Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Pathanamthitta

ശബരിമലനട അടച്ചിരുന്നപ്പോൾ വീഡിയോ ചിത്രീകരണം: യുറ്റ്യൂബറുടെ മൊബൈൽ പിടിച്ചെടുത്തു

പത്തനംതിട്ട: നട അടച്ചിരുന്ന സമയത്ത് ശബരിമലയിലെ വീഡിയോ ചിത്രീകരിച്ച് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത യുവാവിന്റെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. ചെങ്ങറ സ്വദേശി അനീഷ് ആണ് കേസിലെ പ്രതി. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് അനധികൃതമായി കയറിയതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. അനീഷിനെ വിശദമായി ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. ആവശ്യമായപ്പോൾ സ്റ്റേഷനിൽ ഹാജരാകണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. ശബരിമലയിൽ വിഷു ഉത്സവത്തിന് ശേഷം നട അടച്ച ഏപ്രിൽ 18-ന്റെ പിറ്റേന്നാണ് വീഡിയോ എടുത്തതെന്ന് അനീഷ് പൊലീസിനോട് പറഞ്ഞു. […]
Read more

പത്തനംതിട്ടയിൽ ഹോട്ടൽ നടത്തിപ്പുകാരനെ കടയിൽ കയറി മർദ്ദിച്ചു; ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തി

പത്തനംതിട്ട: പത്തനംതിട്ടയിലെ ഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരനെ കടയിൽ കയറി മർദ്ദിച്ചതായി പരാതി. ഹോട്ടൽ ഉടമ ടോണിക്കാണ് ആക്രമണം നേരിട്ടത്. മൂന്ന് പേർ ചേർന്നാണ് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹോട്ടൽ നടത്തിപ്പിനായി മുൻ ഉടമകളിൽ നിന്ന് ടോണി ഏകദേശം രണ്ടര ലക്ഷം രൂപയ്ക്ക് ഉപകരണങ്ങൾ വാങ്ങിയിരുന്നു. രണ്ടുമാസത്തിനുള്ളിൽ ചെക്ക് നൽകുകയും പ്രതിദിനം ആയിരം രൂപ നൽകുകയും ചെയ്യുമെന്നായിരുന്നു കരാർ. എന്നാൽ ഗ്യാസ് ക്ഷാമം മൂലം 26 ദിവസം കട തുറക്കാൻ […]
Read more

വീണാ ജോര്‍ജിന് 8000 വോട്ടിന്റെ ഭൂരിപക്ഷമെന്ന് LDF, അബിന്‍ 10,000 വോട്ടുകള്‍ക്ക് ജയിക്കുമെന്ന് യുഡിഎഫും

സംസ്ഥാനത്ത് ഇത്തവണ ഏറ്റവും ശക്തമായ പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട ജില്ലയിലെ ആറന്മുള. ഇവിടെ മൂന്ന് മുന്നണികളും കരുത്തുറ്റ പോരാട്ടം തന്നെ കാഴ്ച്ചവെച്ചിട്ടുണ്ടെങ്കിലും വിജയപ്രതീക്ഷ എല്‍ഡിഎഫിനും യുഡിഎഫിനുമാണ്. ബിജെപിക്കുള്ളത് അട്ടിമറി സ്വപ്‌നങ്ങള്‍ മാത്രം. പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാമണ്ഡലങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു വിജയം. ആ ആധിപത്യം ഇക്കുറി എല്‍ഡിഎഫിന് നിലനിര്‍ത്താനാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍. ആ ട്രെന്‍ഡില്‍ ആറന്മുളയും മാറിയേക്കുമെന്നും കരുതുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മന്ത്രി വീണാ ജോര്‍ജ് 8000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. […]
Read more

കഴുകുന്നതിനിടെ വാഹനം പിറകോട്ടു നീങ്ങി; അടിയിൽപ്പെട്ട ഡ്രൈവർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: വാഹനം കഴുകുന്നതിനിടെ പിറകിലേക്ക് വന്നു, വാഹനത്തിന്റെ അടിയിൽപ്പെട്ട ഡ്രൈവർക്ക് ദാരുണാന്ത്യം. പത്തനംതിട്ട പെരുമ്പെട്ടി അരുവിക്കലിലാണ് അപകടം. ഉന്നക്കാവ് സ്വദേശിയായ കുഞ്ഞുമോനാണ് മരണപ്പെട്ടത്. 55 വയസ്സായിരുന്നു. നിയന്ത്രിക്കാൻ കുഞ്ഞുമോൻ വാഹനത്തിൽ ചാടി കയറിയിരുന്നു. എന്നാൽ വാഹനം താഴെ റോഡിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. സംഭവത്തിൽ പെരുമ്പെട്ടി പൊലീസ് നടപടികൾ സ്വീകരിച്ചു.
Read more

സംസ്ഥാനത്ത് വേനൽമഴ ഏറ്റവും കൂടുതൽ ലഭിച്ചത് ജില്ലയിൽ

പത്തനംതിട്ട: സംസ്ഥാനത്ത് ഇക്കുറി ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ. മാർച്ച്–ഏപ്രിൽ മാസങ്ങളിൽ ശരാശരിയെക്കാൾ കൂടുതൽ മഴ ലഭിച്ച ഏക ജില്ലയും പത്തനംതിട്ടയാണ്. സാധാരണയായി 244.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 256.7 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ 8.30 വരെയുള്ള കണക്കാണിത്. ഉച്ചകഴിഞ്ഞ് പെയ്ത മഴ കൂടി ചേർന്നാൽ കണക്ക് ഇനിയും ഉയരുമെന്ന് അധികൃതർ അറിയിച്ചു. പത്തനംതിട്ടയെ ഒഴിവാക്കിയാൽ കോഴിക്കോട് ജില്ലയിലാണ് ശരാശരിക്ക് അടുത്ത് മഴ ലഭിച്ചത്. എന്നാൽ അവിടെയും 17 ശതമാനം […]
Read more

നട അടച്ച സമയത്തെ ശബരിമലയുടെ ദൃശ്യങ്ങള്‍ പകർത്തി;കേസെടുത്ത്‌ പോലീസ്

പത്തനംതിട്ട: ശബരിമല നട അടച്ചിരിക്കുന്ന സമയത്തെ വീഡിയോ ചിത്രീകരിച്ച് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത സംഭവത്തിൽ പമ്പ പൊലീസ് കേസെടുത്തു. ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍ പമ്പ പൊലീസിനോടും വനംവകുപ്പിനോടും റിപ്പോർട്ട് തേടിയിരുന്നു. ഇതിനെത്തുടർന്നാണ് പമ്പ പോലീസ് കേസെടുത്തത്. നട അടച്ചതിനുശേഷം ശബരിമലക്കാഴ്ച എന്ന തലക്കെട്ടോടെ 10 മിനിറ്റുള്ള വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നട അടച്ചു കഴിഞ്ഞാല്‍ അധികൃതര്‍ക്കല്ലാതെ ആര്‍ക്കും പോകാന്‍ അനുവാദം ഇല്ലെന്നിരിക്കെ അതീവ സുരക്ഷാ മേഖലയിലേക്ക് ഇയാള്‍ കടന്നുവന്നതെങ്ങനെയെന്നതും അന്വേഷിക്കും.
Read more

കലഞ്ഞൂര്‍ അനന്തു കൊലപാതകം; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിലെ അനന്തു കൊലപാതകക്കേസില്‍ പ്രതി ശ്രീകുമാറിന് ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ച് പത്തനംതിട്ട കോടതി. കൂടാതെ, ഒരു ലക്ഷം രൂപ പ്രതിക്ക് പിഴയും വിധിച്ചിട്ടുണ്ട്. പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും, വളരെ ഹീനമായ കൊലപാതകമാണ് നടത്തിയതെന്നും കോടതി പറഞ്ഞു. 2023 ഫെബ്രുവരിയിലാണ് ശ്രീകുമാർ അനന്തുവിനെ കൊലപ്പെടുത്തുന്നത്. ഭാര്യയുമായി ബന്ധമുണ്ട് എന്ന സംശയത്തെ തുടർന്നാണ് കൊലപ്പെടുത്തിയത്. എസ്റ്റേറ്റിനുള്ളില്‍ കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുമ്പോള്‍ അവിടെ എത്തിയ ശ്രീകുമാര്‍ സുഹൃത്തുക്കള്‍ പോയതിന് പിന്നാലെ അനന്തുവിനെ കമ്പി വടികൊണ്ട് അടിക്കുകയായിരുന്നു. പിന്നീട് […]
Read more

ഹർത്താൽ ദിനത്തിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ച സിഎസ്‍ഡിഎസ് നേതാവ് റിമാൻഡിൽ

പത്തനംതിട്ട: തിരുവല്ലയിൽ ഹർത്താൽ ദിനത്തിൽ കാൻസർ രോഗിയെ ആശുപത്രിയിലേക്ക് പോകുന്നതിനിടെ തടഞ്ഞുവെച്ച കേസിൽ സിഎസ്‍ഡിഎസ് നേതാവ് അജിമോൻ ചാലാക്കേരിയെ റിമാൻഡ് ചെയ്തു. കാലടി സ്വദേശി സിജുവിന്റെ പരാതിയെ തുടർന്ന് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് രോഗിയെ തടഞ്ഞത്. ഇതിനിടെ, കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പൊതുജനങ്ങളെ തടഞ്ഞ […]
Read more

കുതിച്ചുയർന്ന് ചെറുനാരങ്ങ വില; കിലോയ്ക്ക് 270 രൂപ

പത്തനംതിട്ട: സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വില കുതിച്ചുയരുന്നു. തിങ്കളാഴ്ച ഒരു കിലോഗ്രാമിന് 270 രൂപവരെ വിലയെത്തി. ചില്ലറ കടകളിൽ കാൽ കിലോയ്ക്ക് ഏകദേശം 70 രൂപയാണ് ഈടാക്കുന്നത്. ഒരു മാസം മുമ്പ് നൂറ് രൂപയിൽ താഴെയായിരുന്ന വിലയാണ് ഇത്രയും ഉയർന്നത്. വിഷു സമയത്ത് 180 രൂപയുണ്ടായിരുന്ന നാരങ്ങാവില ഒരാഴ്ചക്കകം 200 രൂപ കടന്നിരുന്നു. ഇപ്പോൾ വില കൂടുതൽ ഉയർന്നതോടെ സാധാരണക്കാർക്ക് ഇത് വാങ്ങാൻ ബുദ്ധിമുട്ടായി. വേനൽ ചൂട് കൂടിയതോടെ നാരങ്ങാവെള്ളം കുടിക്കാൻ ആഗ്രഹിക്കുന്നവർക്കും ചെലവ് കൂടിയിരിക്കുകയാണ്. പല സ്ഥലങ്ങളിലും […]
Read more

പമ്പയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി; തിരച്ചിൽ നാളെ തുടരും

എരുമേലി:പമ്പയാറ്റിലെ ഇടകടത്തി കയത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. എരുമേലി എലിവാലിക്കര മണ്ണാലയിൽ താമസിക്കുന്ന സുജിത്തിനെയാണ് (36) ആറ്റിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇന്ന് വൈകുന്നേരത്തോടെ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയതായിരുന്നു സുജിത്. കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയത്തിൽപ്പെട്ട സുജിത്തിനായി സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഉടൻതന്നെ വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീം സ്ഥലത്തെത്തി വിപുലമായ തിരച്ചിൽ ആരംഭിച്ചു. എന്നാൽ വെളിച്ചക്കുറവ് മൂലം രാത്രിയോടെ തിരച്ചിൽ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു. നാളെ രാവിലെ മുതൽ കൂടുതൽ സന്നാഹങ്ങളുമായി തിരച്ചിൽ പുനരാരംഭിക്കുമെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer