സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

വികലാംഗനായ വിമുക്തഭടന്റെ ആത്മഹത്യ: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ്

ശൂരനാട്: വികലാംഗനായ വിമുക്തഭടൻ ബിജു ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് അനുതാജ്. ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ് കൂടിയായ വിമുക്തഭടന്റെ മരണത്തിന് പിന്നിലെ നിഗൂഢത പുറംലോകത്തേക്ക് കൊണ്ടുവരണം. ആത്മഹത്യയ്ക്ക് മണിക്കൂറുകൾക്ക് മുൻപ് ബിജുവിനുനേരെ ആക്രമണം നടന്നിരുന്നു. അതും മരണത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്നാണ്. അക്രമത്തിന് നേതൃത്വം നൽകിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണം. ആത്മഹത്യയുമായി ബന്ധപ്പെട്ട് പഴുതടച്ച അന്വേഷണം വേണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് യൂത്ത്കോൺഗ്രസ് നേതൃത്വം നൽകുമെന്നും പി […]
Read more

ജാമ്യമില്ല; പി വി അൻവർ തവനൂർ ജയിലിൽ

നിലമ്പൂര്‍: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എ തവനൂര്‍ സബ് ജയിലിലാണ്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അന്‍വറിനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അന്‍വറിന് പുറമേ ഡിഎംകെ പ്രവര്‍ത്തകരായ സുധീര്‍ പുന്നപ്പാല, മുസ്തഫ പട്ടാമ്പി, ഷൗക്കത്ത് പനമരം, കുഞ്ഞിമുഹമ്മദ് എന്നവരേയും റിമാന്‍ഡ് ചെയ്തിരുന്നു. ഇവരെയും തവനൂര്‍ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്.
Read more

മിനി ബസ് ശരീരത്തിലൂടെ കയറി; ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം

പമ്പാവാലി: തുലാപ്പള്ളിയില്‍ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ട മിനി ബസ് ഇടിച്ച് റോഡരികില്‍ നിന്ന തീര്‍ഥാടകന്‍ മരിച്ചു. പരിക്കേറ്റ ബസ് യാത്രക്കാരെ എരുമേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ എരുമേലി-പമ്പ ശബരിമല പാതയിലെ തുലാപ്പള്ളി ആലപ്പാട്ട് പടിയിലാണ് അപകടം ഉണ്ടായത്. പ്ലാപ്പള്ളി വഴിയെത്തിയ മിനി ബസ് ആലപ്പാട്ട് പടിയിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങിയപ്പോൾ നിയന്ത്രണംവിടുകയായിരുന്നു. ഹോട്ടലിന്റെ പാര്‍ക്കിങ് സ്ഥലത്ത് കിടന്ന രണ്ട് കാറുകളിലിടിച്ചശേഷം ബസിന്റെ മുന്‍ഭാഗം താഴ്ചയിലേക്ക് കുത്തിനിന്നു.
Read more

ഗാർഹിക പീഡനം മറച്ചുവെക്കപ്പെടുമ്പോൾ; അഡ്വ. വിഷ്ണു വിജയൻ എഴുതുന്നു

ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച കേസുകൾ കൊണ്ട് നമ്മുടെ കോടതികൾ നിറയുകയാണ്. ദിനംപ്രതി അത്തരത്തിലുള്ള കേസുകൾ വർദ്ധിച്ചുകൊണ്ടിരുന്നു. പന്തീരങ്കാവ് ഗാർഹിക പീഡനമൊക്കെ വാർത്തകളിലൂടെ എല്ലാവർക്കും സുപരിചിതമാണ്. ഭര്‍ത്താവ് മര്‍ദ്ദിക്കുന്നതിനെ ന്യായീകരിക്കുന്ന ഭാര്യമാരും, ഭാര്യയെ തല്ലുന്നതിനെ ന്യായീകരിക്കുന്ന ഭര്‍ത്താക്കന്‍മാരും ഇവിടെ ധാരാളമുണ്ട്. ഗാര്‍ഹിക പീഡനം നേരിട്ടിട്ടും ആരോടും പറയാതെ മറച്ച് വയ്ക്കുന്ന സ്ത്രീകളുടെ എണ്ണവും ഗണ്യമായി വർദ്ധിക്കുന്നു. കേരളം പോലൊരു സംസ്ഥാനത്ത് ഗാര്‍ഹിക പീഡനം നേരിട്ടിട്ടും ആരോടും പറയാതെ മറച്ചു വയ്ക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നത് ഏറെ സങ്കടകരമാണ്. ഒരു […]
Read more

വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ

ഹരിപ്പാട്: ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് എസ് എൻ ഡി പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്ത് പൊതു യോഗങ്ങളിൽ പങ്കെടുത്ത് കണിച്ചുകുളങ്ങരയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ, ശനിയാഴ്ച രാത്രി 11 മണിക്ക് ചേപ്പാട് സമീപത്ത് വെച്ച് അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടു. ചേപ്പാട് കാഞ്ഞൂർ ക്ഷേത്രത്തിന്റെ ഉത്സവത്തെ തുടർന്ന് ആശുപത്രിയിലേക്ക് പോകുന്ന വഴിയിലുണ്ടായ ഗതാഗതക്കുരുക്കിൽ, 15 മിനിറ്റോളം വാഹനം കുടുങ്ങി. തുടർന്ന്, അദ്ദേഹത്തെ ഹരിപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഇ.സി.ജി. അടക്കമുള്ള പരിശോധനകൾ നടത്തി. പരിശോധനയിൽ […]
Read more

‘തിന്മകൾക്കെതിരെ നിലകൊണ്ട സാമൂഹ്യ പരിഷ്കർത്താവ്’; ഇന്ന് മന്നം ജയന്തി

ഇന്ന് മന്നം ജയന്തി. കേരളത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ പോരാടിയ എൻഎസ്എസ് സ്ഥാപകനായ മന്നത്ത് പത്മനാഭന്റെ ഓർമ ദിനം. കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗിയായിരുന്നു അദ്ദേഹം. സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയും ശക്തമായ നിലപാടാണ് എക്കാലത്തും സ്വീകരിച്ചത്. ജാതിമത വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കുമായി കുടുംബക്ഷേത്രമായ പെരുന്നയിലെ മാരണത്തുകാവ് ദേവീക്ഷേത്രം തുറന്നു നല്‍കിയായിരുന്നു മന്നത്തിന്റെ സാമൂഹിക ഇടപെടലുകളുടെ തുടക്കം. 1914ല്‍ നായര്‍ സമുദായ ഭൃത്യജനസംഘം ആരംഭിച്ച് സമുദായ പരിഷ്‌കരണത്തിനു തുടക്കമിട്ടു. പിന്നീടത് നായര്‍ സര്‍വീസ് സൊസൈറ്റി എന്നു പുനര്‍നാമകരണം ചെയ്തു. വൈക്കം സത്യാഗ്രഹത്തെ […]
Read more

സ്കൂൾ ബസ് അപകടം; ഡ്രൈവറുടെ അശ്രദ്ധ, ലൈസൻസ് സസ്പെൻഡ് ചെയ്യും

കണ്ണൂർ: ശ്രീകണ്ഠപുരം വളക്കൈയിൽ ഉണ്ടായ സ്കൂൾ ബസ് അപകടത്തിൽ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. അപകട സമയത്ത് ബ്രേക്കിന് തകരാറുണ്ടെന്ന ഡ്രൈവറുടെ വാദം മോട്ടോർ വാഹന വകുപ്പ് തള്ളി. പ്രാഥമിക പരിശോധനയിൽ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് നിഗമനം. അപകട സമയത്ത് ബസ്സിന്റെ ബ്രേക്കിന് തകരാർ സംഭവിച്ചതായി ഡ്രൈവർ നിസ്സാമുദ്ദീൻ പറഞ്ഞിരുന്നു. എന്നാൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ ബ്രേക്കിന് തകരാറൊന്നും കണ്ടെത്തിയില്ല. അപകടം നടക്കുമ്പോൾ നിസാമുദീൻ മൊബൈൽ ഫോൺ ഉപയോഗിച്ചതായി സംശയമുണ്ട്. […]
Read more

6 ആറു കോടിയിലധികം രൂപയുടെ വ്യാജ മരുന്നുകൾ പിടിച്ചെടുത്തു

ന്യൂഡൽഹി: കൊൽക്കത്തയിലെ മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്നും 6.6 കോടി രൂപ വിലമതിക്കുന്ന വ്യാജ മരുന്നുകൾ പിടിച്ചെടുത്തു. കാൻസർ, പ്രമേഹ പ്രതിരോധ മരുന്നുകൾ തുടങ്ങിയ മറ്റു പല മരുന്നുകളും സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സിഒ) ഈസ്റ്റ് സോണും ബംഗാളിലെ ഡ്രഗ്‌സ് കൺട്രോൾ ഡയറക്ടറേറ്റും ചേർന്നു നടത്തിയ സംയുക്ത റെയ്ഡിൽ കണ്ടെടുത്തു. ഈ മരുന്നുകൾ എല്ലാം തന്നെ വിദേശരാജ്യങ്ങളിൽ നിർമ്മിച്ചത് ആണെന്നാണ് കവറിനു പുറത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.
Read more

‘സുരക്ഷവീഴ്ചയും സാമ്പത്തിക തട്ടിപ്പും’; കലൂർ അപകടം വിരൽ ചൂണ്ടുന്നതെന്ത്…?

കലൂരിലെ കഴിഞ്ഞദിവസം നടന്ന പരിപാടിക്ക് ഇടയിൽ ഉമ തോമസ് എംഎൽഎയ്ക്ക് അപകടം പറ്റിയതിന് പിന്നാലെ പരിപാടിയുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ചയും സാമ്പത്തിക ഇടപാടുകളും ആണ് ഇപ്പോഴത്തെ ചർച്ചാവിഷയം. പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ ഉയരുന്നത്. സംഘാടകർക്ക് സ്റ്റേഡിയം ഉപയോ​ഗിക്കാൻ മാത്രമാണ് അനുമതി നൽകിയിരുന്നത്. സ്റ്റേജ് ഉൾപ്പെടെയുള്ള അധിക നിർമ്മാണത്തിന് സംഘാടകർ അനുമതി തേടിയിരുന്നില്ലെന്ന് കരാറിലും വ്യക്തമാണ്. സംഭവത്തിൽ ‘മൃദം​ഗനാദം’ പരിപാടിയുടെ ഇവന്റ് മാനേജരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഓസ്കാർ ഇവന്റ് മാനേജ്മെന്റ് ഉടമ […]
Read more

റെഡ്മി 14C 5G യുടെ ലോഞ്ചിങ് 2025 ജനുവരി 6ന്

ഇന്ത്യയിലും തെരഞ്ഞെടുക്കപ്പെട്ട ആ​ഗോള വിപണികളിലും ഫോൺ 2025 ജനുവരി ആറിന് 14C 5ജി അവതരിപ്പിക്കും. ഓ​ഗസ്റ്റിൽ പുറത്തിറങ്ങിയ റെഡ്മി 14C 4G യോടൊപ്പം പുതിയ മോഡൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെഡ്മി 14R 5G യുടേതിന് സാമ്യമുള്ളതാണ് 14C 5Gയുടെ ഡിസൈൻ. പിന്നിൽ വൃത്താകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ രണ്ട് ക്യാമറകളും എൽ.ഇ.ഡി ഫ്ലാഷ് യൂണിറ്റും ഉണ്ട്. എ.ഐ ഫീച്ചറുകളോടുകൂടിയ 50 മെ​ഗാപിക്സൽ മെയിൻ ക്യാമറയാണുള്ളത്. ഇടത് ഭാ​ഗത്താണ് സിം കാർഡ് സ്ലോട്ട് നൽകിയിരിക്കുന്നത്. വലതു ഭാ​ഗത്താണ് വോളിയം ബട്ടണും പവർ […]
Read more

Recent News

Advertisement