കോഴിക്കോട്: കക്കട്ടിൽ സഹകരണ ബാങ്ക് ശാഖാ മാനേജറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോപ്പറേറ്റീവ് ബാങ്ക് തളീക്കര ശാഖാ മാനേജരായ പി.കെ. ഗനീഷ് കുമാർ (50) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ വീടിന് സമീപത്തെ മുറുവശേരി വായനശാലയിൽ തൂങ്ങിമരിച്ച നിലയിലാണ് ഗനീഷ് കുമാറിനെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ കുറ്റ്യാടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വ്യക്തിപരമായ സാമ്പത്തിക ബാധ്യതയെ തുടർന്നാകാം ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)




