സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Palakkad

സാമൂഹ്യനീതി ദിനാചരണം ജനുവരി 1-ന് പാലക്കാട്

പാലക്കാട്: 2025 ജനുവരി 1-ന് നടക്കുന്ന സാമൂഹ്യനീതി ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിൽ വിവിധ ഉൾക്കൊള്ളൽ പ്രവർത്തനങ്ങളും ബഹുമതിപ്പ്രദാനവും നടന്നു. അസമത്വരഹിത സമൂഹസൃഷ്ടിക്കായി ജില്ല നടപ്പാക്കുന്ന പദ്ധതികൾ പാലക്കാട് ജില്ലാ കളക്ടർ മാധവിക്കുട്ടി നേതൃത്വം നൽകി അവതരിപ്പിച്ചു. വിസ്മയ ഇൻക്ലൂഷൻ സൊസൈറ്റി ജേണൽ, മുന്ദൂർ ഡെവലപ്‌മെന്റ് ഡിസബിലിറ്റി ഡാറ്റാബാങ്ക് ഓഫീസ് തുടങ്ങിയ ഉൾക്കൊള്ളൽ സംരംഭങ്ങൾ ചടങ്ങിൽ വിശദീകരിച്ചു. 2016 മുതൽ സാമൂഹ്യനീതി ദിനാചരണവുമായി ബന്ധപ്പെട്ട വിവിധ സാമൂഹിക സംരക്ഷണ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കി വരുന്നതായി കളക്ടർ അറിയിച്ചു. […]
Read more

പതാകദിന ഫണ്ട് സമാഹരണ ചടങ്ങ് നടത്തി

പാലക്കാട്: രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ധീര രക്തസാക്ഷികൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഡിസംബർ 7-ന് ആചരിക്കുന്ന സായുധസേന പതാകദിനത്തിനോടനുബന്ധിച്ച് പാലക്കാട്ട് പതാകദിന ഫണ്ട് സമാഹരണ പരിപാടി നടത്തി. കാർ ഫ്ലാഗുകളും ടോക്കൺ ഫ്ലാഗുകളും വിൽപ്പന നടത്തിയാണ് ഈ വർഷവും ഫണ്ട് സമാഹരിക്കുന്നത്. വിമുക്തഭടന്മാർക്കും സൈനികരുടെ വിധവകൾക്കും മക്കൾക്കും സാമ്പത്തിക സഹായം നൽകുന്നതിനാണ് പതാകദിന ഫണ്ട് വിനിയോഗിക്കുന്നത്. ജില്ലകൾ തമ്മിൽ ഫണ്ട് സമാഹരണത്തിൽ പ്രോത്സാഹനം വർധിപ്പിക്കുന്നതിനായിപതാകദിന ഫണ്ട് കമ്മിറ്റി റോളിംഗ് ട്രോഫികളും ഏർപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ തുക സമാഹരിക്കുന്ന ജില്ലയ്ക്കും […]
Read more

പ്രത്യേക വിഭാഗക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ; പോളിംഗ് സ്റ്റേഷനുകളിൽ മുൻഗണന

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, ഗുരുതര രോഗബാധിതർ എന്നിവരുള്‍പ്പെടുന്ന പ്രത്യേക വിഭാഗത്തിൽപ്പെട്ട വോട്ടർമാർക്ക് ജില്ലയിൽ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കാഴ്ചപരിമിതർ, അംഗപരിമിതർ, ശാരീരിക അസൗകര്യമുള്ളവർ തുടങ്ങിയവർക്ക് ക്യൂവിൽ നിൽക്കാതെ നേരിട്ട് പോളിംഗ് ബൂത്തിൽ പ്രവേശിച്ച് വോട്ട് രേഖപ്പെടുത്താനാകും. വോട്ട് രേഖപ്പെടുത്തുന്നതിനായി അവശരായ വോട്ടർമാർക്ക് പ്രായപൂർത്തിയായ ഒരാളുടെ സഹായം തേടാവുന്നതും അതിനായി നിയമപരമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുമാണെന്ന് കമ്മീഷൻ വ്യക്തമാക്കുന്നു. ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളും […]
Read more

അട്ടപ്പാടിയില്‍ കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം: വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

പാലക്കാട്: കടുവ സെന്‍സസിനിടെയുണ്ടായ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. മുള്ളി വനമേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുതൂരില്‍ കഴിഞ്ഞ ദിവസം അഞ്ചംഗ വനപാലക സംഘം കാട്ടില്‍ കുടുങ്ങിയിരുന്നു. ഇതേ മേഖലയിലാണ് ഇന്നത്തെയും സംഭവം.
Read more

മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന

പാലക്കാട്‌: പാലക്കാട് മലമ്പുഴയിലെ നവോദയ സ്കൂളിന് സമീപം വീണ്ടും പുലിയെ കണ്ടതിനെ തുടർന്ന് മേഖലയിൽ ജാഗ്രത കർശനമാക്കി. ശനിയാഴ്ച ആദ്യം കണ്ടതിന് പിന്നാലെ വനംവകുപ്പ് ആർആർടി സംഘങ്ങളുമായി നിരീക്ഷണം ശക്തമാക്കിയെങ്കിലും ക്യാമറയിൽ ചിത്രം പതിഞ്ഞിട്ടില്ല. എന്നാൽ നാട്ടുകാർ സൂചിപ്പിച്ച പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപാടുകൾ കണ്ടെത്തി, സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചു. രാത്രിയാത്ര നിയന്ത്രണങ്ങൾ തുടരുന്നതിനൊപ്പം സമീപത്തെ സ്കൂളുകളിലും സ്ഥാപനങ്ങളിലും പ്രവർത്തന സമയത്ത് മാറ്റം വരുത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 8 മണിയോടെ റോഡ് മുറിച്ച് കടക്കുന്ന പുലിയെ […]
Read more

എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

പാലക്കാട്: തരൂർ എൽഡിഎഫ് തരൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉത്സാഹഭരിതമായ ജനപെങ്കലിലും രാഷ്ട്രീയ ചർച്ചകളിലും പുതു ഊർജ്ജം പകർന്നുകൊണ്ട് നടന്നു. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ടായിരുന്നു ഈ വിപുലമായ കൺവെൻഷൻ. പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ സുമോദ് എം.എൽ.എ, പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പരിപാടികളും വിശദീകരിച്ച് എൽഡിഎഫിന്റെ മുന്നേറ്റം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിലുണ്ടായ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലെ പുരോഗതി, കുടിവെള്ള പദ്ധതികൾ, റോഡ് നവീകരണങ്ങൾ എന്നീ പദ്ധതികൾ […]
Read more

മണപ്പാടത്തും പാലക്കാട്ടും സന്ദർശനം നടത്തി ഒ. രാജഗോപാൽ

പാലക്കാട്‌: വടക്കഞ്ചേരി ഓർമ്മകളിലേക്കൊരു മടക്കയാത്രയായിരുന്നു മണപ്പാടത്തിന്റെയും പാലക്കാടിന്റെയും രാജേട്ടന്. ബുധനാഴ്ച മണപ്പാടത്തെ തറവാട്ടിലെത്തിയ അദ്ദേഹം വ്യാഴാഴ്ച കാർത്തികവിളക്കുനാളിൽ തട്ടകത്തിലെ ഭഗവതിയായ കാർത്ത്യായനീദേവിയെ കണ്ട് തൊഴുതു. താൻ പഠിച്ച കണക്കന്നൂരിലെ എൽപി സ്കൂളിലും മഞ്ഞപ്ര ട്വിങ്കിൾ മെമ്മോറിയൽ ഹിന്ദു യുപി സ്കൂളിലുമെത്തി. വർഷങ്ങൾക്കുശേഷം മഞ്ഞപ്ര ട്വിങ്കിൾ മെമ്മോറിയൽ ഹിന്ദു യുപി സ്കൂളിലെത്തിയപ്പോൾ അദ്ദേഹം പ്രായം മറന്ന് കുട്ടിയായി. എല്ലാ ക്ലാസ് മുറികളിലും കയറിയിറങ്ങി. സ്വയം പരിചയപ്പെടുത്തിയും കുട്ടികളോട് വിശേഷം ചോദിച്ചും അവരിലൊരാളായി. പ്രധാനാധ്യാപിക ടി. ബിന്ദു ജോണും മറ്റ് […]
Read more

കലോത്സവ വേദിയിൽ കൂട്ടതല്ല് ; വിധികർത്താവിന് മർദ്ദനം

പാലക്കാട്: ആലത്തൂർജില്ലാ കലോത്സവത്തിന്റെ സമാപന ദിവസം കാണിക്കൾക്കിടയിൽ നിന്നുണ്ടായ സംഘർഷം വിധികർത്താവിന് മർദ്ദനം ഏൽക്കുന്ന സ്ഥിതിയിലെത്തി. ഇന്നലെ വേദി 2 ൽ വഞ്ചിപ്പാട്ട് മത്സരത്തിന്റെ ഫലം പ്രഖ്യാപിക്കുമ്പോൾ കാണിക്കൾക്കിടയിൽ നിന്ന് ഒരു കൂട്ടം വിദ്യാർത്ഥികൾ പാഞ്ഞടുക്കുകയും ഫലം പ്രഖ്യാപിച്ചുകൊണ്ടിരുന്ന ജഡ്ജിനെ മർദിക്കുകയുമായിരുന്നു. സംഘർഷം ഉണ്ടാക്കിയവർ കസേരകൾ തകർത്തു. വിദ്യാർത്ഥികൾ ഭയന്ന് ചിതറിയോടി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉടൻ ഇടപെടുകയും വിധികർത്താവിനെ ആശുപത്രിയിലാക്കുകയും, വിദ്യാർത്ഥികളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. വിധികർത്താക്കൾ വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകി. മറ്റ്‌ നിയമനടപടികൾ […]
Read more

സ്പിരിറ്റ് ഒഴുകുന്നു കടത്തുകാരെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പി എക്സൈസ്

പാലക്കാട്: ചിറ്റൂരിൽ ഒരിടവേളയ്ക്കു ശേഷം മേഖലയിലേക്ക് സ്പിരിറ്റൊഴുകുന്നത് തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പൊലീസ് പിടിച്ചെടുത്തത് 675 ലീറ്റർ സ്പിരിറ്റ്. കടത്തുകാരെ കണ്ടെത്താനാകാതെ ഇരുട്ടിൽതപ്പുകയാണ് എക്സൈസ് വകുപ്പ്. എക്സൈസിന്റെ മൂക്കിൻ തുമ്പത്തു നിന്നുമാണ് കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് സ്പിരിറ്റ് ശേഖരം കണ്ടെടുത്തത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായാണ് സ്പിരിറ്റ് എത്തിക്കുന്നതെന്ന വാദവുമായി രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 27നു മീനാക്ഷിപുരം സർക്കാർപതിയിൽ 1,260 ലീറ്റർ സ്പിരിറ്റ്‌ പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് നല്ലേപ്പിള്ളിയിലെ 2 സ്ഥലങ്ങളിൽ നിന്നായി സ്പിരിറ്റ് പിടികൂടിയത്. അതേസമയം […]
Read more

അടുത്തടുത്ത പഞ്ചായത്തുകളിൽ രണ്ട് പാർട്ടികൾക്ക് വേണ്ടി മത്സരിച്ച് സഹോദരങ്ങൾ

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന് അടുത്തടുത്ത പഞ്ചായത്തുകളിൽ രണ്ട് പാർട്ടികൾക്ക് വേണ്ടി മത്സരിച്ച് സഹോദരങ്ങൾ. മണ്ണൂർ കൊട്ടക്കുന്ന് വാലിപറമ്പിൽ ബൾക്കീസ്(46) എൽഡിഎഫ് സ്ഥാനാർഥിയായും, തിരുണ്ടി മലമുക്ക് ചോലക്കൽ റഷീദ(41) യുഡിഎഫിന് വേണ്ടിയുമാണ് മത്സരിക്കുന്നത്. മണ്ണൂർ പഞ്ചായത്തിലെ കാഞ്ഞിരംപാറ(2) വാർഡിലാണ് ബൾക്കീസ് സിപിഎം സ്ഥാനാർഥിയായി രംഗത്തുള്ളത്. അമ്പലപ്പാറ പഞ്ചായത്തിലെ അമ്പലപ്പാറ സൗത്ത്(12)വാർഡിൽ യുഡിഎഫ് സ്വതന്ത്രയായാണ് റഷീദ ജനവിധി തേടുന്നത്. ഇരുവരും അമ്പലപ്പാറ ചന്തപ്പടി പരേതനായ സൈതലവിയുടെ മക്കളാണ്. ആദ്യമായാണ് ഇരുവരും മൽസരിക്കാൻ ഇറങ്ങുന്നത്. 22 വർഷമായി സിപിഎം പ്രവർത്തകയായ ബൾക്കീസ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.