Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

നേപ്പാള്‍ പ്രളയം: അടിയന്തര സഹായത്തിന് ഹെല്‍പ് ഡെസ്‌ക് തുടങ്ങി നോര്‍ക്ക

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികൾക്ക് അടിയന്തിര സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശാനുസരണം നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് തുടങ്ങി. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോള്‍ ഫ്രീ നമ്പര്‍), +91-8802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഡല്‍ഹി എന്‍ആര്‍കെ ഡവലപ്‌മെന്റ് ഓഫിസറെ ചുമതലപ്പെടുത്തി. അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ പൗരന്മാരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി നേപ്പാള്‍ സര്‍ക്കാരുമായി […]
Read more

തിരുവനന്തപുരം ഡിവിഷനും വിഭജിക്കാൻ നീക്കം; നാഗർകോവിൽ കേന്ദ്രീകരിച്ച് പുതിയ റെയിൽവേ ഡിവിഷൻ?

തിരുവനന്തപുരം: പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിന് പിന്നാലെ തിരുവനന്തപുരം റെയിൽവേ ഡിവിഷനും വിഭജിക്കാൻ കേന്ദ്രത്തിൻ്റെ നീക്കം. നാഗർകോവിൽ കേന്ദ്രീകരിച്ച് പുതിയ റെയിൽവേ ഡിവിഷൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് റെയിൽവേയിൽ ചർച്ചകൾ പുരോഗമിക്കുന്നതായാണ് വിവരം. നാഗർകോവിൽ ജംഗ്ഷൻ, കന്യാകുമാരി തുടങ്ങിയ പ്രധാന സ്റ്റേഷനുകൾക്കൊപ്പം നേമത്തിനും നാഗർകോവിലിനും ഇടയിലുള്ള കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളും തിരുവനന്തപുരം ഡിവിഷനിൽ നിന്ന് മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിന് പിന്നിൽ തമിഴ്നാട്ടിലെ ചില രാഷ്ട്രീയ കക്ഷികളുടെ നിരന്തര സമ്മർദ്ദമുണ്ടെന്നാണ് സൂചന. നാഗർകോവിൽ കേന്ദ്രീകരിച്ച് […]
Read more

എഴുത്തുകാരൻ ടികെഡി മുഴപ്പിലങ്ങാട് അന്തരിച്ചു

കണ്ണൂർ: എഴുത്തുകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് (80) അന്തരിച്ചു. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് അന്ത്യം. ഈ മാസം 18ന് രാത്രി 8.30ന് മുഴപ്പിലങ്ങാട് ബീച്ച് ഭാഗത്തുള്ള വീട്ടിലേക്ക് പോകാൻ മുഴപ്പിലങ്ങാട് മഠം ഭാഗത്തെ സർവീസ് റോഡിൽ നിന്ന് ദേശീയപാത കുറുകെ കടക്കുന്നതിനിടെ വാനിടിച്ചാണ് പരുക്കേറ്റത്. കഴുത്തിനും തലയ്ക്കും പരുക്കേറ്റ ടികെഡിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എഴുത്തുകാരൻ, നാടകപ്രവർത്തകൻ, പ്രഭാഷകൻ, പത്രാധിപർ, കലാസംഘാടകൻ എന്ന നിലയിൽ ശ്രദ്ധേയനാണ് ടി.കെ.ഡി. മുഴപ്പിലങ്ങാട്. നാൽപ്പതോളം പുസ്‌തകങ്ങളും അൻപതോളം […]
Read more

മിന്നൽപ്രളയത്തിൽ വിറച്ച് നേപ്പാൾ: മരണസംഖ്യ 170 ആയി, 800ലേറെ പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിൽ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 170 ആയി. ദുരന്തത്തിൽ 800ലേറെ പേരെ കാണാതായതായാണ് നേപ്പാളിൽ നിന്നുള്ള റിപ്പോർട്ടുകൾ. കാണാതായവരിൽ 466 പേർ വിനോദസഞ്ചാരികളാണെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. ദുരന്തത്തിൽ 105 ഇന്ത്യൻ പൗരന്മാരെ കാണാതായതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്ന് നേപ്പാളിലെത്തിയ 37 പേരെക്കുറിച്ചും ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്കുകൾ പ്രകാരം ആകെ 384 വിനോദസഞ്ചാരികളെയാണ് കാണാതായിരിക്കുന്നത്. […]
Read more

ഇന്നും മഴ തന്നെ; കള്ളക്കടൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എങ്കിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ […]
Read more

മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: ഉൽപന്നങ്ങളുടെ വൈവിധ്യം വർധിപ്പിക്കുന്നതിനും വിപണന ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായി മിൽമ തിരുവനന്തപുരം യൂണിയൻ നാല് പുതിയ ഉൽപന്നങ്ങൾ വിപണിയിലെത്തിച്ചു. പനീർ പോപ്സ്-ചെട്ടിനാട്, പനീർ പോപ്സ്-പെരി പെരി, സ്വീറ്റൻഡ് യോഗർട്ട്, ബ്ലൂബറി യോഗർട്ട് എന്നിവയാണ് പുതിയ ഉൽപന്നങ്ങൾ. തിരുവനന്തപുരം ലുലു മാളിൽ നടന്ന ചടങ്ങിൽ മന്ത്രി ബിന്ദു കൃഷ്ണയും നടിയും അവതാരകയുമായ മീനാക്ഷി അനൂപും ചേർന്നാണ് ഉൽപന്നങ്ങൾ പുറത്തിറക്കിയത്. മിൽമ ശാസ്ത്രീയമായും ശുചിത്വത്തോടെയും മികച്ച ഗുണനിലവാരം ഉറപ്പാക്കിയാണ് ഉൽപന്നങ്ങൾ പുറത്തിറക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മിൽമയ്‌ക്കെതിരെ അടുത്തിടെ പ്രചരിച്ച ചില […]
Read more

സിപിഎം വഖഫ് സെമിനാറിൽ സമസ്ത നേതാവ് ഉമർ ഫൈസി മുക്കം

മലപ്പുറം: യുഡിഎഫിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ സമസ്ത മുശാവറ അംഗവും വഖഫ് ബോർഡ് അംഗവുമായ ഉമർ ഫൈസി മുക്കം പങ്കെടുത്തു. ‘വഖഫ് നിയമവും യുഡിഎഫിന്റെ കീഴടങ്ങലും’ എന്ന വിഷയത്തിൽ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിലാണ് ഉമർ ഫൈസി പങ്കെടുത്തത്. എ.പി. വിഭാഗം സമസ്ത നേതാവ് സി. മുഹമ്മദ് ഫൈസിയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാർ പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തുന്ന […]
Read more

ഓപ്പറേഷൻ സിന്ദൂരിൽ തകർത്ത ജയ്ഷെ മുഹമ്മദ് ആസ്ഥാനം പുനർനിർമിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സേന തകർത്ത ജയ്ഷെ മുഹമ്മദിന്റെ പാകിസ്ഥാനിലെ ബഹാവൽപൂർ ആസ്ഥാനം പുനർനിർമിച്ചതായി റിപ്പോർട്ട്. പഞ്ചാബ് പ്രവിശ്യയിലെ ജയ്ഷെ മുഹമ്മദിന്റെ പ്രധാന കേന്ദ്രമായ ‘മർകസ് സുബാൻ അല്ലാ’യാണ് വീണ്ടും പടുത്തുയർത്തിയതെന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ സർക്കാരിന്റെ നേരിട്ടുള്ള സാമ്പത്തിക സഹായത്തോടെയാണ് കെട്ടിടസമുച്ചയത്തിന്റെ പുനർനിർമാണം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. പുനർനിർമാണത്തിനായി പാകിസ്ഥാൻ സർക്കാർ 25 കോടി പാകിസ്ഥാനി രൂപ അനുവദിച്ചതായും റിപ്പോർട്ടുകളുണ്ട്. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ തകർത്ത ഭീകരവാദ കേന്ദ്രം പാക് സർക്കാരിന്റെ അറിവോടെയും സാമ്പത്തിക പിന്തുണയോടെയും […]
Read more

ബാരാമതിയിൽ 14കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ 14കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. എൻസിപി നേതാവും എംഎൽഎയുമായ രോഹിത് പവാറിന്റെ പേഴ്സണൽ അസിസ്റ്റന്റിന്റെ മകളാണ് മരിച്ചത്. വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി അമ്മയുമായി വഴക്കിട്ട ശേഷം കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. തുടർന്ന് കുട്ടിയെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ബാരാമതി പൊലീസ് അന്വേഷണം ആരംഭിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ […]
Read more

‘ടെലിപ്രോംപ്റ്റർ ഇല്ലാതെ BJP മന്ത്രിസഭ വന്ദേമാതരം പൂർണമായി ചൊല്ലിയാൽ രാജിവെക്കും’

ന്യൂഡൽഹി: ദേശീയ ഗീതമായ ‘വന്ദേമാതരം’ സംബന്ധിച്ച് കോൺഗ്രസിനെതിരെ ബിജെപി നടത്തുന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള മുഴുവൻ ബിജെപി മന്ത്രിസഭാംഗങ്ങളും ടെലിപ്രോംപ്റ്ററോ മറ്റ് കുറിപ്പുകളോ ഇല്ലാതെ വന്ദേമാതരം പൂർണമായി ആലപിച്ചാൽ താൻ മന്ത്രിസ്ഥാനം രാജിവെക്കാൻ തയ്യാറാണെന്ന് അദ്ദേഹം വെല്ലുവിളിച്ചു. അവസാനത്തെ രണ്ട് ചരണങ്ങൾ ഉൾപ്പെടെ മുഴുവനായി ഗാനം തെറ്റാതെ ചൊല്ലാനാണ് അദ്ദേഹത്തിന്റെ വെല്ലുവിളി. വന്ദേമാതരത്തിൽ ബിജെപിക്കും ആർഎസ്എസിനും അത്രയധികം […]
Read more

Recent News

Advertisement
WhiteswanTV Footer