Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Pathanamthitta

റാന്നിയിൽ നഗ്നതാ പ്രദർശന ആരോപണം; മധ്യവയസ്കനെ കെട്ടിയിട്ട് മർദിച്ചു

പത്തനംതിട്ട: റാന്നിയിൽ നഗ്നതാ പ്രദർശനം നടത്തിയെന്നാരോപിച്ച് മധ്യവയസ്കനെ കെട്ടിയിട്ട് മർദിച്ചു. റാന്നി കരിങ്കുറ്റി സ്വദേശിയായ വർഗീസ് മാത്യുവാണ് ആക്രമണത്തിനിരയായത്. കരിങ്കുറ്റി പ്രദേശത്ത് വർഗീസ് മാത്യു നഗ്നതാ പ്രദർശനം നടത്തിയെന്നാരോപിച്ചാണ് നാട്ടുകാരിൽ ചിലർ ഇയാളെ തടഞ്ഞുവെച്ച് മർദിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് റാന്നി പൊലീസ് ഉടൻ സ്ഥലത്തെത്തി. പരിക്കേറ്റ വർഗീസ് മാത്യുവിനെ പൊലീസ് ഇടപെട്ട് അക്രമികളിൽ നിന്ന് മോചിപ്പിക്കുകയും തുടർന്ന് റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ വർഗീസ് മാത്യുവിനെതിരെയും നിയമം കൈയിലെടുത്ത് മർദനത്തിൽ ഏർപ്പെട്ടവർക്കെതിരെയും റാന്നി […]
Read more

ബിയറിന് 10 രൂപ അധികം വാങ്ങി; ബെവറജസ് ഡിപ്പോ മാനേജർക്ക് 25,010 രൂപ പിഴ

പത്തനംതിട്ട: പെരുനാട് ബീവറേജസ് ഡിപ്പോയിലെ മദ്യക്കുപ്പിയിൽ രേഖപ്പെടുത്തിയ വിലക്കാൾ കൂടുതൽ തുക ഈടാക്കിയ മാനേജർക്കെതിരെ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ നടപടി സ്വീകരിച്ചു. വാലുപുരയിടം സ്വദേശി എ.ടി. ആകാശ് ആണ് പരാതി നൽകിയത്. 650 മില്ലി.ലിറ്റർ ബിയർ കുപ്പിയിൽ രേഖപ്പെടുത്തിയ വില 170 ആയിരുന്നു. എന്നാൽ കൗണ്ടറിലെ ജീവനക്കാർ 180 രൂപ ഈടാക്കിയെന്നാണ് പരാതി. ബീവറേജസ് കോർപ്പറേഷൻ സ്റ്റോക്കിലെ പഴയ ബിയറുകൾ പുതിയ വിലയിൽ വിൽക്കാനുള്ള സർക്കാർ ഓർഡർ അനുമതി മുന്നോട്ടുവെച്ചെങ്കിലും, കമ്മിഷൻ ഇത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തി. […]
Read more

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ കേസിലെ മുഖ്യകണ്ണിയെ ദില്ലിയിലെത്തി പൊക്കി കേരള പൊലീസ്

പത്തനംതിട്ട: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ലഹരി കടത്തിലെ മുഖ്യകണ്ണിയായ നൈജീരിയൻ പൗരനെ പൊലീസ് പിടികൂടി. സാമുവേൽ ക്ലിഫ്സൺ എന്നയാളാണ് പിടിയിലായത്. പന്തളത്ത് ദമ്പതികൾ ഉൾപ്പെടെ അറസ്റ്റിലായ എംഡിഎംഎ കേസിലെ മുഖ്യകണ്ണിയാണ്. ദില്ലിയിൽ എത്തി സാഹസികമായി കേരള പൊലീസ് ഇയാളെ പിടികൂടിയത്. പത്തനംതിട്ട എസ്.പി. രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഡൽഹിയിൽ എത്തി പ്രതിയെ സാഹസികമായി പിടികൂടിയത്. കഴിഞ്ഞ ആഴ്ച പന്തളത്ത് 300 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ നടത്തിയ തുടർ അന്വേഷണത്തിലാണ് പ്രധാന ശൃംഖലയെ കുറിച്ചുള്ള നിർണായക […]
Read more

കനത്ത മഴയ്ക്കും കാറ്റിനും പിന്നാലെ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും പറന്നുപോയി

പത്തനംതിട്ട: ശക്തമായ കാറ്റിനും മഴയ്ക്കും പിന്നാലെ തണ്ണിത്തോട് സെന്റ് ബെനഡിക്ട് എം.എസ്.സി. ഹൈസ്കൂളിന്റെ രണ്ടാംനില കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും പറന്നുപോയി. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂരയാണ് കാറ്റിന്റെ ശക്തിയിൽ ഇളകിമാറി സമീപത്തേക്ക് തെറിച്ചുപോയത്. സംഭവസമയത്ത് സ്കൂളിന് അവധിയായിരുന്നതിനാൽ വിദ്യാർഥികളോ അധ്യാപകരോ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നില്ല. സംഭവത്തെ തുടർന്ന് കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് പരിശോധന നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Read more

റാന്നിയിൽ 86 കുപ്പികളിലായി 43 ലിറ്റർ വിദേശമദ്യം പിടികൂടി

പത്തനംതിട്ട: റാന്നിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 43 ലിറ്റർ വിദേശമദ്യം പിടികൂടി. സംഭവത്തിൽ കൊല്ലമുള ചാത്തൻതറ സ്വദേശി നസീറിനെ അറസ്റ്റ് ചെയ്തു. പ്രതിയുടെ വീട്ടുപറമ്പിലെ കോഴിക്കൂട്ടിൽ നിന്നാണ് മദ്യം കണ്ടെത്തിയത്. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 86 കുപ്പി വിദേശമദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. ഓർഡർ ലഭിക്കുന്നതിനനുസരിച്ച് ഓട്ടോറിക്ഷയിൽ മദ്യം എത്തിച്ചുനൽകുകയായിരുന്നു പ്രതിയുടെ രീതിയെന്ന് എക്സൈസ് അറിയിച്ചു. ഒരു ആഴ്ചക്കാലം നീണ്ട രഹസ്യനിരീക്ഷണത്തിനൊടുവിലാണ് എക്സൈസ് ഷാഡോ സംഘം പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
Read more

പത്തനംതിട്ടയിൽ ബാങ്കിന്‍റെ ഷട്ടറിനും താഴിനുമിടയിൽ പാമ്പ് ചുറ്റി

പത്തനംതിട്ട: കാനറ ബാങ്ക് ശാഖയിലെ ഷട്ടറിനും ലോക്കിനുമിടയിൽ പാമ്പ് ചുറ്റിയ നിലയിൽ കണ്ടെത്തി. ഒരു സെക്യൂരിറ്റിയാണ് സംഭവം കണ്ടത്. പാമ്പ് ഒരു മണിക്കൂറോളം ബാങ്ക് തുറക്കാനായിരുന്നില്ല. പിന്നീട് എത്തിച്ച പാമ്പ് പിടിത്തക്കാർ പാമ്പിനെ കുപ്പിയിലാക്കി മാറ്റിയ ശേഷമാണ് ബാങ്ക് പ്രവർത്തനം പുനരാരംഭിച്ചത്. കേസിന് സമാനമായ മറ്റൊരു സംഭവം കഴിഞ്ഞ ദിവസം കോഴിക്കോടും നടന്നു. റെയിൽവേ ജീവനക്കാരനായ സ്മിത്തിന്‍റെ സ്കൂട്ടറിന് സമീപം പാമ്പ് കണ്ടതായി റിപ്പോർട്ട്. വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷനിലെ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് […]
Read more

‘വേറെ ബസിൽ കയറി പൊയ്‍ക്കോ’, ജീവനക്കാരന്‍റെ മറുപടിക്ക് കെഎസ്ആർടിസി നൽകേണ്ടത് 35,146 രൂപ നഷ്ടപരിഹാരം

