ഘട്ടം ഘട്ടമായി മദ്യ ഉപയോഗം കുറയ്ക്കും; അതാണ് സര്‍ക്കാരിന്റെ മദ്യനയം: മന്ത്രി എം ലിജു
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി എം. ലിജു. എക്‌സൈസ് വകുപ്പ് മദ്യവ്യാപനത്തിന് അനുകൂലമല്ലെന്നും ഘട്ടംഘട്ടമായി മദ്യ ഉപഭോഗം കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. സഭാ സമ്മേളനത്തിന് ശേഷം എല്ലാ മേഖലകളുമായി ചർച്ച നടത്തി മദ്യനയത്തിന്റെ അടിസ്ഥാന പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രോഗ്രസീവ് ആയ നയമായിരിക്കും രൂപീകരിക്കുകയെന്നും അതിന് ശേഷമേ വീര്യം കുറഞ്ഞ മദ്യം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഏർപ്പെടുത്തിയതിലൂടെ വിൽപ്പന അനുവദിച്ചിട്ടില്ലെന്നും […]
Read more



