സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Pathanamthitta

സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി; കർശന പരിശോധനയിൽ പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി. ഇടുക്കി, കാസർകോട്, മലപ്പുറം, പത്തനംതിട്ട ജില്ലാ കോടതികളിലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇമെയിൽ വഴിയാണ് ഭീഷണി എത്തിയത്. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കോടതി നടപടികൾ മുടങ്ങി. നിലവിൽ കോടതിയിൽ പൊലീസ് പരിശോധന നടത്തുകയാണ്. ഇടുക്കി കോടതിയിലേക്ക് ഭീഷണി സന്ദേശം അയച്ചത് തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ ആണെന്ന് കണ്ടെത്തി. ലക്ഷ്യമിടുന്നത് ശ്രീലങ്കൻ ഈസ്റ്റർ മോഡൽ ആക്രമണമെന്നാണ് മെയിലിൻ്റെ ഉള്ളടക്കം. കോടതിക്ക് സമീപം റിമോട്ട് കൺട്രോൾ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ബോംബുകൾ പൊട്ടിത്തെറിച്ചില്ലെങ്കിൽ […]
Read more

ഏഴ് ലക്ഷം രൂപയുടെ സ്വർണം കവർന്ന യുവതി പിടിയിൽ

പത്തനംതിട്ട: ഏഴ് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി പിടിയിൽ. പത്തനംതിട്ട സ്വദേശിനി സുജാതയാണ് പിടിയിലായത്. മുട്ടം സ്വദേശി രാജേഷിന്റെ വീട്ടിൽ നിന്നാണ് സ്വർണം നഷ്ടമായത്. കഴിഞ്ഞമാസം 25നായിരുന്നു മോഷണം നടന്നത്. ഇവിടെ വീട്ടുജോലിക്കായി എത്തിയതായിരുന്നു സുജാത. തുടർന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കവരുകയായിരുന്നു. കുറച്ചുനാളായി മുട്ടം തോട്ടുംകരയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു യുവതി. താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ മോഷ്ടിച്ച കുറച്ച് സ്വർണാഭരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
Read more

ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലിരിക്കെ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയൻ കെ കെ ആണ് മരിച്ചത്. സന്നിധാനം വടക്കേ നട ഭാഗത്ത് ഡ്യൂട്ടി നിർവഹിച്ചുവരികയായിരുന്നു ഇദ്ദേഹം. ഹൃദയസംബന്ധമായ അസ്വസ്ഥതയെ തുടർന്ന് ആദ്യം സന്നിധാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം പമ്പയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കോതമംഗലം കുട്ടമ്പുഴ സ്വദേശിയാണ് ജയൻ കെ കെ.
Read more

പത്തനംതിട്ടയിൽ ന്യൂ ഇയർ ആഘോഷത്തിനിടെ പൊലീസ് അതിക്രമം

പത്തനംതിട്ട: ന്യൂ ഇയർ ആഘോഷത്തിനിടെ പൊലീസ് അതിക്രമമെന്ന് പരാതി. ത്തനംതിട്ട ജിയോ ഗ്രൗണ്ടിൽ നടന്ന ആഘോഷ പരിപാടിക്കിടെയാണ് സംഭവം. രാത്രി ഏറെ വൈകിയും പരിപാടി തുടരുന്നതിനിടെ പൊലീസ് ഇടപെടുകയായിരുന്നു. ഇടപെടലിനിടയിൽ ഒരു പൊലീസുകാരൻ സ്റ്റേജിലേക്ക് കയറുകയും ഡിജെയ്ക്ക് ഉപയോഗിച്ചിരുന്ന ലാപ്ടോപ്പിന് ചവിട്ടുകയുമുണ്ടായതായി ഡിജെ അഭിരാം സുന്ദർ ആരോപിച്ചു. ഏകദേശം ഒരു ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പ് തകർന്നതായും ഇയാൾ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ അഭിരാം സുന്ദർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, സംഭവത്തിൽ വിശദീകരണവുമായി പത്തനംതിട്ട പൊലീസ് […]
Read more

കുട്ടനാടൻ താറാവുകൾ ഇനി ദേശീയ പെരുമയിൽ; ഇന്ത്യയുടെ ഔദ്യോഗിക താറാവിനമായി അംഗീകാരം

കോട്ടയം: കുട്ടനാടിന്റെ അഭിമാനമായ ‘ചാര’, ‘ചെമ്പല്ലി’ താറാവുകൾക്ക് ഇനി ദേശീയ അംഗീകാരം. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിനു കീഴിലുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്‌സസ് (NBAGR) കുട്ടനാടൻ താറാവുകളെ ഇന്ത്യയുടെ ഏഴാമത്തെ ഔദ്യോഗിക താറാവിനമായി അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള വെറ്ററിനറി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും മേധാവിയുമായ ഡോ. എസ്. ഹരികൃഷ്‌ണനാണ് ഈ നേട്ടം ഔദ്യോഗികമായി അറിയിച്ചത്. കുട്ടനാടൻ ഇനത്തോടൊപ്പം ജാർഖണ്ഡിലെ കോഡോ, ഒഡീഷയിലെ കുടു, മണിപ്പൂരിലെ മണിപ്പൂരി, ആസാമിലെ നാഗി എന്നീ നാല് […]
Read more

പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു

പത്തനംതിട്ട: ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ പുറത്തെത്തിത്തിച്ചു. വില്ലൂന്നിപാറയിലെ കിണറ്റില്‍ കടുവ അകപ്പെട്ടിട്ട് 12 മണിക്കൂര്‍ പിന്നിടുമ്പോഴാണ് പുറത്തെടുത്തത്. കടുവയ്ക്ക് ഒരു തവണ മയക്കുവെടി വെച്ചുവെന്നാണ് വിവരം. വല്ല ഉപയോഗിച്ച് കുരുക്കിയാണ് കടുവയെ പുറത്തേക്ക് എടുത്തത്. കടുവയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ഡിഎഫ്ഒ . രണ്ടു വയസ്സു മുതല്‍ മൂന്നു വയസ്സുവരെ പ്രായമുള്ള കടുവയായിരുന്നു. മറ്റ് കടുവുകളുമായി കാട്ടില്‍ ഉണ്ടായ അക്രമം മൂലം ജനവാസ മേഖലയിലേക്ക് ഇറങ്ങിയത് ആയിരിക്കാം. ഇര പിടിക്കാന്‍ വേണ്ടി ജനവാസ മേഖലയിലേക്ക് ഇറങ്ങിയ […]
Read more

ദേശീയ പതാകയോട് അനാദരവ്; പത്തനംതിട്ട കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പരാതിയുമായി രംഗത്ത്

പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെന്ററില്‍ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നാണ് പരാതി. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ദേശീയ പതാകകള്‍ സൂക്ഷിക്കാതെ കൂട്ടിയിട്ടിരിക്കുന്നു എന്നാണ് പരാതി. സംഭവത്തില്‍ കോണ്‍ഗ്രസ് മലയാലപ്പുഴ പൊലീസില്‍ പരാതി നല്‍കി. മാലിന്യ കൂമ്പാരത്തിന് സമീപമാണ് ദേശീയ പതാക കൂട്ടിയിട്ടിരിക്കുന്നത്. ഉത്തരവാദികളായവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
Read more

പത്തനംതിട്ടയിൽ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിലുണ്ടായ വാഹനാപകടത്തിൽ ഒരാള്‍ക്ക് ദാരുണാന്ത്യം.റാന്നി വലിയപറമ്പിൽ പടിയിൽ വെച്ച് ടെംപോ ട്രാവലര്‍ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ വാനിലുണ്ടായിരുന്ന തെലുങ്കാന സ്വദേശി രാജേഷ് ഗൗഡയാണ് (39) മരിച്ചത്. വാനിലുണ്ടായിരുന്ന പത്തുപേര്‍ക്ക് പരിക്കേറ്റു. ശബരിമല തീർത്ഥാടകർക്ക് കണമലയിൽ അന്നദാനം നടത്തിയിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ശബരിമല നടയടച്ചതോടെ ഇവർ ഉല്ലാസയാത്ര പോയതായിരുന്നു. യാത്ര കഴിഞ്ഞ് മടങ്ങിവരും വഴി രാത്രി ഒന്നരയോടെയാണ് അപകടമുണ്ടായത്.
Read more

കൊഴഞ്ചേരിയിൽ 3.192 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ

പത്തനംതിട്ട: കൊഴഞ്ചേരിയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്ന് കിലോയിലധികം കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ എക്സൈസ് സംഘം പിടികൂടി. കുളനട – ഓമല്ലൂർ റോഡിൽ എസ്.ആർ പോളി ക്ലിനിക്കിന് മുൻവശത്ത് വെച്ചാണ് പ്രതികളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ദക്ഷിണ ദിനാജ്പൂർ, ഡൗലത്പൂർ സ്വദേശി പരൂക്ക് അലി (25), ജനാഫുൾ സ്വദേശി പ്രദീപ്‌ ഘോഷ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. K L 26 C 6593 നമ്പറിലുള്ള ടിവിഎസ് വേഗൊ സ്കൂട്ടറിലാണ് ഇവർ കഞ്ചാവ് കടത്താൻ […]
Read more

പത്തനംതിട്ടയിൽ സ്ത്രീകൾ തമ്മിൽ തെരുവിൽ കൂട്ടത്തല്ല്; ഏറ്റുമുട്ടൽ മദ്യലഹരിയിൽ

പത്തനംതിട്ട: ഇതരസംസ്ഥാനക്കാരായ സ്ത്രീകൾ മദ്യപിച്ച് നടുറോഡിൽ തമ്മിൽത്തല്ലി. ഇന്നലെ രാത്രി പത്തനംതിട്ട കണ്ണംകരയിലായിരുന്നു നാട്ടുകാരെയും പൊലീസിനെയും വട്ടംകറക്കി സംഘർഷം അരങ്ങേറിയത്. മദ്യലഹരിയിലായ സ്ത്രീകൾ പരസ്പരം ആക്രമിക്കുകയും റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പ്രധാന മേഖലയായ കണ്ണംകരയിലായിരുന്നു സംഭവം നടന്നത്. ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഇവിടെ അവധി ദിവസങ്ങളിൽ മദ്യപിച്ചുള്ള അടിപിടി പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുൻപ് പുരുഷന്മാർക്കിടയിലായിരുന്നു സംഘർഷമെങ്കിൽ ഇപ്പോൾ സ്ത്രീകളും സമാനമായ രീതിയിൽ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.