പത്തനംതിട്ട: മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്ത് കാത്തിരുന്ന യാത്രക്കാരെ വഴിയിലുപേക്ഷിച്ച സംഭവത്തിൽ കെഎസ്ആർടിസിക്ക് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പിഴ ചുമത്തി. പരാതിക്കാരി തിരുവല്ല സ്വദേശിനി ശ്രുതി സൂസൻ ഫിലിപ്പിന് 35,146 രൂപ നൽകണമെന്നാണ് കമ്മീഷന്റെ ഉത്തരവ്. ടിക്കറ്റ് തുകയായ 146 രൂപ, നഷ്ടപരിഹാരമായി 25,000 രൂപ, കോടതി ചെലവായി 10,000 രൂപ എന്നിവ ചേർന്നാണ് ആകെ തുക നിശ്ചയിച്ചിരിക്കുന്നത്. കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ തുക നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു. സംഭവം 2024 ഓഗസ്റ്റ് […]
Read more

താരസംഘടനയിലെ പ്രശ്നങ്ങള്‍; മുതിർന്ന താരങ്ങൾ വൈകാതെ ഇടപെടണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

പത്തനംതിട്ട: സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മുൻനിര താരങ്ങൾ നേരിട്ട് ഇടപെടണമെന്നും സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. സംവിധായകർ, നിർമ്മാതാക്കൾ, മറ്റ് സാങ്കേതിക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാത്രമേ സർക്കാർ ഇടപെടുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തപ്പെടുത്തി. സിനിമാ വ്യവസായത്തിലല്ല, താര സംഘടനകളിലാണ് ഇപ്പോൾ അധികം പ്രശ്നങ്ങൾ നിലനിൽക്കുന്നത്. ഇതുവരെ സർക്കാർ മുന്നിലേക്കു പരാതി എത്തിയിട്ടില്ലെങ്കിലും ആവശ്യമായ ഘട്ടങ്ങളിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നാളെ വൈകിട്ട് സിനിമ മേഖലയിൽ സജീവമായ എല്ലാവരുടെയും യോഗം വിളിച്ചിട്ടുണ്ടെന്നും […]
Read more

ക്ഷേത്രത്തിലെത്തിയ യുവതിയുടെ സ്കൂട്ടർ മോഷ്ടിച്ചയാൾ പിടിയിൽ

പത്തനംതിട്ട: ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതിയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ ഒരാളെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ മുളക്കുഴ അരീക്കര സ്വദേശിയായ രഞ്ജിത്ത് (42) ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കോട്ട ഗന്ധർവമുറ്റം ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയ യുവതി സ്കൂട്ടർ ക്ഷേത്രത്തിന് മുന്നിൽ പാർക്ക് ചെയ്ത് അകത്തേക്ക് പോയിരുന്നു. ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ സ്കൂട്ടർ കാണാതായതിനെ തുടർന്ന് യുവതി ആറന്മുള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് സമീപ പ്രദേശങ്ങളിലെ […]
Read more

മാസപ്പടി കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പണം വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി സൂചനയുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് ഷോൺ ജോർജ് ഇഡിക്ക് കത്ത് നൽകി. വിദേശ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു. യുഎഇയിലെ അബുദാബി കൊമേഴ്സ്യൽ ബാങ്കിൽ എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് സിഎംആർഎൽ ഇടപാടിലൂടെ ലഭിച്ച പണം മാറ്റിയിട്ടുണ്ടെന്ന് ഷോൺ ജോർജ് ആരോപിക്കുന്നു. ഈ അക്കൗണ്ട് വീണ തയ്ക്കണ്ടി, സുനീഷ് എം. എന്നിവർ നിയന്ത്രിച്ചിരുന്നുവെന്നും അദ്ദേഹം കത്തിൽ പറയുന്നു. എസ്എൻസി-ലാവലിൻ, പ്രൈസ് […]
Read more

Recent News

Advertisement
WhiteswanTV Footer