Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

‘ജനനായകൻ’ നിർമാതാവിന്റെ നിയമനം; വിജയ് സർക്കാരിനെതിരെ രൂക്ഷവിമർശനം

ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ചലച്ചിത്ര നിർമാതാവ് കെ. വെങ്കട നാരായണയെ നിയമിച്ചതിനെതിരെ പ്രതിപക്ഷ കക്ഷികളിൽനിന്ന് രൂക്ഷവിമർശനം. കർണാടകയിൽ നിന്നുള്ള ഒരാളെ ഈ സ്ഥാനത്ത് നിയമിച്ചതാണ് വിവാദമായത്. ബെംഗളൂരു ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ മുൻ മേധാവിയും, നടൻ വിജയ് നായകനായ ‘ജനനായകൻ’ സിനിമയുടെ നിർമ്മാതാവുമായ കെവിഎൻനെയാണ് കാബിനറ്റ് പദവിയോടെ ഡൽഹിയിലെ തമിഴ്‌നാട് പ്രതിനിധിയായി നിയമിച്ചത്. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ പദ്ധതികളും ആവശ്യങ്ങളും മുന്നോട്ട് കൊണ്ടുപോകുകയാണ് ഈ പദവിയുടെ ചുമതല. തമിഴ്‌നാട്ടിൽ യോഗ്യരായ ആളുകൾ […]
Read more

വിവാദമായ ഭരണഘടനാ പ്രസംഗം നടത്തിയത് ഒറ്റുകാരൻ കൂട്ടത്തിലുണ്ടെന്നറിയാതെ; സജി ചെറിയാൻ

ചെങ്ങന്നൂർ: വിവാദമായ ഭരണഘടനാ പ്രസംഗം നടത്തിയത് ഒറ്റുകാരൻ കൂട്ടത്തിലുണ്ടെന്നറിയാതെ എന്ന് സജി ചെറിയാൻ എംഎൽഎ. ‘ഞാൻ നിയമം പഠിച്ച ആളാണ്. എന്താണ് പറയേണ്ടത് എന്നറിയാം. രാഷ്ട്രീയയോഗത്തിലാണ് അന്നു പ്രസംഗിച്ചത്. അവിടെ പത്തോ നാൽപതോ പേരേയുള്ളൂ. പക്ഷേ, ഒറ്റുകാരൻ അവിടെ ഉണ്ടായിരുന്നു എന്നറിഞ്ഞില്ല. അന്നു പ്രസംഗം നടത്തിയത് നന്നായി. ഞാൻ അതു പറഞ്ഞതിനു ശേഷം എല്ലാവരും ഈ പുസ്തകം വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു. പലരും അത് ഉയർത്തിക്കാട്ടി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയിൽ നിന്നുകൊണ്ടു വേണം ജനാധിപത്യ മതനിരപേക്ഷ സംവിധാനത്തെ […]
Read more

FCRA ചട്ടഭേദഗതി: കത്തോലിക്കാ സഭയുടെ പള്ളികളില്‍ ഇന്ന് പ്രത്യേക പ്രാര്‍ഥന

കൊച്ചി: എഫ്‌സിആർഎ ചട്ട ഭേദഗതിക്കും ബിൽ വർഷകാല സമ്മേളനത്തിൽ കൊണ്ടുവരുന്നതിനെതിരെ കത്തോലിക്കാ മെത്രാൻ സമിതിയുടെ ആഹ്വാന പ്രകാരം ഇന്ന് പള്ളികളിൽ പ്രത്യേക പ്രാർത്ഥന നടത്തും. രാവിലെ കത്തോലിക്കാ സഭക്ക് കീഴിലുള്ള എല്ലാ പള്ളികളിലും പ്രാർത്ഥനയുണ്ടാകും. രാജ്യവ്യാപകമായി നിയമങ്ങൾ കടുപ്പിക്കുന്നതിനെതിരെ ക്രൈസ്തവ സംഘടനകൾ കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ നടപടി രാജ്യത്തെ ക്രൈസ്തവരുടെ അടക്കം സന്നദ്ധ സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യം വിലക്കുന്നതാണെന്നാണ് സിബിസിഐ നിലപാട്. വിദേശസംഭാവനകൾ ഉപയോഗിച്ചുള്ള മതപരിവർത്തനശ്രമം കർശനമായി വിലക്കുന്നതാണ് സന്നദ്ധസംഘടനകൾക്കുള്ള എഫ്സിആർഎ ചട്ടഭേദഗതി. വിദേശസംഭാവന സ്വീകരിക്കുന്നതിനുള്ള […]
Read more

