തിരുവനന്തപുരം: തിരുവനന്തപുരത്തെ എന്‍ഡിഎയില്‍ പൊട്ടിത്തെറി. ബിജെപി നേതൃത്വത്തിന്റേത് കടുത്ത അവഗണനയാണെന്നും ഞങ്ങളെ വേണ്ടെങ്കില്‍ പുറത്താക്കൂ എന്നും കേരള കാമരാജ് കോണ്‍ഗ്രസ് അധ്യക്ഷന്‍ വിഷ്ണുപുരം ചന്ദ്രശേഖര്‍ പറഞ്ഞു. പ്രതിഷേധമായി നേമത്ത് അടക്കം ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനം.
പത്തനംതിട്ടയിലെ എന്‍ഡിഎയിലും തര്‍ക്കം ഉടലെടുത്തിട്ടുണ്ട്. പ്രധാന മണ്ഡലമായ ആറന്മുള ബിഡിജെഎസിന് നല്‍കുന്നതിനോട് ഒരു വിഭാഗം ബിജെപി നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. കോന്നിയിലും അടൂരിലും എന്‍ഡിഎ ധാരണയില്‍ എത്തിയിട്ടില്ല. മറ്റു പാര്‍ട്ടികളിലെ നേതാക്കളെ ചാടിച്ചു കൊണ്ടുവരാനും നീക്കമുണ്ട്. അതേസമയം, ബിജെപിയില്‍ എവിടെയും തര്‍ക്കമില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.





