ടടുത്ത്, ചെല്ലിപ്പറമ്പിലെ ചൂരക്കോട്ടുകുളമ്പ് ക്വാറിയിൽ നടക്കുന്ന ശക്തമായ പാറപൊട്ടിക്കൽ പ്രവർത്തനങ്ങൾ, ഈ […]
Read more

ബസ് ഗതാഗത നിയന്ത്രണം ശക്തമാക്കും

പാലക്കാട്: വടക്കഞ്ചേരി ടൗണിൽ വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിനും ട്രാഫിക് നിയമലംഘനങ്ങൾക്കും കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പി. പി. സുമോദ് എംഎൽഎ. ഇതുസംബന്ധിച്ച് എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. യോഗത്തിലെ തീരുമാനപ്രകാരം പാലക്കാട് ഭാഗത്ത് നിന്ന് തൃശ്ശൂരിലേക്ക് പോകുന്ന സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും രാവിലെ 8 മണിവരെ മാത്രമേ ടൗണിൽ പ്രവേശിക്കാൻ അനുവദിക്കൂ. 8 മണിക്ക് ശേഷം ബസുകൾ നിലവിലുള്ള ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനപ്രകാരം ചെറുപുഷ്പം ബസ് സ്റ്റോപ്പിൽ നിന്ന് റോയൽ ജംഗ്ഷൻ […]
Read more

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം

പാലക്കാട്: തൃത്താലയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. കപ്പൂര്‍ അന്തിമഹാളന്‍കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തന്‍പൊന്നത്ത് പറമ്ബില്‍ ചന്ദ്രന്‍ (50) ആണ് മരിച്ചത്. സമീപത്തുനിന്ന് മീൻ പിടിച്ചു തിരികെ വരുമ്പോൾ പുല്ലിനിടയില്‍ പൊട്ടികിടന്ന വൈദ്യുതി കമ്ബി ശ്രദ്ധയില്‍പ്പെടാതെ കയറിപിടിക്കുകയായിരുന്നു.വൈദ്യുതി കമ്ബി പ്രദേശത്ത് പൊട്ടികിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായെന്നും അധികൃതർ വിവരം വേണ്ട രീതിയില്‍ കൈകാര്യം ചെയ്തിരുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി. സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.
Read more

വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച്‌ ചികിത്സയിലായിരുന്നയാൾ മരിച്ചു

പാലക്കാട്: അബദ്ധത്തില്‍ ആസിഡ് അകത്ത് ചെന്ന് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി വേങ്ങശ്ശേരി താനിക്കോട്ടില്‍ രാധാകൃഷ്ണനാണ് മരിച്ചത്. തൃശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മാസം അഞ്ചാം തീയതിയായിരുന്നു സംഭവം. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ റിപ്പയർ ചെയ്യുന്ന കട നടത്തുകയാണ് രാധാകൃഷ്ണൻ. സെവനപ്പ് കുപ്പിയിലുണ്ടായിരുന്ന ആസിഡ് വെള്ളമാണെന്ന് കരുതി കുടിക്കുകയായിരുന്നു. ജോലിയുടെ ആവശ്യത്തിനായാണ് ആസിഡ് സൂക്ഷിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ ഒറ്റപ്പാലം ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് […]
Read more

സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗത്തെ മര്‍ദിച്ച സംഭവം ; സിപിഎം പ്രാദേശിക നേതാവ് ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പാലക്കാട്: ഒറ്റപ്പാലം ലക്കിടിയില്‍ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗത്തെ മര്‍ദിച്ച കേസില്‍ സിപിഎം പ്രാദേശിക നേതാവ് ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍. ലക്കിടി ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്ത് മുന്‍ അംഗവുമായ അനില്‍കുമാര്‍, സിഐടിയു തൊഴിലാളി വിജിദാസ്, പ്രിന്‍സ് എന്നിവരാണു പിടിയിലായത്. ലക്കിടി തെക്കുംചെറോട് സ്വദേശിയും പാര്‍ട്ടി അംഗവുമായ സുരേന്ദ്രന്‍ ആക്രമിക്കപ്പെട്ട കേസിലാണ് അറസ്റ്റ്. തെരഞ്ഞെടുപ്പില്‍ തോറ്റ വൈരാഗ്യത്തിലാണ് പാര്‍ട്ടി അംഗമായ സുരേന്ദ്രനെ ആക്രമിച്ചത്. ശനിയാഴ്ച രാത്രി ബൈക്കില്‍ പോകുന്നതിനിടെ നാലംഗ സംഘം ഇരുമ്പ് പൈപ്പ് […]
Read more

വാളയാർ ആൾകൂട്ടക്കൊലപാതകം; റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട്: വാളയാറിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) റിപ്പോർട്ട് തേടി. ഒരാഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറി കമ്മീഷന് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശം നൽകി. പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് നാളെ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ തെരച്ചിൽ ശക്തമാക്കിയതായും, അവർ കീഴടങ്ങുന്നതിനായി ബന്ധുക്കൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. എട്ട് പേരിലധികരെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് സാധ്യത. കേസിൽ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.