കളിക്കുന്നതിനിടെ സ്വർണക്കട്ട വിഴുങ്ങി; അഞ്ചുവയസ്സുകാരിയെ രക്ഷിച്ച് ഡോക്ടർമാർ
ചൈന: അഞ്ചുവയസ്സുകാരി അബദ്ധത്തിൽ 50 ഗ്രാം തൂക്കമുള്ള സ്വർണക്കട്ട വിഴുങ്ങി. വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി സ്വർണക്കട്ട വിഴുങ്ങിയത്. ഓഗസ്റ്റ് 16ന് ബെയ്ജിംഗിലെ ക്യാപിറ്റൽ മെഡിക്കൽ യൂണിവേഴ്സിറ്റിയോട് അനുബന്ധിച്ച ബെയ്ജിംഗ് ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. സ്വർണക്കട്ട വിഴുങ്ങി ഏകദേശം ആറ് മണിക്കൂറിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എക്സ്-റേ പരിശോധനയിൽ നാല് സെന്റീമീറ്റർ നീളമുള്ള സ്വർണക്കട്ട വയറിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. സ്വർണക്കട്ട വയറിന്റെ ആന്തരിക പാളികൾക്ക് പരിക്കേൽപ്പിക്കാനും രക്തസ്രാവത്തിനും ആന്തരിക മുറിവുകൾക്കും കാരണമാകാനുള്ള സാധ്യതയുണ്ടായിരുന്നതിനാൽ കുട്ടിയുടെ ആരോഗ്യനില ആശങ്കാജനകമായിരുന്നു. […]
Read more