Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മുഖം നോക്കാതെ നടപടിയെടുക്കാൻ കെപിസിസി. അന്വേഷണ റിപ്പോർട്ട് ലഭിച്ച ഉടൻ നടപടിയുണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. അച്ചടക്ക നടപടി ഉൾപ്പെടെയുള്ള നടപടികൾ വൈകില്ലെന്നാണ് സൂചന.
എംഎൽഎ രമ്യ ഹരിദാസിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്. എംഎൽഎയുടെ അനുയായി പാളയം പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടപ്പലം എന്നിവർക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്.
എം.എം. ഹസ്സന്റെ നേതൃത്വത്തിലുള്ള കെപിസിസി അന്വേഷണ സമിതി ഇന്ന് പരാതിക്കാരിൽ നിന്ന് മൊഴിയെടുക്കും. സംഘർഷത്തിന്റെ ദൃശ്യങ്ങളും സമിതി വിശദമായി പരിശോധിക്കും. ഇതിന് ശേഷമാകും തുടർനടപടികൾ തീരുമാനിക്കുക. സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.
കെപിസിസി ജനറൽ സെക്രട്ടറി സജാദിന്റെ വീട്ടിൽ വെച്ചാണ് രമ്യ ഹരിദാസ് എംഎൽഎയും മറ്റ് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
പ്രാദേശിക നേതാക്കൾ തന്നെ മർദിച്ചെന്നാണ് രമ്യ ഹരിദാസിന്റെ ആരോപണം. അതേസമയം എംഎൽഎ തന്നെ മർദിച്ചെന്ന് ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടപ്പലവും ആരോപിച്ചു. ഇരുവരും സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് രമ്യ ഹരിദാസ് പറഞ്ഞത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകർ രണ്ട് വിഭാഗങ്ങളായി മത്സരിച്ചിരുന്നുവെന്നും ഇക്കാര്യത്തിൽ കെപിസിസിക്ക് പരാതി നൽകിയിരുന്നുവെന്നും എംഎൽഎ വ്യക്തമാക്കി. രണ്ട് വിഭാഗങ്ങളോടും താൻ സഹകരിച്ചിരുന്നില്ലെന്നും വിഷയത്തിൽ പാർട്ടി കൃത്യമായ ഇടപെടൽ നടത്തുമെന്നാണ് പ്രതീക്ഷയെന്നും രമ്യ പറഞ്ഞു.
അതേസമയം, രമ്യയുടേത് അഭിനയമാണെന്നാണ് സജിത് മുട്ടപ്പലത്തിന്റെ ആരോപണം. എംഎൽഎ തന്റെ കൈ പിടിച്ച് തിരിച്ചെന്നും സംഭവത്തിൽ പാളയം പ്രദീപിന്റെ ഇടപെടൽ മണ്ഡലത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും സജിത് ആരോപിച്ചു.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ രമ്യ ഹരിദാസുമായി അടുത്ത ബന്ധമുള്ള പാളയം പ്രദീപ് പങ്കെടുത്തതുമായി ബന്ധപ്പെട്ടും പ്രാദേശിക നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ നേരത്തെ തന്നെ അമർഷമുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സജാദ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. വിഷയം സംസാരിക്കാനാണ് രമ്യ ഹരിദാസും പാളയം പ്രദീപും സജാദിന്റെ വീട്ടിലെത്തിയത്. ഇതറിഞ്ഞ് സജിത് ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തി. തുടർന്ന് എംഎൽഎയുമായി വാക്കേറ്റമുണ്ടാവുകയും പിന്നീട് ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ രമ്യ ഹരിദാസ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കോൺഗ്രസ് അന്വേഷണ സമിതിയുടെ റിപ്പോർട്ടിന് പിന്നാലെ ആരൊക്കെക്കെതിരെ എന്ത് നടപടിയുണ്ടാകുമെന്നതിൽ വ്യക്തത വരും.
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.
http://clickവൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും. Click Here
Your email address will not be published. Required fields are marked *
Comment *
Name
Email
Website
Save my name, email, and website in this browser for the next time I comment.
ഏറ്റവും പുതിയ വാർത്തകളും ബ്രേക്കിംഗ് ന്യൂസുകളും പ്രധാന അപ്ഡേറ്റുകളും ഉടൻ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ.