Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ; പവര്‍കട്ട് വേണ്ടി വന്നേക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ. ഇന്നലെ മൊത്തം വൈദ്യുതി ഉപയോഗം 116.11 ദശലക്ഷം യൂണിറ്റായി ഉയർന്നു. വൈകുന്നേരത്തെ ആവശ്യകതയും റെക്കോർഡ് തൊട്ട് 6013 മെഗാവാട്ടിലെത്തി. ഈ നില തുടർന്നാൽ ലോഡ് ഷെഡ്ഡിംഗും പവർകട്ടും വേണ്ടിവന്നേക്കാമെന്നാണ് വിലയിരുത്തൽ.

അതേസമയം സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. ഇന്നലെ പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു, ഇത് സാധാരണയെക്കാൾ 3.5 ഡിഗ്രി കൂടുതലാണ്. കോട്ടയത്ത് 38 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ അത്യുഷ്ണം തുടരുമെന്ന് മുന്നറിയിപ്പുണ്ട്.

ചൂടും ഈർപ്പവും കൂടിയ കാലാവസ്ഥ തുടരുന്നതിനാൽ വെയിലേൽക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇടുക്കി മുതൽ തെക്കോട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച വരെ ശക്തമായ ചൂട് തുടരുമെന്നതാണ് മുന്നറിയിപ്പ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix