Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Pathanamthitta

ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വയോധികയ്ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പറക്കോട് പീഠികയിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വയോധിക മരിച്ചു. പീഠിക സ്വദേശിനിയായ മറിയം ബീവി (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു അപകടം. പത്തനാപുരം ഇളമണ്ണൂർ ഭാഗത്തുനിന്ന് മെറ്റലുമായി എത്തിയ ടോറസ് ലോറിയാണ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞത്. വീടും കടയും ചേർന്ന കെട്ടിടത്തിലായിരുന്നു മറിയം ബീവി താമസിച്ചിരുന്നത്. സംഭവസമയത്ത് വീട്ടിൽ അവർ ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ വീടിന്റെ ഭിത്തി തകർന്നു മറിയം ബീവിയുടെ ശരീരത്തിലേക്ക് […]
Read more

നിയന്ത്രണം വിട്ട ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വയോധികയ്ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: നിയന്ത്രണം വിട്ട ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം. പറക്കോട് പീടികയിൽ താമസിക്കുന്ന മറിയം ബീവി (60) ആണ് മരിച്ചത്. കെ.പി റോഡിൽ പറക്കോട് സ്കൂൾ ജംഗ്ഷന് സമീപം പുലർച്ചെയോടെയായിരുന്നു അപകടം. റോക്ക് ചിപ്സ് കയറ്റി അമിതവേഗത്തിൽ എത്തിയ ടോറസ് ലോറി നിയന്ത്രണം വിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. റോഡരികിലെ വൈദ്യുതിത്തൂൺ പൂർണമായും തകർത്തുകൊണ്ട് പാഞ്ഞ ലോറി സമീപത്തെ മറിയം ബീവിയുടെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. […]
Read more

കാട്ടാന ആക്രമണത്തിൽ കെഎസ്ഇബി ഉദ്യോ​ഗസ്ഥന് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട മൂഴിയാറിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെ കാട്ടാന ആക്രമണം. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു തങ്കപ്പൻക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം നടന്നത്. ബൈക്കിൽ ഓഫീസിലേക്ക് പോകുന്നതിനിടെ വേലുത്തോട് സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്. മൂഴിയാർ ഓപ്പറേഷൻ സബ് ഡിവിഷൻ ഓഫീസിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. ഷിബു തങ്കപ്പന് കാലിന് ഒടിവും ശരീരമാസകലം പരിക്കുകളും ഉണ്ടായിട്ടുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വന്യമൃഗ ശല്യം വർധിക്കുന്നതായി നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.
Read more

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ്; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഒരു വർഷത്തോളം ശരീരത്തിൽ സൂചിയുടെ ഭാഗം കുടുങ്ങിയെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ ജില്ലാ മെഡിക്കൽ ഓഫീസറോട് റിപ്പോർട്ട് തേടി. ആറന്മുള സ്വദേശിനി, അറുപതുകാരിയായ വത്സലയാണ് ഒരു വർഷം മുമ്പ് ആശുപത്രിയിൽ കുത്തിവെയ്പ്പിനിടെ സംഭവിച്ച പ്രശ്‌നത്തെ കുറിച്ച് പരാതി നൽകിയത്. ഇടക്കിടെ വേദന അനുഭവപ്പെടുകയും, ശരീരം അനങ്ങുകയും ചെയ്തിരുന്നു. ആറു ദിവസം മുൻപ് വേദന തീവ്രമായപ്പോള്‍ വീണ്ടും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. എക്‌സ്-റേ പരിശോധനയിൽ സൂചി […]
Read more

ചാംചച്ച ചൂംചച്ച പാട്ട് പോലെയാണ് സംസ്ഥാന സെക്രട്ടറിയുടെ വാർത്താ സമ്മേളനം; എം വി ​ഗോവിന്ദനെതിരെ രൂക്ഷ വിമർശനം

പത്തനംതിട്ട: സിപിഐഎം അടൂര്‍ ഏരിയാ കമ്മിറ്റി യോഗത്തിലും നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനം. ‘ചാം ചച്ച ചോം ചച്ച’ പാട്ട് പോലെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാര്‍ത്താ സമ്മേളനമെന്നാണ് വിമര്‍ശനം. ജില്ലാ കമ്മിറ്റികളിലും ഏരിയ കമ്മിറ്റികളിലും ​​ഗോവിന്ദനെതിരേയും പിണറായി വിജയനെതിരേയും അതിരൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബന്ധു നിയമനത്തിന്റെ പേരില്‍ ഇ പി ജയരാജനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നുവെന്നും അതേ പാര്‍ട്ടിയിലാണ് ഭാര്യ തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന് പാര്‍ട്ടി […]
Read more

വീണ്ടും ചികിത്സാ പിഴവ്; ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണവുമായി ആറന്മുള സ്വദേശിയായ 68 കാരി. കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി എന്നാണ് പരാതി. കഴിഞ്ഞ ഒരു വർഷത്തോളം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി ഒരു വർഷത്തോളം വേദന അനുഭവിച്ചെന്ന് പരാതി. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ ചെയ്തെങ്കിലും മുഴുവൻ സൂചിയും പുറത്തെടുക്കാൻ ആയില്ലെന്ന് വത്സല പറഞ്ഞു.
Read more

ഹരിതകർമ സേനാംഗങ്ങളുടെ വരുമാനം വർധിപ്പിക്കാൻ സംരംഭ വികസന പദ്ധതി

പത്തനംതിട്ട: ഹരിതകർമസേന അംഗങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ പുതിയ സംരംഭ വികസന പദ്ധതി നടപ്പാക്കുന്നു. ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും പദ്ധതി നടപ്പാക്കും. ഹരിതകർമസേനാംഗങ്ങളുടെ നിലവിലെ വരുമാന സാഹചര്യം മെച്ചപ്പെടുത്തുകയും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങൾ തുടങ്ങാൻ സഹായിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. ഹരിതകർമസേന കൺസോർഷ്യങ്ങളുടെ നേതൃത്വത്തിൽ ചെറുകിട സംരംഭ യൂണിറ്റുകൾ രൂപീകരിക്കും. പ്ലാസ്റ്റിക് […]
Read more

കാറിന്റെ ബോണറ്റിൽ ചുരുണ്ടുകൂടി കൂറ്റൻ പെരുമ്പാമ്പ്

പത്തനംതിട്ട: കോന്നിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിന് മുകളിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി. കോന്നി മുതുപേഴുങ്കൽ കല്ലുംപുറത്ത് ശമുവേലുകുട്ടിയുടെ വീട്ടിലാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പുലർച്ചെ പുറത്തിറങ്ങിയ ഗൃഹനാഥൻ ബോണറ്റിന് മുകളിൽ പാമ്പ് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ തന്നെ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ കോന്നി ആർആർടി സംഘം പാമ്പിനെ പിടികൂടി. രണ്ട് ദിവസം മുൻപും സമാനമായ രീതിയിൽ ഈ പ്രദേശത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. കോന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പിന്റെ […]
Read more

ശബരിമല പൂജാത്തട്ടിപ്പ്; പൂജാസാധനം നൽകുന്നയാൾ ദേവസ്വം ബോർഡിന് കാറും നൽകി

പത്തനംതിട്ട: ശബരിമലയിൽ പൂജാസാധനങ്ങൾ സൗജന്യമായി നൽകുന്ന വ്യക്തി ദേവസ്വം ബോർഡിന് ഇന്നോവ കാർ നൽകിയതായും ദേവസ്വം വിജിലൻസ് കണ്ടെത്തി. പൂജാത്തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഈ വിവരവും പുറത്തുവന്നത്. കൊല്ലം സ്വദേശിയായ സുനിൽകുമാർ എന്ന സുനിൽ സ്വാമിയാണ് വർഷങ്ങളായി ശബരിമലയിൽ പൂജാസാധനങ്ങൾ വാങ്ങി നൽകിയിരുന്നത്. സന്നിധാനത്തിലെ ഇടപെടലുകളെ തുടർന്ന് ഹൈക്കോടതി അദ്ദേഹത്തിന് അവിടെ തങ്ങുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പൂജാസാധനങ്ങൾ സൗജന്യമായി വാങ്ങി നൽകുന്ന തുക അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രേഖപ്പെടുത്തുന്നുവെന്നായിരുന്നു വിജിലൻസ് റിപ്പോർട്ടിലെ കണ്ടെത്തൽ. ദേവസ്വം ബോർഡിൽ നിന്ന് വിരമിച്ച കെ. […]
Read more

പത്തനംതിട്ട ജില്ലയ്ക്ക് ഒരു മന്ത്രി വേണമായിരുന്നു: പഴകുളം മധു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയ്ക്ക് ഒരു മന്ത്രി വേണ്ടതായിരുന്നു എന്ന് റാന്നി നിയുക്ത എംഎല്‍എ പഴകുളം മധു. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക അധിക്ഷേപം നടന്നെന്നും വന്‍ ശക്തികളാണ് അതിനുപിന്നിലെന്നും പഴകുളം മധു പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയുളള അധിക്ഷേപം മാനസിക പ്രയാസമുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. തോല്‍ക്കുമെന്നും, ജനപ്രതിനിധിയാകാന്‍ യോഗ്യനല്ലെന്നും പ്രചാരണമുണ്ടായി. മാനസികമായി വളരെയേറെ പ്രയാസപ്പെടുത്തിയ ക്യാംപെയ്‌നുകളുണ്ടായി. തെരഞ്ഞെടുപ്പിന് ശേഷവും അതുപോലെ ആ ക്യാംപെയ്ന്‍ അവര്‍ തുടരുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ഇങ്ങനെ പറയുന്നവരെക്കൊണ്ട് അടുത്ത 5 വര്‍ഷത്തില്‍ തിരിച്ച് പറയിക്കുക എന്നതാണ് എന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer