Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Weather

അടുത്ത 4 ദിവസം ശക്തമായ വേനൽ മഴ; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ എട്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ട് ആണ്.
Read more

കാലവർഷം നേരത്തേ എത്തിയേക്കും: ഈ മാസം 18നും 25നും ഇടയ്ക്ക് എത്താൻ സാധ്യത

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ഈ മാസം 18നും 25നും ഇടയിൽ കേരള തീരത്ത് എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണയായി ജൂൺ ഒന്നിനോടടുത്താണ് കാലവർഷം എത്താറുള്ളത്. ഇത്തവണ വേനൽമഴ ഈ മാസം പകുതിയോടെ ശക്തമാകാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന താപനില തുടരുന്നതിനാൽ അന്തരീക്ഷത്തിൽ പെട്ടെന്ന് മാറ്റങ്ങൾ ഉണ്ടാകാം. ചൂട് കൂടുതലായതിനാൽ വായു മുകളിലേക്ക് ഉയർന്ന് സമുദ്രത്തിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റ് കരയിലേക്ക് വേഗത്തിൽ എത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതാണ് കാലവർഷം നേരത്തേ എത്താൻ കാരണമായി […]
Read more

മൂന്നാറിലെ അൾട്രാവയലറ്റ് സൂചിക 9ലേക്ക്; നാലിടങ്ങൾ അതീവ ജാഗ്രത

തൊടുപുഴ: സംസ്ഥാനത്ത് അൾട്രാവയലറ്റ് തീവ്രത ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയത് മൂന്നാറിൽ. ദേശീയ ദുരന്തനിവാരണ അതോറിറ്റി നൽകിയ വിവരങ്ങൾ പ്രകാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 11.16-ന് മൂന്നാറിൽ യു.വി. സൂചിക 9 ആയി ഉയർന്നു. കഴിഞ്ഞ ദിവസം വരെ ഇത് 8 ആയിരുന്നു. വീണ്ടും ഉയർന്നത് ആശങ്കയ്ക്കിടയാക്കുന്നു. യു.വി. സൂചിക 11 ആയി ഉയർന്നാൽ മൂന്നാറിൽ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ടിവരും. അത്തരത്തിൽ പകൽ സമയത്ത് പുറത്തിറങ്ങുന്നതിന് നിയന്ത്രണങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണത്തിന്റെ അളവാണ് യു.വി. സൂചിക. […]
Read more

ചുട്ടുപഴുത്ത് കേരളം; ഏപ്രിൽ മാസത്തിൽ 63% മഴ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ മാസത്തിൽ വൻ മഴക്കുറവ് രേഖപ്പെടുത്തി. സാധാരണ ലഭിക്കേണ്ട 106 മില്ലിമീറ്റർ മഴയ്ക്കു പകരം ഇത്തവണ ലഭിച്ചത് 37 മില്ലിമീറ്റർ മാത്രം. ഇതോടെ 63 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ച് മാസത്തിൽ സാധാരണയെക്കാൾ കൂടുതൽ മഴ ലഭിച്ചിരുന്നെങ്കിലും, വേനൽമഴ കൂടുതലായി ലഭിക്കേണ്ട ഏപ്രിലിൽ കുറവ് ഉണ്ടായതാണ് ആകെ മഴയിൽ ഇടിവുണ്ടാക്കിയത്. കഴിഞ്ഞ വർഷം ഏപ്രിലിൽ 126 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. 2024-ൽ ഇത് 41 മില്ലിമീറ്ററായിരുന്നു. ഈ വർഷം എല്ലാ ജില്ലകളിലും മഴക്കുറവ് അനുഭവപ്പെട്ടു. […]
Read more

ഡൽഹിയിൽ ആലിപ്പഴ വർഷം; പലയിടത്തും ഓറഞ്ച് അലർട്ട്

ന്യൂഡൽഹി: കടുത്ത ഉഷ്ണതരംഗത്തിനിടെ ഡൽഹി–എൻ‌സിആർ മേഖലയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയും ആലിപ്പഴ വർഷവും അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളായി 40 ഡിഗ്രിക്ക് മുകളിലായിരുന്ന താപനിലയ്ക്കിടെ എത്തിയ മഴ ചൂടിന് ആശ്വാസമായി. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഡൽഹി, നോയിഡ, ഗാസിയാബാദ് മേഖലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ മീററ്റ് ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ റെഡ് അലേർട്ടും പുറപ്പെടുവിച്ചു. ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടാണ് നിലവിൽ. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ […]
Read more

വേനല്‍ മഴ കനക്കുന്നു; ഏഴ് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു. ഇന്ന് ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളില്‍ ആണ് ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് സൂചന. നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും മറ്റന്നാള്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ […]
Read more

ഒറ്റമണിക്കൂറിൽ പെയ്തത് അതിശക്തമായ മഴ; ബെംഗളൂരുവിനെ വെള്ളത്തിനടിയിലാക്കി

ബെംഗളൂരു: ഒറ്റമണിക്കൂറിനുള്ളിൽ പെയ്ത അതിശക്തമായ മഴ ബെംഗളൂരുവിനെ വെള്ളത്തിനടിയിലാക്കി. ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ആലിപ്പഴമഴയും ശക്തമായ കാറ്റും കൂടി നഗരത്തെ ബാധിച്ചു. മണിക്കൂറിൽ ഏകദേശം 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയതോടെ നിരവധി മരങ്ങൾ കടപുഴകി വീണു, ചില്ലകൾ ഒടിഞ്ഞുവീണു, ഗതാഗതം പൂർണ്ണമായും താറുമാറായി. എംജി റോഡ്, അശോക് നഗർ, റിച്ച്മണ്ട് ടൗൺ, ഉൾസൂർ, ഇന്ദിരാനഗർ, കൊറമംഗല, ചിക്പേട്ട്, ചാമരാജ്പേട്ട്, വിവി പുരം, ബനശങ്കരി, ജെപി നഗർ, […]
Read more

സംസ്ഥാനത്ത് വേനൽമഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി മഴ തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മെയ് 2 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി […]
Read more

കേരളത്തിൽ ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ഞായറാഴ്ച (മേയ് 3) വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇടിമിന്നൽ അപകടകാരിയായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് അപകടസാധ്യത വർധിപ്പിക്കും. ജനലുകളും വാതിലുകളും അടച്ചിടുകയും, വൈദ്യുതോപകരണങ്ങൾ ഒഴിവാക്കുകയും വേണം. […]
Read more

യുഎഇയിൽ ചൂട് കൂടും; പൊടിക്കാറ്റും കടൽ പ്രക്ഷുബ്ധതക്കും മുന്നറിയിപ്പ്

ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കെന്നും താപനില ഉയരുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.ഉൾപ്രദേശങ്ങളിൽ താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. വായുസമ്മർദ്ദ വ്യതിയാനത്തെ തുടർന്ന് മിതമായ തോതിൽ കാറ്റ് വീശുകയും, ഇതോടെ പൊടിപടലങ്ങൾ ഉയർന്ന് കാഴ്ചപരിധി കുറയുകയും ചെയ്യാൻ ഇടയുണ്ടാകും. അറേബ്യൻ കടൽ, ഒമാൻ കടൽ എന്നിവിടങ്ങളിൽ ചില സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ വടക്കുകിഴക്കൻ മുതൽ വടക്കുപടിഞ്ഞാറൻ ദിശകളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer