തൃശ്ശൂര്‍ പീച്ചിയില്‍ നേരിയ ഭൂചലനം; പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാര്‍
തൃശ്ശൂര്‍: പീച്ചി അണക്കെട്ട് പ്രദേശത്ത് ഭൂമിക്കടിയില്‍ നിന്നും ശക്തമായ മുഴക്കം കേട്ടതായി റിപ്പോർട്ട്. പീച്ചി തെക്കേക്കുളം, പള്ളിക്കുന്ന്, ജണ്ടമുക്ക് മേഖലകളില്‍ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ അറിയിച്ചു. ഭൂചലനമാണെന്നാണ് നാട്ടുകാരുടെ സംശയം. പ്രകമ്പനത്തില്‍ പള്ളിക്കുന്ന് മംഗമത്ത് ശശിയുടെ വീടിന് കേടുപാടുകള്‍ സംഭവിച്ചു. ചുവരില്‍ വിള്ളലുകള്‍ രൂപപ്പെട്ടതായാണ് വിവരം. ആളപായമോ മറ്റ് ഗുരുതര നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ആഴ്ചയും ഇതേ പ്രദേശത്ത് സമാന രീതിയില്‍ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് […]
Read more