തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർദ്ധിപ്പിക്കാൻ അനുമതി തേടി മിൽമ സർക്കാരിനെ സമീപിച്ചു. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് നീക്കം. നിലവിൽ 52 രൂപയാണ് വില. ഇത് 56 രൂപയാക്കാനാണ് അനുമതി തേടിയിരിക്കുന്നത്. അനുമതി ലഭിച്ചാലുടൻ വില കൂട്ടും. കഴിഞ്ഞ മാസം തന്നെ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഇത് സംബന്ധിച്ച ശുപാർശ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് ജനുവരി 20ന് കൈമാറിയിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനിൽക്കെ ഇത്തരത്തിലൊരു നീക്കം തിരിച്ചടിയാകുമോ എന്നതാണ് സർക്കാരിന്റെ ആശങ്ക. ക്ഷീര കർഷകരെ സഹായിക്കാനാണെന്നാണ് മിൽമയുടെ വാദം.