‘പാര്‍ലമെന്ററി മോഹം വര്‍ധിച്ചു, പലരും മറുകണ്ടം ചാടി’; തെറ്റുതിരുത്തല്‍ രേഖയ്ക്ക് പിബി അംഗീകാരം

ന്യൂഡല്‍ഹി: കേരളത്തിലെ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് തോല്‍വികളിലെ തെറ്റ് തിരുത്തല്‍ രേഖക്ക് സിപിഎം പൊളിറ്റ് ബ്യൂറോയുടെ അംഗീകാരം. അടുത്ത കേന്ദ്ര കമ്മിറ്റി യോഗം വിഷയം ചര്‍ച്ച ചെയ്യും. ചിലര്‍ക്ക് പാര്‍ലമെന്ററി മോഹം വര്‍ധിച്ചതായും പലരും മറുകണ്ടം ചാടിയതായും ജി സുധാകരനും ടി കെ ഗോവിന്ദനും അടക്കം ഇതിന്റെ ഉദാഹരണമാണെന്നും തെറ്റ് തിരുത്തല്‍ രേഖയില്‍ പറയുന്നു. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയും സംഘടനാ ദൗര്‍ബല്യങ്ങളുമാണെന്ന് നേരത്തെ പിബി വിലയിരുത്തിയിരുന്നു. ഇതേതുടര്‍ന്ന്, കേരളത്തിലെ തോല്‍വി സംബന്ധിച്ച വിശദമായ ചര്‍ച്ച […]
Read more

‘ഇന്‍ഡിഗോ ചതിച്ചു’; പിണറായിയുടെ യാത്ര മുടങ്ങി

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഉള്ള യാത്ര മുടങ്ങി. സമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും അദ്ദേഹത്തിന് ഇന്‍ഡിഗോ വിമാനത്തില്‍ കയറാനായില്ല. ലോഞ്ചിലിരുന്ന പിണറായി വിജയന് അറിയിപ്പ് ലഭിച്ചില്ലെന്നാണ് വിവരം. പിബി യോഗം കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങാനായി പ്രതിപക്ഷ നേതാവ് കൃത്യസമയത്ത് തന്നെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ലോഞ്ചിലിരുന്ന പിണറായിക്ക് അറിയിപ്പ് ലഭിച്ചില്ല. ഇനി മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടേക്ക് മടങ്ങും. നേരത്തെ ഇന്‍ഡിഗോ സര്‍വീസിന്റെ കെടുകാര്യസ്ഥത സിപിഎം നേതാവ് ഇപി ജയരാജനും വ്യക്തമാക്കിയിരുന്നു. […]
Read more

സ്റ്റാലിന് വീണ്ടും തിരിച്ചടി; എംഡിഎംകെയും സഖ്യം വിട്ടു

ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്ക് തിരിച്ചടിയായി സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. കോൺഗ്രസ്, മുസ്ലിം ലീഗ് എന്നിവയ്ക്ക് പിന്നാലെ എംഡിഎംകെയും ഡിഎംകെ സഖ്യം വിട്ടു. ഒൻപത് വർഷത്തെ സഖ്യബന്ധമാണ് എംഡിഎംകെ അവസാനിപ്പിച്ചത്. ശനിയാഴ്ച ചേർന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലാണ് സഖ്യം വിടാനുള്ള തീരുമാനം എംഡിഎംകെ പ്രഖ്യാപിച്ചത്. പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമങ്ങൾ നടന്നുവെന്നും, സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് എഐഎഡിഎംകെയുമായി രഹസ്യ നീക്കങ്ങൾ നടന്നുവെന്നും ആരോപിച്ചാണ് തീരുമാനം. യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ, എംഡിഎംകെ നേതൃത്വം ടിവികെ സർക്കാരിനെ സ്വാഗതം ചെയ്തു. അഴിമതിരഹിത […]
Read more

എ എ റഹീമിനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

കോഴിക്കോട്: എ എ റഹീം എംപിക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചെന്ന പരാതിയിൽ കോൺഗ്രസ് പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ ആദം കുട്ടിക്കെതിരെയാണ് കേസെടുത്തത്. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് ലഭിക്കുന്ന സൗജന്യ യാത്ര ഡിവൈഎഫ്‌ഐ തടയുമെന്ന തരത്തിലുള്ള വ്യാജ പോസ്റ്റാണ് പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. എ എ റഹീമിന്റെ ഫോട്ടോ ഉൾപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്റിനെതിരെയാണ് നടപടി. ഈ മാസം 12-നാണ് വ്യാജ പോസ്റ്റ് പ്രചരിച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. മുൻപും എ എ […]
Read more

കെ ഫോൺ തലപ്പത്തും ആരോപണം; സന്തോഷ് ബാബുവിനെ തുടരാൻ അനുവദിച്ച് സർക്കാർ, ചരട് വലിക്കുന്നത് കുഞ്ഞാലിക്കുട്ടിയുടെ ഓഫീസോ?

കെ-ഫോൺ എന്നത് ഡിജിറ്റൽ കേരളത്തിന്റെ ഒരു വിപ്ലവ നീക്കമായിരുന്നു. കേരളത്തിലുടനീളം അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കാൻ കേരള സർക്കാർ ആവിഷ്കരിച്ച ഒരു പൊതുമേഖലാ പദ്ധതിയാണ്. ഡിജിറ്റൽ വിഭജനം ഇല്ലാതാക്കുക, എല്ലാവർക്കും ഇന്റർനെറ്റ് അവകാശമാക്കുക എന്ന ലക്ഷ്യത്തോടെയെല്ലാമാണ് ഈ പദ്ധതി തുടങ്ങിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സ്ഥാപനങ്ങൾക്കുമെല്ലാം വളരെ ​ഗുണകരമാകുമെന്ന് കരുതി തുടങ്ങിയ കെഫോണിന്റെ നിലവിലെ അവസ്ഥയെന്തെന്നത് തൽക്കാലം മാറ്റിവെക്കാം. പക്ഷേ, അങ്ങനെ മാറ്റിവെക്കാൻ കഴിയാത്ത അടിയന്തര പ്രാധാന്യമുള്ള ഒരു പ്രശ്നമാണ് ഇപ്പോൾ കെ ഫോണുമായി ബന്ധപ്പെട്ട് പുകയുന്നത്. […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് പൊലീസ്

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ്. പ്രതികളുടെ ഫോൺ കോളുകളിൽ അസ്വാഭാവികമായ വിവരങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കൂടുതൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് വ്യക്തമാക്കി. കേസിലെ 20-ലധികം പ്രതികളെ ഇനി പിടികൂടാനുണ്ടെന്നും ഒരാൾ വിദേശത്തേക്ക് കടന്നതായും കോടതിയിൽ അറിയിച്ചു. അതേസമയം, കേസിലെ മൂന്ന് സിപിഐഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ആക്രമണം […]
Read more

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷം; പരസ്പര ആരോപണങ്ങളുമായി സിപിഐഎം–ബിജെപി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയിയുടെ പ്രതികരണം. നഗരസഭയില്‍ നടന്നത് സമാധാനപരമായ പ്രതിഷേധമായിരുന്നുവെന്നും മേയര്‍ പൊലീസുകാരെ ഉള്‍പ്പെടെ ചവിട്ടി മെതിച്ചാണ് ഓഫീസിലെത്തിയതെന്നും അദ്ദേഹം ആരോപിച്ചു. കൗണ്‍സിലര്‍ സിന്ധു ശശിക്ക് തലയില്‍ പരിക്കേറ്റ് ഏഴ് സ്റ്റിച്ചുകള്‍ ഇട്ടിട്ടുണ്ടെന്നും അവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നും വി ജോയ് പറഞ്ഞു. കൗണ്‍സിലര്‍ വീണയ്ക്ക് കാല് പൊട്ടിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ മാധ്യമങ്ങള്‍ എല്‍ഡിഎഫിന് വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്നും സംഭവങ്ങള്‍ രാഷ്ട്രീയ നാടകമാണെന്നും […]
Read more
Advertisement
WhiteswanTV Footer