സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Palakkad

ആട് വാഴ തിന്നതിനെച്ചൊല്ലിയുണ്ടായ തർക്കം; ഒരാൾക്ക് വെട്ടേറ്റു

പാലക്കാട്: നെന്മാറ വാഴ ആടുതിന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. കരിമ്പാറ തളിപ്പാടം സ്വദേശിയായ ബാബുവിനാണ് (55) വെട്ടേറ്റത്. സംഭവത്തിൽ അയൽവാസിയായ വാസുവിനെതിരേ നെന്മാറപോലീസ് കേസെടുത്തു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പോത്തുണ്ടി ജലസേചനകനാലിൽ വീടിനോടുചേർന്നുള്ള ഭാഗത്താണ് ബാബു വാഴക്കൃഷി ചെയ്തിട്ടുള്ളത്. ദിവസങ്ങൾക്കുമുൻപ് ഈ വാഴകൾ വാസുവിന്റെ ആടുകൾ തിന്നിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിലാണ് ബാബുവിന് കത്തികൊണ്ട് വെട്ടേറ്റത്. വെട്ട് തടുക്കുന്നതിനിടെ വലതുകൈയ്ക്ക് മുറിവേറ്റതിനെത്തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

അയ്യപ്പൻ വിളക്ക് ഭക്തിപൂർവമായി ആഘോഷിച്ചു

പ്രഭാത പൂജകൾ ക്ഷേത്ര പൂജാരി ശിവപ്രസാദ് നമ്പൂതിരി നിർവഹിച്ചു. തുടർന്ന് നടന്ന അഭിഷേക, പുഷ്പാർച്ചന, പ്രത്യേക നേർച്ചവിളക്ക് എന്നിവയിൽ പങ്കെടുത്ത ഭക്തജനക്കൂട്ടം ദൈവിക ചൈതന്യം നിറഞ്ഞ ഒരു അനുഭവമായിരുന്നുവെന്ന് പ്രതികരിച്ചു. വൈകുന്നേരത്തോടെ ക്ഷേത്രപ്രാങ്കണം ഭക്തജനസാന്നിധ്യത്തിൽ നിറഞ്ഞപ്പോൾ, വിളക്കുതെളിച്ച ചടങ്ങും ‘സ്വാമിയേ ശരണം അയ്യപ്പാ’ എന്ന പാരായണവും ഭക്തിയെ ഉയർത്തിപ്പിടിച്ചു. ആഘോഷങ്ങൾക്ക് കലാഭംഗി പകർന്നത് അതിശയകരമായ ചെണ്ടമേളമായിരുന്നു. പ്രശസ്തമായ യുവവാദകനായ വിശാഖൻ മാർഗംകുന്നൻ നയിച്ച ചെണ്ടവാദ്യസംഘം ലയതാളങ്ങളുടെ മഹിമയിൽ മുഴുവൻ പ്രദേശത്തെയും ആവേശത്തിലാക്കി. ചെണ്ടയുടെയും ഇലത്താളത്തിന്റെയും താളഭംഗി കേൾക്കാൻ […]
Read more

വിമതരെ കോൺഗ്രസിൽ നിന്നും പുറത്താക്കി

പാലക്കാട്: വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ മൂന്നാംവാർഡിലും 19-ാം വാർഡിലും യുഡിഎഫ് സ്ഥാനാർഥികൾക്കെതിരേ വിമതരായി മത്സരിക്കുന്ന വി. രവീന്ദ്രനെയും സി. മനോജിനെയും കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. മൂന്നാംവാർഡിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ഗംഗാധരനെ യുഡിഎഫ് സ്വതന്ത്രനായി നേതൃത്വം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് സി. മനോജ് മത്സരരംഗത്തെത്തിയത്. 19-ാം വാർഡിൽ കേരളകോൺഗ്രസ് ജോസഫിലെ ആന്റോ വല്ലയിലാണ് യുഡിഎഫ് സ്ഥാനാർഥി. 19-ാം വാർഡ് കോൺഗ്രസിന് വിട്ടുനൽകണമെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം കേരള കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വഴങ്ങിയില്ല. […]
Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ 14 ഓപ്പറേഷൻ തിയറ്ററുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് പി.എം.എസ്.വൈ ബ്ലോക്കിലെ ഓപ്പറേഷൻ തിയറ്ററുകൾ തിങ്കളാഴ്ച മുതൽ പൂർണ്ണതോതിൽ പ്രവർത്തനം തുടങ്ങും. ഏതാനും മാസങ്ങളായി അടച്ചിട്ടിരുന്ന 14 തിയറ്ററുകളാണ് ഇപ്പോൾ തുറക്കുന്നത്. ഈ കെട്ടിടത്തിലെ അത്യാഹിത വിഭാഗത്തിൽനിന്നും പിന്നീട് ആറാം നിലയിലെ പതിനഞ്ചാം നമ്പർ തിയറ്ററിൽനിന്നും തീയും പുകയും ഉയർന്നതിനെ തുടർന്നാണ് വിദഗ്‌ധ പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കുമായി ഈ തിയറ്ററുകൾ അടച്ചിട്ടത്. ആകെയുള്ള 19 തിയറ്ററുകളിൽ അത്യാഹിത വിഭാഗവുമായി ബന്ധപ്പെട്ട 5 തിയറ്ററുകൾ വളരെ വേഗം തന്നെ തുറന്നിരുന്നു. ശേഷിക്കുന്ന 14 […]
Read more

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡന കേസ്; പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം ബെംഗ്ലൂരിലേക്ക്

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസില്‍ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം ബെംഗ്ലൂരിലേക്ക്. അതിജീവിതയുടെ മൊഴിയെടുത്ത ശേഷം മാത്രമാകും തുടര്‍നടപടികളിലേക്ക് കടക്കുക. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ബലാത്സംഗ കേസ് നിലനില്‍ക്കില്ലെന്നും,പരാതി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും രാഹുലിന്റെ ഹര്‍ജിയില്‍ പറയുന്നു. രാഹുല്‍ മംഗലാപുരം കേന്ദ്രീകരിച്ച് ഒളിവില്‍ കഴിയുന്നതായാണ് അന്വേഷണസംഘം കരുതുന്നത്. രാഹുലിന്റെ സഹായിയെയും ഡ്രൈവറേയും എസ്ഐടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണസംഘത്തെ കബളിപ്പിക്കാന്‍ രാഹുല്‍ ദൃശ്യം മാതൃകയില്‍ മൊബൈല്‍ ഫോണ്‍ കൈമാറിയതായും […]
Read more

സാമൂഹ്യനീതി ദിനാചരണം ജനുവരി 1-ന് പാലക്കാട്

പാലക്കാട്: 2025 ജനുവരി 1-ന് നടക്കുന്ന സാമൂഹ്യനീതി ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിൽ വിവിധ ഉൾക്കൊള്ളൽ പ്രവർത്തനങ്ങളും ബഹുമതിപ്പ്രദാനവും നടന്നു. അസമത്വരഹിത സമൂഹസൃഷ്ടിക്കായി ജില്ല നടപ്പാക്കുന്ന പദ്ധതികൾ പാലക്കാട് ജില്ലാ കളക്ടർ മാധവിക്കുട്ടി നേതൃത്വം നൽകി അവതരിപ്പിച്ചു. വിസ്മയ ഇൻക്ലൂഷൻ സൊസൈറ്റി ജേണൽ, മുന്ദൂർ ഡെവലപ്‌മെന്റ് ഡിസബിലിറ്റി ഡാറ്റാബാങ്ക് ഓഫീസ് തുടങ്ങിയ ഉൾക്കൊള്ളൽ സംരംഭങ്ങൾ ചടങ്ങിൽ വിശദീകരിച്ചു. 2016 മുതൽ സാമൂഹ്യനീതി ദിനാചരണവുമായി ബന്ധപ്പെട്ട വിവിധ സാമൂഹിക സംരക്ഷണ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കി വരുന്നതായി കളക്ടർ അറിയിച്ചു. […]
Read more

പതാകദിന ഫണ്ട് സമാഹരണ ചടങ്ങ് നടത്തി

പാലക്കാട്: രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ധീര രക്തസാക്ഷികൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഡിസംബർ 7-ന് ആചരിക്കുന്ന സായുധസേന പതാകദിനത്തിനോടനുബന്ധിച്ച് പാലക്കാട്ട് പതാകദിന ഫണ്ട് സമാഹരണ പരിപാടി നടത്തി. കാർ ഫ്ലാഗുകളും ടോക്കൺ ഫ്ലാഗുകളും വിൽപ്പന നടത്തിയാണ് ഈ വർഷവും ഫണ്ട് സമാഹരിക്കുന്നത്. വിമുക്തഭടന്മാർക്കും സൈനികരുടെ വിധവകൾക്കും മക്കൾക്കും സാമ്പത്തിക സഹായം നൽകുന്നതിനാണ് പതാകദിന ഫണ്ട് വിനിയോഗിക്കുന്നത്. ജില്ലകൾ തമ്മിൽ ഫണ്ട് സമാഹരണത്തിൽ പ്രോത്സാഹനം വർധിപ്പിക്കുന്നതിനായിപതാകദിന ഫണ്ട് കമ്മിറ്റി റോളിംഗ് ട്രോഫികളും ഏർപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ തുക സമാഹരിക്കുന്ന ജില്ലയ്ക്കും […]
Read more

പ്രത്യേക വിഭാഗക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ; പോളിംഗ് സ്റ്റേഷനുകളിൽ മുൻഗണന

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, ഗുരുതര രോഗബാധിതർ എന്നിവരുള്‍പ്പെടുന്ന പ്രത്യേക വിഭാഗത്തിൽപ്പെട്ട വോട്ടർമാർക്ക് ജില്ലയിൽ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കാഴ്ചപരിമിതർ, അംഗപരിമിതർ, ശാരീരിക അസൗകര്യമുള്ളവർ തുടങ്ങിയവർക്ക് ക്യൂവിൽ നിൽക്കാതെ നേരിട്ട് പോളിംഗ് ബൂത്തിൽ പ്രവേശിച്ച് വോട്ട് രേഖപ്പെടുത്താനാകും. വോട്ട് രേഖപ്പെടുത്തുന്നതിനായി അവശരായ വോട്ടർമാർക്ക് പ്രായപൂർത്തിയായ ഒരാളുടെ സഹായം തേടാവുന്നതും അതിനായി നിയമപരമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുമാണെന്ന് കമ്മീഷൻ വ്യക്തമാക്കുന്നു. ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളും […]
Read more

അട്ടപ്പാടിയില്‍ കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം: വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

പാലക്കാട്: കടുവ സെന്‍സസിനിടെയുണ്ടായ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. മുള്ളി വനമേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുതൂരില്‍ കഴിഞ്ഞ ദിവസം അഞ്ചംഗ വനപാലക സംഘം കാട്ടില്‍ കുടുങ്ങിയിരുന്നു. ഇതേ മേഖലയിലാണ് ഇന്നത്തെയും സംഭവം.
Read more

മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന

പാലക്കാട്‌: പാലക്കാട് മലമ്പുഴയിലെ നവോദയ സ്കൂളിന് സമീപം വീണ്ടും പുലിയെ കണ്ടതിനെ തുടർന്ന് മേഖലയിൽ ജാഗ്രത കർശനമാക്കി. ശനിയാഴ്ച ആദ്യം കണ്ടതിന് പിന്നാലെ വനംവകുപ്പ് ആർആർടി സംഘങ്ങളുമായി നിരീക്ഷണം ശക്തമാക്കിയെങ്കിലും ക്യാമറയിൽ ചിത്രം പതിഞ്ഞിട്ടില്ല. എന്നാൽ നാട്ടുകാർ സൂചിപ്പിച്ച പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപാടുകൾ കണ്ടെത്തി, സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചു. രാത്രിയാത്ര നിയന്ത്രണങ്ങൾ തുടരുന്നതിനൊപ്പം സമീപത്തെ സ്കൂളുകളിലും സ്ഥാപനങ്ങളിലും പ്രവർത്തന സമയത്ത് മാറ്റം വരുത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 8 മണിയോടെ റോഡ് മുറിച്ച് കടക്കുന്ന പുലിയെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.