ഫോൺ തകരാറിലായതിൽ മനംനൊന്ത് തിരുവല്ലയിൽ നഴ്‌സിംഗ് വിദ്യാർത്ഥി ജീവനൊടുക്കി
തിരുവല്ല: മൊബൈൽ ഫോൺ തകരാറിലായതിനെ തുടർന്ന് നഴ്‌സിംഗ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ചു. തിരുവല്ല കുറ്റൂർ സ്വദേശി ആരോൺ അനിൽ ജോസ് (19)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. തമിഴ്‌നാട്ടിലെ നഴ്‌സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് ആരോൺ. കഴിഞ്ഞ രണ്ട് ദിവസമായി ആരോണിന്റെ മൊബൈൽ ഫോൺ പ്രവർത്തനരഹിതമായിരുന്നു. ഫോൺ നന്നാക്കാൻ സാധിക്കാത്തതിലും പകരം പിതാവിന്റെ ഫോൺ ലഭിക്കാത്തതിലുമുള്ള കടുത്ത മനോവിഷമത്തിലായിരുന്നു യുവാവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നു. ഫോൺ തകരാറിലായതോടെ ആരോടും സംസാരിക്കാതെ ഉൾവലിഞ്ഞ പ്രകൃതക്കാരനായി […]
Read more

