Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

ഹൈബി ഈഡനെ കൊല്ലുമെന്ന് ഭീഷണി, വീട്ടില്‍ കടന്നുകയറി അക്രമം; യുവാവ് അറസ്റ്റില്‍

കൊച്ചി: ഹൈബി ഈഡൻ എംപിക്കെതിരെ വധഭീഷണി മുഴക്കുകയും, വീട്ടുവളപ്പിൽ കടന്ന് അക്രമം നടത്തുകയും ചെയ്തയാൾ പിടിയിൽ. തൃപ്പൂണിത്തുറ സ്വദേശി അലക്‌സ് ചാക്കോയാണ് (43) അറസ്റ്റിലായത്. കലൂർ ജോർജ് ഈഡൻ റോഡിലെ അമ്പാട്ട് വീട്ടിൽ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അക്രമം. ഇയാൾ വീട്ടുവളപ്പിൽ അതിക്രമിച്ചു കടന്ന് സാധനസാമഗ്രികൾ അടിച്ചുതകർത്തിരുന്നു. ഹൈബി ഈഡന്റെ പ്രീഡിഗ്രി സഹപാഠിയാണ് അലക്‌സ്. വീടിന്റെ ജപ്തി നടപടികൾ ഹൈബി ഇടപെട്ടു തടയണം എന്ന ആവശ്യം പ്രതി ഉന്നയിച്ചിരുന്നു. എന്നാൽ, ബാങ്ക് നടപടികളിൽ സാധ്യമാകുന്ന തരത്തിൽ […]
Read more

INTUC വേദിയിൽ മുഖ്യമന്ത്രി എത്തിയില്ല; ഉദ്ഘാടനമില്ലാതെ സമ്മേളനം പിരിഞ്ഞു

തിരുവനന്തപുരം: ഐഎൻടിയുസി സംസ്ഥാന സമ്മേളന വേദിയിൽ മണിക്കൂറുകളോളം കാത്തിരുന്നിട്ടും മുഖ്യമന്ത്രി വിഡി സതീശൻ എത്താതിരുന്നതിനെ തുടർന്ന് ഉദ്ഘാടന ചടങ്ങുകളില്ലാതെ പരിപാടി അവസാനിപ്പിച്ചു. തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘പുതുയുഗ പ്രതീക്ഷകൾ, തൊഴിലാളി തരംഗം’ എന്ന സംസ്ഥാനതല സമ്മേളനമാണ് മുഖ്യാതിഥിയുടെ അഭാവം മൂലം അധ്യക്ഷ പ്രസംഗം പോലും നടത്താനാകാതെ സംഘാടകർക്ക് പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നത്. വേദിയിലേക്ക് മുഖ്യമന്ത്രിയെയും ചന്ദ്രശേഖരനെയും മാത്രം ആനയിക്കാനായി പ്രത്യേക ചുവന്ന പരവതാനി വരെ സംഘാടകർ ഒരുക്കിയിരുന്നു. നിയമസഭയിലെ ബജറ്റ് ചർച്ചയും മറുപടി പ്രസംഗവും നീണ്ടുപോയതിനാലാണ് […]
Read more

തിരുവനന്തപുരം കോര്‍പ്പറേഷൻ സംഘര്‍ഷം; മേയറും ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ മേയര്‍ വി വി രാജേഷ്, മുന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്കെതിരെ കേസ്. മ്യൂസിയം പൊലീസാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേഹോപദ്രവം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സിപിഐഎമ്മിന്റെ പരാതിയിലാണ് മേയറിനും ഡെപ്യൂട്ടി മേയറിനുമെതിരെ കേസെടുത്തത്. അതേസമയം, വി ശിവൻകുട്ടിക്കും കടകംപള്ളി സുരേന്ദ്രനും എതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. എൽഡിഎഫ് കൗൺസിലർമാരെ മേയർ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു. എൽഡിഎഫ് കൗൺസിലർ എസ് പി ദീപക് […]
Read more

വീണയുടെ മൊഴികളില്‍ പൊരുത്തക്കേട്; അന്വേഷണം വ്യാപിപ്പിക്കാന്‍ ഇ ഡി

കൊച്ചി: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടിയെ വീണ്ടും ചോദ്യം ചെയ്യും. ഇത് മൂന്നാം തവണയാണ് വീണയെ ഇഡി ചോദ്യം ചെയ്യുന്നത്. രണ്ട് തവണ ചോദ്യം ചെയ്തിട്ടും ലഭിച്ച മറുപടികളിൽ വ്യക്തതയില്ലെന്നാണ് ഇഡിയുടെ വിലയിരുത്തൽ. പ്രത്യേകിച്ച് 2.78 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ വിശദീകരണം ആവശ്യമാണെന്ന് അന്വേഷണ സംഘം പറയുന്നു. സിഎംആർഎൽ അധികൃതരുടെ മൊഴികളും വീണയുടെ മൊഴികളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതിനാൽ അടുത്ത ആഴ്ച ഹാജരാകാൻ വീണയ്ക്ക് ഇഡി സമൻസ് […]
Read more

മേയറുടെ ഓഫീസില്‍ കലാപം നടത്തിയാല്‍ ബിജെപി പ്രതിരോധിക്കും: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: പത്ത് വർഷത്തെ സിപിഎം ഭരണത്തിന്റെ സമ്പൂർണ്ണ പരാജയം ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ശ്രദ്ധ തിരിച്ചുവിടാനായി സിപിഎം അക്രമ നാടകം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരം നഗരസഭയിലെ സംഘർഷത്തിൽ പരിക്കേറ്റ മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ ജി. ആശാനാഥ് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രം മുൻ സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയും ഭരണപരാജയവും തുറന്നുകാട്ടിയതിനാൽ അതിൽ നിന്ന് ജനശ്രദ്ധ […]
Read more

ബക്കാർഡി എൽഡിഎഫ് സർക്കാരിന് അയച്ച കത്ത് പുറത്ത്; അന്ന് എക്സൈസ് മന്ത്രി എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കാന്‍ അനുമതി തേടി ബക്കാർഡി കമ്പനി ഇടതു സര്‍ക്കാരിനു 2021ല്‍ അയച്ച കത്ത് പുറത്ത്. അന്നത്തെ എക്സൈസ് മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദനാണ് കമ്പനി സീനിയര്‍ മാനേജര്‍ 2021 സെപ്റ്റംബര്‍ 17ന് കത്തു നല്‍കിയത്. ബിയറിന്റെയും വൈനിന്റെയും നികുതി ഘടനയ്ക്ക് സമാനമായി തങ്ങളുടെ ഉത്പന്നങ്ങളായ ‘ബക്കാർഡി പ്ലസ്’, ‘ബക്കാർഡി ബ്രീസർ’ എന്നിവയുടെ നികുതി കുറയ്ക്കണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. മറ്റ് സംസ്ഥാനങ്ങളിൽ തങ്ങൾക്ക് ഇത്രയധികം നികുതിയില്ലെന്നും കേരളത്തിലെ 251 […]
Read more

ന്യൂനപക്ഷ വേട്ട ലക്ഷ്യം; എഫ്സിആര്‍എ ചട്ട ഭേദഗതി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഏകപക്ഷീയമായി എഫ്.സി.ആർ.എ ചട്ടത്തിൽ നടത്തിയ ഭേദഗതി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ചട്ടഭേദഗതിയോടെ രാജ്യത്തെ സന്നദ്ധസംഘടനകളുടെ പ്രവർത്തനം ബുദ്ധിമുട്ടിലായ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇത് സംഘ്പരിവാർ സംഘടനകൾ രാജ്യവ്യാപകമായി നടത്തുന്ന ന്യൂനപക്ഷ വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമുള്ള ആദിവാസി മേഖലകളിൽ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെ ഇല്ലാതാക്കുന്നതാണ് ഈ ഭേദഗതിയെന്ന് അദ്ദേഹം പറഞ്ഞു. സംഘ്പരിവാർ സംഘടനകളുടെ ആവശ്യപ്രകാരം ഭരണകൂടത്തിന് ഏത് സന്നദ്ധ […]
Read more

‘പ്രിയദര്‍ശിനി’ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടം: മന്ത്രി സി പി ജോണ്‍

ന്യൂഡൽഹി: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയിൽ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. ഡല്‍ഹിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒരു കിലോമീറ്ററിന് സര്‍ക്കാര്‍ 55 രൂപ വീതം നല്‍കിയാല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. ഈ നിര്‍ദേശം പരിശോധിക്കുമെന്നും സി പി ജോണ്‍ വ്യക്തമാക്കി. കെഎസ്ആർടിസിയുടെ ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശമ്പളവും പെൻഷനും […]
Read more

‘മദ്യനികുതി കുറയ്ക്കുന്നത് കുരങ്ങന് ഏണി വച്ചുകൊടുക്കുന്നത് പോലെ’: വിമർശിച്ച് കാന്തപുരം

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ മദ്യനികുതി ഇളവും പിഎം ശ്രീ പദ്ധതിയും സംബന്ധിച്ച് വിമർശനവുമായി സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. കോഴിക്കോട് ടൗൺഹാളിൽ നടന്ന സമസ്ത സ്ഥാപകദിന സംഗമത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മദ്യവ്യാപനം വർധിപ്പിക്കുന്ന തരത്തിലുള്ള നടപടികൾ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നികുതി കുറയ്ക്കുന്നത് മയക്കുമരുന്ന് ഉപയോഗം വർധിപ്പിക്കാനും ഇടയാക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യനിരോധനത്തിലേക്ക് സർക്കാർ നീങ്ങണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം […]
Read more

സുധീരന് മറുപടിയുമായി പിണറായി; സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയത് കോണ്‍ഗ്രസ്

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഡിഎഫ് സർക്കാരാണെന്ന കോൺഗ്രസ് നേതാവ് വിഎം സുധീരന്‍റെ ആരോപണം തള്ളി പിണറായി വിജയൻ. സ്വകാര്യ മേഖലയ്ക്ക് കരിമണൽ ഖനന രംഗത്ത് അവസരം ഒരുക്കിയത് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരുകളാണെന്ന് പിണറായി വിജയൻ വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷമായി കരിമണൽ ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽഡിഎഫ് സർക്കാരുകൾ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമമായ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പിണറായി വിജയൻ പ്രതികരിച്ചത്. പൊതുമേഖലയെ അടിസ്ഥാനമാക്കിയുള്ള റെയർ എർത്ത് […]
Read more
Advertisement
WhiteswanTV Footer