Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദേശീയപാതകളിൽ അമിതഭാരം കയറ്റിയാൽ; അധിക ടോൾ നൽകേണ്ടി വരും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്ന് അധിക ടോൾ ഈടാക്കുന്ന പുതിയ നിയമം ഏപ്രിൽ 15 മുതൽ പ്രാബല്യത്തിൽ. അനുവദനീയമായ ഭാരത്തിൽ നിന്ന് 10 ശതമാനം വരെ അധികമുള്ള വാഹനങ്ങൾക്ക് പിഴ ഒഴിവാക്കിയിട്ടുണ്ട്.

എന്നാൽ 10 മുതൽ 40 ശതമാനം വരെ അധികഭാരം കയറ്റിയാൽ ടോൾ നിരക്കിന്റെ ഇരട്ടി നൽകണം. 40 ശതമാനത്തിൽ കൂടുതൽ ഭാരമുണ്ടെങ്കിൽ ടോൾ നിരക്കിന്റെ നാലിരട്ടി ഈടാക്കും.

അമിതഭാരം കയറ്റിയ വാഹനങ്ങളുടെ വിവരങ്ങൾ വാഹൻ പോർട്ടലിൽ രേഖപ്പെടുത്തണമെന്നും നിർദേശം. ടോൾ തുക ഫാസ്റ്റാഗ്, യു.പി.ഐ അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച മറ്റ് ഇലക്ട്രോണിക് മാർഗങ്ങളിലൂടെയാണ് ഈടാക്കേണ്ടത്.

അതേസമയം, ടോൾ പ്ലാസകളിൽ തൂക്കം പരിശോധിക്കുന്ന സംവിധാനം ഇല്ലെങ്കിൽ അധിക ടോൾ ഈടാക്കാൻ പാടില്ല. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് അനുബന്ധ പിഴയും ബാധകമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix