സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Others

അയർലണ്ടിലെ സെമിനാരിയിൽ പഠിച്ചു വൈദികനായ ആദ്യ മലയാളിക്ക് വെള്ളികുളം ഇടവകയിൽ സ്വീകരണം

കോട്ടയം: അയർലണ്ടിലെ ഡബ്ലിൻ രൂപതയിൽ സെമിനാരി പഠനം പൂർത്തിയാക്കി കപ്പൂച്ചിൻ മിഷനറി വൈദികനായി അഭിഷിക്തനായ ഫാ. ആന്റണി വാളിപ്ലാക്കലിന് വെള്ളികുളം ഇടവകയിൽ ഊഷ്മളമായ സ്വീകരണം നൽകി. അയർലണ്ടിലെ സെമിനാരിയിൽ പഠനം നടത്തി വൈദികപട്ടം സ്വീകരിക്കുന്ന ആദ്യ മലയാളിയാണ് ഫാ. ആന്റണി വാളിപ്ലാക്കൽ. 2025 മെയ് 10-ന് ഡബ്ലിൻ രൂപതയുടെ സഹായമെത്രാനായ ബിഷപ്പ് ഡോണൽ റോച്ചിൽ നിന്നാണ് അദ്ദേഹം പൗരോഹിത്യപട്ടം സ്വീകരിച്ചത്. ഭരണങ്ങാനം വാളിപ്ലാക്കൽ കുര്യൻ, അന്നക്കുട്ടി ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തയാളാണ് ആന്റണി. ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജിൽ […]
Read more

ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയുടെ പ്രതാപം നഷ്ടമായി; പോളയും അവഗണനയും ഭീഷണി

കോട്ടയം: ഒരു കാലത്ത് ആലപ്പുഴയിലേക്കും കോട്ടയത്തേക്കും ഉൾപ്പെടെ നിരവധി ബോട്ട് സർവീസുകൾ നടത്തിയിരുന്ന ചങ്ങനാശ്ശേരി ബോട്ട് ജെട്ടി ഇന്ന് പോളയും അധികൃതരുടെ അവഗണനയും കാരണം ശോച്യാവസ്ഥയിൽ. ജലഗതാഗതത്തെ ആശ്രയിച്ചിരുന്ന ഒരു പ്രധാന കേന്ദ്രത്തിന് കൈവന്ന ഈ ദുർഗതി വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. നഷ്ടപ്പെട്ട പ്രൗഢി: പഴയ എം.എൽ.എ. സി.എഫ്. തോമസിന്റെ കാലത്ത് ജെട്ടിയിൽ മതിൽകെട്ടി, വൈദ്യുത വിളക്കുകൾ സ്ഥാപിച്ച് നവീകരിച്ച് മനോഹരമാക്കിയിരുന്നു. എന്നാൽ ഇന്ന് ഈ സൗകര്യങ്ങളെല്ലാം തകർന്ന് നശിച്ച നിലയിലാണ്. പോള നിറഞ്ഞ് ജലഗതാഗതം തടസ്സപ്പെടുന്നത് […]
Read more

തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നൂറാം വാർഷിക തിളക്കം; പാലാ രൂപതയിലെ ഏറ്റവും ഉയരമുള്ള മണിമാളികകളിലൊന്ന് വെഞ്ചരിച്ചു

കോട്ടയം: നൂറാം വാർഷികത്തിന്റെ നിറവിൽ നിൽക്കുന്ന തീക്കോയി സെന്റ് മേരീസ് ഫൊറോനാ ദൈവാലയത്തിൽ പുതുതായി നിർമ്മിച്ച മണിമാളികയും മണിയും വെഞ്ചരിച്ചു. പാലാ രൂപതയിലെ തന്നെ ഏറ്റവും ഉയരമുള്ള മണിമാളികകളിലൊന്നാണ് ശതാബ്ദി വർഷത്തിൽ വിശ്വാസികൾക്കായി തുറന്നുകൊടുത്തത്. 57 അടി ഉയരമുള്ള ഈ മണിമാളിക നിർമ്മിച്ച് നൽകിയത് തയ്യിൽ കുടുംബയോഗമാണ്. മാന്നാറിൽ പ്രത്യേകമായി വാർത്തെടുത്ത 410 കിലോഗ്രാം തൂക്കമുള്ള പള്ളിമണി വടക്കേമുറിയിൽ വി.ജെ. മാത്യു (പാപ്പച്ചൻ) ആണ് ദൈവാലയത്തിന് സമർപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച (28.12.2025) രാവിലെ 8.30-ന് നടന്ന ചടങ്ങിൽ […]
Read more

കുറ്റവാളികളെ കുടുക്കാൻ എഎൻപിആർ ക്യാമറകൾ; കോട്ടയം ജില്ലയിൽ രണ്ട് യൂണിറ്റുകൾ കൂടി വരുന്നു

കോട്ടയം: ജില്ലയിലെ പ്രധാന റോഡുകളിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ‘ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്‌നിഷൻ’ (ANPR) സാങ്കേതികവിദ്യയുള്ള രണ്ട് പുതിയ ക്യാമറ യൂണിറ്റുകൾ കൂടി സ്ഥാപിക്കുന്നു. വൈക്കം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലാണ് പുതുതായി ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചത്. അയൽ ജില്ലകളിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങളിൽ നിരീക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വാഹനങ്ങളെ വേഗത്തിൽ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പൂർണ്ണമായും പോലീസ് നിയന്ത്രണത്തിലായിരിക്കും ഈ ക്യാമറകളുടെ പ്രവർത്തനം. വാഹനം മോഷ്ടിച്ച് […]
Read more

സൂപ്പർ ലീഗ് ആദ്യ സെമി നാളെ; കാലിക്കറ്റ് എഫ്‌സിയും കണ്ണൂർ വാരിയേഴ്‌സും നേർക്കുനേർ

കോഴിക്കോട്: കായികപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന സൂപ്പർ ലീഗ് കേരളയുടെ ആദ്യ സെമി ഫൈനൽ പോരാട്ടം നാളെ നടക്കും. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി 7.30-നാണ് മത്സരം ആരംഭിക്കുന്നത്. സ്വന്തം തട്ടകത്തിൽ ഇറങ്ങുന്ന കാലിക്കറ്റ് എഫ്‌സിയും കരുത്തരായ കണ്ണൂർ വാരിയേഴ്‌സും തമ്മിലാണ് ആദ്യ സെമിയിൽ ഏറ്റുമുട്ടുന്നത്. നേരത്തെ ഡിസംബർ ഏഴിന് തൃശൂരിൽ വെച്ചാണ് സെമി മത്സരങ്ങൾ തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഉപതിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരെ വിട്ടുനൽകാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് മത്സരങ്ങൾ […]
Read more

ബെയ്‌സ് ഇംഗ്ലീഷ് സ്കൂളിൽ ഇന്ററാക്ഷൻ വിത്ത്‌ അച്ചിവേഴ്സ്; ഐഐടി സ്വപ്നങ്ങൾക്ക് പുതുജീവൻ നൽകി

കോഴിക്കോട്: ബെയ്‌സ് ഇംഗ്ലീഷ് സ്കൂൾ സംഘടിപ്പിച്ച ‘ഇന്ററാക്ഷൻ വിത്ത്‌ അച്ചിവേഴ്സ്’ സെഷൻ വിദ്യാർത്ഥികളിൽ ഐ.ഐടി ലക്ഷ്യങ്ങൾക്ക് ശക്തമായ പ്രചോദനമായി. മദ്രാസ് ഐ.ഐ.ടി കെമിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥി സഹൽ എം.കെ പങ്കെടുത്ത പരിപാടിയിൽ, ഐ.ഐ.ടിയിലേക്കുള്ള പഠനപാതയും ആവശ്യമായ തയ്യാറെടുപ്പുകളും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. എഴാം ക്ലാസ് വിദ്യാർത്ഥികൾ നടത്തിയ അഭിമുഖത്തിന് മറുപടി നൽകിക്കൊണ്ട്, ഐ.ഐ.ടി പ്രവേശനത്തിനായി എഴുതേണ്ട വിവിധ മത്സരപരീക്ഷകളുടെ സ്വഭാവം, പഠനരീതികൾ, സമയനിയന്ത്രണം, തയ്യാറെടുപ്പ് മാർഗങ്ങൾ എന്നിവ സഹൽ വിശദീകരിച്ചു. ഹൈസ്കൂൾ ഘട്ടത്തിൽ തന്നെ സ്ഥിരമായ പഠനശീലവും […]
Read more

