ഇടുക്കി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പിന്തുണ പ്രഖ്യാപിച്ച് തൊടുപുഴ നഗരത്തിൽ പ്രകടനം നടത്തിയ നാല് കോൺഗ്രസ് നേതാക്കളെ സ്ഥാനങ്ങളിൽ നിന്ന് നീക്കി. ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവാണ് ഇക്കാര്യം അറിയിച്ചത്.
പ്രകടനത്തിന് നേതൃത്വം നൽകിയ ഡികെടിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോയി മൈലാടി, ഡിസിസി സെക്രട്ടറി വി.ഇ. താജുദീൻ, കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിൻ മൈലാടി, തൊടുപുഴ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു എന്നിവരെയാണ് തൽസ്ഥാനങ്ങളിൽ നിന്ന് നീക്കിയത്. പാർട്ടി അച്ചടക്കം ലംഘിച്ചതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമോയെന്ന് പാർട്ടി നിരീക്ഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.






