സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Palakkad

നഗരസഭയിൽ ചൂട് പിടിച്ച പ്രചരണം

പാലക്കാട്: 53 വാർഡുകൾ, 214 സ്ഥാനാർഥികൾ. സംസ്ഥാനം തന്നെ ഉറ്റുനോക്കുന്ന രാഷ്ട്രീയ പോരാട്ടമാണു പാലക്കാട് നഗരസഭയിലേത്. സൂക്ഷ്മപരിശോധനയും പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയും കഴിഞ്ഞാലേ അന്തിമ ചിത്രം തെളിയൂവെങ്കിലും പാലക്കാട് നഗരസഭയിൽ പ്രചാരണ പോരാട്ടം കനത്തു തുടങ്ങി. എൻഡിഎ, യുഡിഎഫ്, എൽഡിഎഫ്, വെൽഫെയർ പാർട്ടി സ്ഥാനാർഥികൾക്കു പുറമേ സ്വതന്ത്രരും മത്സര രംഗത്തുണ്ട്. ഇതിൽ പാർട്ടിയോട് ഇടഞ്ഞു നിൽക്കുന്നവരുമുണ്ട്. ഭരണം നിലനിർത്താനുള്ള പോരാട്ടത്തിലാണ് ബിജെപി. ഇത്തവണ നഗരസഭാ ഭരണം പിടിക്കുമെന്നാണ് യുഡിഎഫിന്റെ ഉറപ്പ്. വൻ കുതിപ്പെന്ന് എൽഡിഎഫും പറയുന്നു. […]
Read more

പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്ത് 14.10 ലക്ഷം രൂപ തട്ടി; പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശി അറസ്റ്റിൽ

പാലക്കാട്: പുതുശ്ശേരിയിൽ ആരംഭിച്ച പലചരക്കു വ്യാപാര കമ്പനിയുടെ മറവിൽ ആന്ധ്രപ്രദേശ് സ്വദേശിയായ വ്യാപാരിയിൽ നിന്നു 30 ടൺ അരി വാങ്ങി 14.10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സ്ഥാപന ഉടമകളിലൊരാൾ അറസ്റ്റിൽ. ഇയാളുടെ അറസ്റ്റിനു പിന്നാലെ മറ്റു 2 പ്രതികളും മുങ്ങി. ചിറ്റിലഞ്ചേരി കോന്നല്ലൂർ കൽത്തോട് സ്വദേശി സുധീഷ്ചന്ദ്രൻ (36) ആണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശ് സ്വദേശി സ്വരൂപ്‌രാജിന്റെ പരാതിയിലാണ് അറസ്റ്റ്. ഒരു മാസം മുൻപു സ്വരൂപ് രാജിൽ നിന്നു സുധീഷിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്കു 30 ടൺ അരി […]
Read more

ഉപജില്ലാ കലോത്സവം അറബിക് വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു

പാലക്കാട്: ആലത്തൂർ ഉപജില്ലാ കലോത്സവത്തിൽ ജി.എം.എൽ.പി സ്കൂൾ തോണിപ്പാടം ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി. എൽ.പി അറബിക് വിഭാഗത്തിൽ സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കിയതോടെ വിദ്യാർഥികളുടെ മികച്ച കലാപ്രതിഭ വീണ്ടും തെളിയിച്ചു. വിവിധ ഇനങ്ങളിലായി പങ്കെടുത്ത കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ച് സ്കൂളിന് ഗൗരവമായ നേട്ടം നേടിക്കൊടുത്തു. വിജയികളായ എല്ലാ കലാപ്രതിഭകൾക്കും സ്കൂൾ ഭരണസമിതിയും അധ്യാപകരും ആശംസകൾ അറിയിച്ചു. ജി. എം.എൽ. പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് തോണിപ്പാടം ചാപ്രാ സ്കൂൾ മുതൽ അമ്പലക്കാട് വരെ […]
Read more

സിപിഎംന്റെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി

പാലക്കാട്: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായി പാലക്കാട് കൊല്ലങ്കോട് പഞ്ചായത്തിലെ ആറാം വാർഡ് പാവടിയിൽ മത്സരിക്കാൻ അഡ്വക്കേറ്റ് അശ്വതി ദേവീദാസ്. സിപിഐഎം കൊല്ലംകോട് ഏരിയ കമ്മിറ്റി അംഗവും കെ എസ് കെ ടി യു പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദേവിദാസിന്റെ മകളാണ് അശ്വതി. ഇരുപത്തിയൊന്ന് കാരിയായ അശ്വതി തിരുവനന്തപുരം ലോ അക്കാദമിയിൽ എൽഎൽബി പൂർത്തിയാക്കി. ഇപ്പോൾ കണ്ണൂർ ലോ കോളേജിലെ കോളേജിലെ എൽഎൽഎം വിദ്യാർത്ഥിനിയാണ്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ആയിരുന്നു.
Read more

വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പാലക്കാട്: ആലത്തൂർ വെൽഫെയർ പാർട്ടിയുടെ പന്ത്രണ്ടാം വാർഡ് സ്ഥാനാർഥി സത്താർ ഇന്ന് ആലത്തൂർ പഞ്ചായത്ത് ഓഫീസിലെത്തി നാമനിർദ്ദേശപത്രിക സമർപ്പിച്ചു. രാവിലെ തന്നെ പിന്തുണക്കാരുടെ കൂട്ടായ്മയുടെയാണ് സത്താർ ഓഫീസിൽ എത്തിയത്. ആവശ്യമായ എല്ലാ രേഖകളും പരിശോധനയ്ക്കുശേഷം സ്വീകരിച്ചതോടെ നാമനിർദ്ദേശപ്രക്രിയ പൂർത്തിയായി. വാർഡിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് പുതുവായ ദിശ തന്നെ നൽകാനാണ് മത്സരിക്കുന്നതെന്ന് സത്താർ പ്രതികരിച്ചു. ജനപ്രതിബന്ധതയെയും സാമൂഹ്യനീതിയും അടിസ്ഥാനമാക്കിയുള്ള ഭരണമാണ് വെൽഫെയർ പാർട്ടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നാമനിർദേശ സമർപ്പണത്തോടെ പന്ത്രണ്ടാം വാർഡിലെ തിരഞ്ഞെടുപ്പ് രംഗം കൂടുതൽ […]
Read more

ഓട്ടോയും കാറും കൂട്ടിയിടിച്ച് നവജാത ശിശു മരിച്ചു

പാലക്കാട്: കാറും ഓട്ടോയും കൂട്ടിയിടിച്ച് നവജാത ശിശു മരിച്ചു. കാവശ്ശേരി പാടൂർ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപമാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. കാവശ്ശേരി പത്തനാപുരം ചെറുംങ്കോട് ജാഫറിന്റെ മകൻ സിയാൻ ആദം ആണ് മരിച്ചത്. ജാഫറിന്റെ ഭാര്യ റസീന ഇവരുടെ ഉമ്മ തോടന്നൂർ കരു മണ്ണിൽ റംലത്ത് ഓട്ടോ ഡ്രൈവർ ബാലസുബ്രഹ്മണ്യൻ എന്നിവർക്ക് പരിക്കേറ്റു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. പഴയന്നൂർ പൊറ്റയിൽ ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു ഇവർ. കാർ ആലത്തൂരിൽ നിന്നും കുന്നംകുളത്തേക്ക് […]
Read more

എൽഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പാലക്കാട്: വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനായി തരൂർ ഗ്രാമപഞ്ചായത്തിയിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. രാവിലെ തന്നെ പ്രവർത്തകരുടെ നേതൃത്വത്തിൽ തിരക്കേറിയ അന്തരീക്ഷത്തിലാണ് ഓരോ വാർഡുകളിലും സ്ഥാനാർത്ഥികൾ കുതിപ്പോടെ നാമനിർദ്ദേശ കേന്ദ്രത്തിലെത്തിയത്. എൽഡിഎഫ് നേതൃത്വത്തിന്റെ തീരുമാനപ്രകാരം ഇത്തവണയും വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും മുൻനിർത്തിയുള്ള ശക്തമായ സ്ഥാനാർത്ഥി നിരയെയാണ് ഇറക്കിയിരിക്കുന്നത്. നാമനിർദ്ദേശ സമർപ്പണത്തിന് സിപിഐ (എം), സിപിഐ, എൽഡിഎഫ് അനുബന്ധ സംഘടനകളിലെ പ്രവർത്തകരുടെ വൻ സാന്നിധ്യമുണ്ടായിരുന്നു. സ്ഥാനാർത്ഥി മുന്നേറ്റത്തിന് അനുയോജ്യമായ അന്തരീക്ഷം നടക്കുന്നുണ്ടെന്നും ജനങ്ങളുടെ പിന്തുണ ഉറപ്പാണെന്നും എൽഡിഎഫ് നേതാക്കൾ […]
Read more

‌ദേശീയപാത സ്വാതി ജങ്ഷനിലെ അടിപ്പാത നിർമാണം; ട്രാഫിക് സിഗ്നൽ നീക്കും

പാലക്കാട് : ആലത്തൂർ ദേശീയപാത സ്വാതി ജങ്ഷനിൽ അടിപ്പാത നിർമിക്കുന്നതിനായി രണ്ടുദിവസത്തിനകം സ്പീഡ് ട്രാക്ക് പൊളിക്കാൻ തുടങ്ങും. ഇതിന്റെ ഭാഗമായി ട്രാഫിക് സിഗ്നൽ നീക്കും. ഒരാഴ്ചമുൻപ് ഡിവൈഡറുകൾ പൊളിച്ചുമാറ്റിയിരുന്നു. ഇതിനുശേഷം സിഗ്നലിന്റെ ടൈമർ സംവിധാനം പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ജങ്ഷനാണെന്ന്‌ സൂചിപ്പിച്ച് മഞ്ഞവെളിച്ചം മിന്നിത്തെളിയുന്നതേ ഉണ്ടായിരുന്നുള്ളൂ. സിഗ്നൽ ഇല്ലാത്തതിനാൽ അപകടസാധ്യതയുണ്ടെന്ന് ജനപ്രതിനിധികൾ ദേശീയപാതാ അതോറിറ്റിയെ അറിയിച്ചിരുന്നു. ഇതിന്‌ മറുപടിയായാണ് സിഗ്നൽനീക്കി സ്പീഡ് ട്രാക്ക് പൊളിക്കൽ ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചത്. സ്പീഡ് ട്രാക്ക് പൊളിക്കുന്നതോടെ ഗതാഗതം ഇരുവശത്തും സർവീസ് റോഡിലൂടെ ഒറ്റവരിയായി […]
Read more

ഒറ്റപ്പാലത്ത്  ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടിനെതിരെ  ബ്ലോക്ക് ജനറൽ സെക്രട്ടറി

പാലക്കാട് : തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാകുന്ന സാഹചര്യത്തിൽ ഒറ്റപ്പാലത്ത് കോൺഗ്രസിൽ വിമതപ്രവർത്തനം ശക്തമാകുന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും ഔദ്യോഗിക സ്ഥാനാർത്ഥിയുമായ എൻ. കെ. ജയരാജനെതിരെ ബ്ലോക്ക് ജനറൽ സെക്രട്ടറി എം. ഉണ്ണിക്കൃഷ്ണൻ അതേ വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് നേതൃത്വത്തിന്റെ ഏകപക്ഷീയ തീരുമാനങ്ങളോടുള്ള പ്രതിഷേധമാണ് സ്വതന്ത്ര മത്സരത്തിന് കാരണമെന്ന് വ്യക്തമാക്കി. വിഷയം വിശദമായി പരിശോധിച്ച് പരിഹരിക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ. കെ. ജയരാജൻ പ്രതികരിച്ചു.
Read more

പാലക്കാട് പട്ടാമ്പിയിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥിക്ക് എൽഡിഎഫിന്റെ രഹസ്യ പിന്തുണ

പാലക്കാട്: പട്ടാമ്പിയിൽ കോൺഗ്രസ് വിമത സ്ഥാനാർഥിക്ക് പിന്തുണയുമായി എൽ ഡി എഫ്. 14ാം വാർഡിൽ മത്സരിക്കുന്ന പിപി അബ്ദുൽ വഹീദിനാണ് എൽ ഡി എഫ് പരസ്യ പിന്തുണ അറിയിച്ചത്. ഈ വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. പ്രവാസി കോൺഗ്രസ് ഭാരവാഹിയും ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമായിരുന്നു അബ്ദുൽ വാഹിദ്. ടിപി ഷാജിയെ വീണ്ടും കോൺഗ്രസിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചുകൊണ്ടാണ് പ്രവാസി കോൺഗ്രസ് നേതാവും പട്ടാമ്പി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമായിരുന്ന പിപി അബ്ദുൽ വാഹിദ് ആണ് കോൺഗ്രസിലെ വിമത […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.