Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Weather

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; അന്തരീക്ഷ താപനില കുറയും

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമായതോടെ അന്തരീക്ഷ താപനില സാധാരണ നിലയിൽക്കാൾ താഴെയായി. തിരുവനന്തപുരത്തൊഴികെ മറ്റു ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളേക്കാൾ കുറഞ്ഞ ചൂടാണ് രേഖപ്പെടുത്തിയത്. ഈ വേനൽക്കാലത്ത് ആദ്യമായാണ് ചൂട് ഇത്രയും കുറയുന്നത്.കാലാവസ്ഥ വകുപ്പ് അറിയിച്ചതനുസരിച്ച് മേയ് 11 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ താപനില ഇനിയും കുറയാനാണ് സാധ്യത. പാലക്കാട്ട് ഉയർന്ന താപനില 34.9 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഒരു ദിവസത്തിനിടെ നാലര ഡിഗ്രിയുടെ കുറവാണ് ഉണ്ടായത്. പുനലൂരിൽ 33 ഡിഗ്രിയും തിരുവനന്തപുരത്ത് 34.1 ഡിഗ്രിയും രേഖപ്പെടുത്തി. […]
Read more

ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വെള്ളിയാഴ്ച കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, […]
Read more

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. അടുത്ത നാല് ദിവസവും മഴ തുടരുമെന്നും റിപ്പോർട്ടുണ്ട്. ശനിയാഴ്ചയോടെ തെക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ […]
Read more

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക് വേനൽ മഴ ശക്തമാകും. ഇന്ന് എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ നാല് ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാദ്ധ്യതയുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും […]
Read more

സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് (മെയ് 5) മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.ഇത്തരം സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇടിമിന്നൽ മനുഷ്യർക്കും മൃഗങ്ങൾക്കും അപകടകാരിയായതിനൊപ്പം വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങൾക്കും നാശനഷ്ടമുണ്ടാക്കാൻ ഇടയുള്ളതിനാൽ കാർമേഘം രൂപപ്പെടുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മിന്നൽ എല്ലാ സമയത്തും വ്യക്തമായി […]
Read more

പൊടിക്കാറ്റും കാലാവസ്ഥാ വ്യതിയാനവും; കുവൈത്തിൽ ജാഗ്രതാ നിർദ്ദേശം

കുവൈത്ത് സിറ്റി: പൊടിക്കാറ്റും കാലാവസ്ഥാ വ്യതിയാനവും കുവൈത്തിൽ കടുക്കുന്നു. ശൈത്യകാലത്ത് നിന്ന് വേനൽക്കാലത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായുള്ള സരായത് സീസണിലാണ് ഇത്തരത്തിൽ പൊടിക്കാറ്റ് ശക്തമാകുന്നത്. ഈ സാഹചര്യത്തിൽ ആസ്ത്മ, അലർജി തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലെ കാലാവസ്ഥാ വ്യതിയാനം മെയ് മാസം അവസാനം വരെ നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. ശക്തമായ കാറ്റ്, ഇടിമിന്നലോടു കൂടിയ മഴ, പൊടിക്കാറ്റ് എന്നിവ ഈ […]
Read more

രാജ്യത്ത് മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് പ്രവചനം

ന്യൂഡൽഹി: രാജ്യത്തെ പല സംസ്ഥാനങ്ങളിലുമുള്ള കടുത്ത ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. മെയ് മാസത്തിന്റെ തുടക്കത്തിൽ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും ആലിപ്പഴ വർഷവും ഉണ്ടാകാനാണ് സാധ്യത. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. എന്നാൽ ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റിന്റെ സ്വാധീനത്തിൽ കാലാവസ്ഥയിൽ മാറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതിനകം ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി എന്നിവിടങ്ങളിൽ മഴ ലഭിച്ചു. പശ്ചിമ […]
Read more

സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് (മെയ് 2) മുതൽ 6 വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിച്ചു. ഇടിമിന്നൽ ഗുരുതര അപകടങ്ങൾക്ക് കാരണമാകാമെന്നും മനുഷ്യരും മൃഗങ്ങളും ഉൾപ്പെടെ ജീവഹാനിക്കും വൈദ്യുതി-ആശയവിനിമയ സംവിധാനങ്ങൾക്കും കേടുപാടുകൾ വരുത്താൻ ഇടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കാർമേഘം രൂപപ്പെടുന്ന സമയത്ത് തന്നെ ജാഗ്രതാ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം. ഇടിമിന്നൽ എല്ലായ്പ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ […]
Read more

തൃശ്ശൂരിൽ ഇടിമിന്നലിൽ വീടിന്റെ ചുവർ ഇടിഞ്ഞുവീണ് മൂന്നുപേർക്ക് പരിക്ക്

തൃശ്ശൂർ: ജില്ലയിൽ ശക്തമായി തുടരുന്ന വേനൽമഴയ്ക്കിടെ ഉണ്ടായ ഇടിമിന്നലിൽ വീടിന്റെ ചുവർ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്ക്. ചാവക്കാട് മടത്തല അയനപ്പുള്ളി വീട്ടിൽ മനോജ് (42), ഭാര്യ സ്മൃതി (34), മകൾ ജ്യോതി (7) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടുകാർ ഉറങ്ങിക്കിടക്കുന്ന സമയത്താണ് ശക്തമായ ഇടിമിന്നലിനെ തുടർന്ന് വീടിന്റെ ഭിത്തി തകർന്നുവീണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ […]
Read more

വേനൽമഴ; സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലും മിതമായ മഴ ലഭിക്കാനിടയുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, […]
Read more

Recent News

Advertisement
WhiteswanTV Footer