Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Pathanamthitta

ശബരിമല പൂജാ തട്ടിപ്പ്; ഗണപതിഹോമത്തിന് 50 രൂപവീതം എഴുതിയെടുക്കുന്നു

പത്തനംതിട്ട: ശബരിമലയിലെ പൂജാസാധനങ്ങളുടെ പേരിൽ തട്ടിപ്പ് നടന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ ഗണപതിഹോമം നടത്തിപ്പിലും ക്രമക്കേടുണ്ടെന്ന കണ്ടെത്തൽ. ഓരോ ഗണപതിഹോമത്തിനും 50 രൂപ വീതം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാർ രേഖപ്പെടുത്തുന്നുവെന്ന് പറയുന്നുണ്ട്. ഗണപതിഹോമത്തിന് ആവശ്യമായ അവൽ, മലർ, ശർക്കര, നെയ്യ്, കൊപ്ര, തേൻ തുടങ്ങിയ സാധനങ്ങൾ സൗജന്യമായി ലഭിക്കുന്നവയിൽ നിന്നാണ് എഴുതിയെടുക്കുന്നതെന്നും വിജിലൻസ് ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ജീവനക്കാർ പ്രതികരിച്ചു. ക്ഷേത്രങ്ങളിലെ വഴിപാടുകൾ സംബന്ധിച്ച സാധനങ്ങളുടെ ഉപയോഗം ദേവസ്വം മാന്വലിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും, അതനുസരിച്ചാണ് […]
Read more

അയ്യപ്പസംഗമം വലിയ രാഷ്ട്രീയ പിഴവ്; ഇടതുസർക്കാർ ഒരിക്കലും നടത്താൻ പാടില്ലായിരുന്നു

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത് വലിയ രാഷ്ട്രീയ പിഴവായിരുന്നുവെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം ഉയർന്നു. ശബരിമലയിലെ സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ പ്രതിരോധിക്കാനും സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്ന് വ്യക്തമാക്കാനുമാണ് പരിപാടി സംഘടിപ്പിച്ചതെന്നും, എന്നാൽ ഇത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും യോഗത്തിൽ വിലയിരുത്തി. വിശ്വാസികളെ കൂടെനിർത്താനുള്ള ശ്രമം ഫലപ്രദമാകാതെ പാർട്ടിക്ക് ദോഷകരമായെന്നാണ് ജില്ലാ കമ്മിറ്റിയിലെ അഭിപ്രായം. പരിപാടി തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്നായി മാറിയതായും വിമർശനം ഉയർന്നു. ആരോപണവിധേയനായ എ. പത്മകുമാറിനെതിരെ പാർട്ടി കൃത്യമായ നടപടി […]
Read more

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം; തോൽപ്പിച്ചത് പെരുമാറ്റം

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിനെതിരെ രൂക്ഷ വിമർശനം. ആറന്മുളയിൽ വീണ ജോർജിനെ തോൽപ്പിച്ചത് പെരുമാറ്റമാണ്, പ്രവർത്തകർ വിളിച്ചാൽ പോലും വീണ ജോർജ് ഫോൺ എടുക്കില്ലെന്നും അനാവശ്യ വിവാദങ്ങളിൽ സ്വയം തലവെച്ചുവെന്നും അംഗങ്ങൾ വിമർശിച്ചു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിലും പിണറായി വിജയനും എംവി ഗോവിന്ദനും രൂക്ഷ വിമർശനം ഉണ്ടായി. നേതാക്കളുടെ ശൈലിയാണ് തിരിച്ചടിച്ചതെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് പിണറായി വിജയൻ ആയിരുന്നു. എന്നാൽ, ശൈലജ ടീച്ചറെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തുവെന്നും […]
Read more

മുസ്‌ലിം ലീഗ് പറഞ്ഞിട്ടാണ് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതെന്ന് വിശ്വസിക്കുന്നില്ല: സജി ചെറിയാൻ

പത്തനംതിട്ട: മുസ്‌ലിം ലീഗ് പറഞ്ഞിട്ടാണ് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതെന്ന് വിശ്വസിക്കുന്നില്ലെന്ന് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ സജി ചെറിയാൻ. ലീഗിൻ്റെ സഹായം ഇല്ലാതെ തന്നെ വി ഡി സതീശന് മുഖ്യമന്ത്രിയാകാം എന്നാണ് കരുതുന്നത്. മുസ്‌ലിം ലീഗിന് അവരുടേതായ താൽപ്പര്യങ്ങൾ കാണും. എന്തുകൊണ്ടാണ് ലീഗിൻ്റെ മാത്രം സമ്മർദ്ദത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും സജി ചെറിയാൻ ചോദിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകിയത് ഘടകകക്ഷിയുടെ സമ്മർദ്ദം കൊണ്ടാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ് ആദ്യം പറഞ്ഞത്. മതമൗലികവാദികൾ ലീഗിലും ബിജെപിയിലുമുണ്ടെന്നും അദ്ദേഹം […]
Read more

തിരുവല്ല-കായംകുളം സംസ്ഥാന പാതയിൽ ബസും ലോറിയും കൂട്ടിയിച്ച് ലോറി ഡ്രൈവർ മരിച്ചു

പത്തനംത്തിട്ട: തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ പുളിക്കീഴിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. കോട്ടയം കുറിച്ചി സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്. അപകടത്തിൽ 24 യാത്രക്കാർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. അപകടത്തിൽ ലോറിയുടെ കാബിനിൽ കുടുങ്ങിയ സന്ദീപിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് കാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടൻ പുഷ്പഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ മൂന്ന് പേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും 21 പേരെ പുഷ്പഗിരി […]
Read more

അയൽവാസിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു;പ്രതി 25വർഷത്തിന് ശേഷം കീഴടങ്ങി

പത്തനംതിട്ട: പത്തനംതിട്ടയിൽ അയൽവാസിയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ 65കാരിയായ വീട്ടമ്മ 25വർഷത്തിന് ശേഷം പൊലീസിന് കീഴടങ്ങി. വെച്ചൂച്ചിറ കൊല്ലമുള സ്വദേശിയായ പാലനിൽക്കുന്ന ഉഴത്തിൽ വീട്ടിൽ പൊന്നമ്മയാണ് പോലീസിൽ കീഴടങ്ങിയത്. പൊന്നമ്മയുടെ അയൽവാസി വെള്ളാപ്പള്ളിൽ വീട്ടിൽ ശശിധരനാണ് ആസിഡ് ആക്രമണത്തിൽ ഭാഗികമായി കാഴ്ചശക്തി നഷ്ടപ്പെട്ടത്. 2000 ജൂലായ് 30നാണ് കേസിനാസ്പദമായ സംഭവം. 2023ൽ പ്രതിക്ക് മൂന്ന് വർഷം തടവിനും അമ്പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹൈക്കോടതി അപ്പീലിൽ ശിക്ഷയിൽ ഇളവ് നേടിയ പൊന്നമ്മ ഒളിവിൽ […]
Read more

കഥാകാരി സജിനി പവിത്രൻ അന്തരിച്ചു

പത്തനംത്തിട്ട: ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ കീഴ്‌ച്ചേരിമേൽ സന്ധ്യയിലെ പി.സി. സരോജിനി അമ്മ (സജിനി പവിത്രൻ, 84) അന്തരിച്ചു. ചെങ്ങന്നൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. പ്രിൻസിപ്പലായിരുന്നു. സജിനി പവിത്രൻ എന്ന പേരിൽ കഥ, കവിത, ബാലസാഹിത്യം, റേഡിയോ നാടകം, തിരക്കഥ, ടെലിഫിലിം തുടങ്ങിയ മേഖലകളിൽ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ദേശീയ അവാർഡ് നേടിയ ‘തിങ്കളാഴ്ച നല്ല ദിവസം’ ഉൾപ്പെടെ മൂന്ന് സിനിമകൾക്ക് കഥ എഴുതിയതും ഇവരാണ്. സജിനി എഴുതിയ ‘അമ്മയ്ക്കു വേണ്ടി’ […]
Read more

അടൂരിൽ പന്നിയുടെ ആക്രമണം; വയോധികയ്ക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: പന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. തെങ്ങമം പൗർണമി ജംഗ്ഷൻ അനിൽ ഭവനത്തിൽ താമരാക്ഷി (75) നാണ് പരിക്കേറ്റത്. കാലിനാണ് ഗുരുതര പരിക്ക് സംഭവിച്ചത്. വീടിന് സമീപത്തെ പറമ്പിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ താമരാക്ഷി രക്തം വാർന്ന നിലയിൽ അവശയായി കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

പന്തളം കൊട്ടാരത്തിൽ മോഷണശ്രമം; പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

പത്തനംതിട്ട: പന്തളം കൊട്ടാരത്തിൽ മോഷണശ്രമം നടത്തിയ പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിലെ ദീപാ വർമ്മയുടെ വീട്ടിലായിരുന്നു മോഷണശ്രമം നടന്നത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പശ്ചിമബംഗാൾ സ്വദേശി സുധാകർ (46) ആണ് പിടിയിലായത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളിലൂടെ കള്ളനെ ശ്രദ്ധയിൽപ്പെട്ട ദീപാ വർമ്മ ബഹളം വെക്കുകയായിരുന്നു. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന ബന്ധു ഓടിയെത്തി പ്രതിയെ കീഴ്പ്പെടുത്തി. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് പന്തളം പൊലീസ് സ്ഥലത്തെത്തി സുധാകറിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Read more

13കാരിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ

റാന്നി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 13 വയസ്സുകാരിയിൽ നിന്ന് ഭീഷണിപ്പെടുത്തി ചിത്രങ്ങൾ വാങ്ങി ബ്ലാക്മെയിൽ ചെയ്ത കേസിൽ ഒരാളെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി വൈക്കം വിളയിൽ ലക്ഷംവീട്ടിൽ രാജേഷ് കുമാർ (36) ആണ് പിടിയിലായത്. 2025 സെപ്റ്റംബറിലാണ് പ്രതി പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. പിന്നീട് സ്ഥിരമായി ചാറ്റ് ചെയ്യുകയും ഭീഷണിപ്പെടുത്തി അർധനഗ്ന ചിത്രങ്ങൾ കൈപ്പറ്റുകയും ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് റാന്നി പോലീസ് കേസ് […]
Read more

Recent News

Advertisement
WhiteswanTV Footer