അഖിലേന്ത്യാ സെവൻസ് ടൂർണമെന്റ്; വേദിയാകാൻ ഒരുങ്ങി കുന്ദമംഗലം

കോഴിക്കോട്: അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സാൻഡോസ് സ്‌പോർട്സ് ആൻഡ് ആർട്സ് ക്ലബ് സംഘടിപ്പിക്കുന്ന സീസൺ ഫോർ മത്സരങ്ങൾക്ക് മുന്നോടിയായി സ്വാഗതസംഘത്തിന്റെ ഓഫീസ് ഉദ്ഘാടനം ഡിസംബർ 15-ന് വൈകിട്ട് 5 മണിക്ക് നടക്കും. കുന്ദമംഗലം ഹൈസ്കൂൾ ഗ്രൗണ്ടിൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയമായി ഒരുക്കിയിരിക്കുന്ന വേദിയിൽ ജനുവരി 9 മുതൽ ആരംഭിക്കുന്ന ഈ വൻ ടൂർണമെന്റ് ഈ വർഷവും സ്പോർട്സ് പ്രേമികളെ ആവേശഭരിതരാക്കുമെന്നാണ് പ്രതീക്ഷ. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ നിന്ന് വിജയിച്ച അംഗമാണ് സ്വാഗതസംഘ […]
Read more

കൊടിയത്തൂരിൽ ഇലക്ഷൻ പ്രവചന മത്സരത്തിന് തുടക്കം; കൂപ്പൺ ബോക്സ് വെറൈറ്റി സ്റ്റോറിൽ

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൊടിയത്തുർ പഞ്ചായത്തിൽ നടക്കുന്ന ഇലക്ഷൻ പ്രവചന മൽസരത്തിന് ഔദ്യോഗിക തുടക്കം കുറിച്ചു. പ്രവചന കൂപ്പണുകൾ നിക്ഷേപിക്കുന്നതിന് വെറൈറ്റി സ്റ്റോറിൽ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ബോക്‌സിന്റെ ഉദ്‌ഘാടനം മുതിർന്ന വ്യാപാരി വി.കെ. ആലികുട്ടി നിർവഹിച്ചു. നാട്ടുകാരുടെ സാന്നിധ്യത്തിൽ നടന്ന ലളിതമായ ചടങ്ങ് തിരഞ്ഞെടുപ്പ് ആവേശത്തെ കൂടുതൽ ഉയർത്തിയതായി സംഘാടകർ വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങിൽ ശരീഫ് അമ്പലക്കണ്ടി, സി.പി. മുഹമ്മദ്, സമദ് കണ്ണാട്ടിൽ, മോയിൻ മാഷ്, എം.എ. അബ്ദുസലാം മാഷ്, ഇ.എ. നാസർ, ദാസൻ കൊടിയത്തുർ […]
Read more

യുവതിയെ കാറിൽ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു : രണ്ട് ഓട്ടോഡ്രൈവർമാർ അറസ്റ്റിൽ

കാസർഗോഡ് : ദളിത് യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്ന കേസിൽ ഓട്ടോ ഡ്രൈവർമാരായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭീമനടി ടൗണിലെ ഓട്ടോ ഡ്രൈവർ പലേരിത്തട്ടിലെ പി പ്രവീൺ എന്ന ധനേഷ് (36), മാങ്ങോട്ടെ ഓട്ടോ ഡ്രൈവർ ചെന്നടുക്കം ജീരകപ്പിറയിലെ എം കെ രാഹുൽ (29) എന്നിവരെയാണ്‌ അറസ്റ്റ് ചെയ്തത്.ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ട‌ർ എ അനിൽകുമാറാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. യുവതിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്: പെരിങ്ങളം മൂഴിക്കല്‍ മേഖലയില്‍ പോലീസ് റൂട്ട്മാര്‍ച്ച്

കോഴിക്കോട് :ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങളെ ശക്തിപ്പെടുത്തുന്നതിനായി പെരിങ്ങളം ടൗണിലും മൂഴിക്കൽ ചെറുവറ്റകടവിലും പോലീസ് റൂട്ട്മാർച്ച് നടത്തി. തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാകാവുന്ന അക്രമസംഭവങ്ങളും നിയമലംഘനങ്ങളും മുൻകൂട്ടി തടയുകയും പൊതുജനങ്ങളിൽ സുരക്ഷാബോധം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ റൂട്ട്മാർച്ച്. നോർത്ത് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഹരിപ്രസാദ്, കുന്ദമംഗലം എസ്‌എച്ച്‌ഒ കിരൺ, എസ്‌ഐ അഭിലാഷ് എന്നിവരുടെ നേതൃത്വംയിൽ വൻ സന്നാഹങ്ങളോടെയാണ് റൂട്ട്മാർച്ച് നടത്തിയത്. പെരിങ്ങളവും മൂഴിക്കലും ഉൾപ്പെടുന്ന പ്രദേശങ്ങളിലൂടെ സേനകൾ നീങ്ങുകയും വിവിധ മേഖലകളിൽ […]
Read more

Recent News

Advertisement