ഗുവാഹത്തി: സഞ്ജു സാംസൺ, അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ശുഭ്മൻ ഗിൽ, നിക്കൊളാസ് പുരാൻ… ട്വന്റി20 ക്രിക്കറ്റിൽ ജസ്പ്രീത് ബുമ്രയ്ക്കെതിരെ നാളിതുവരെ ഒരു സിക്സർ പോലും നേടാനാകാത്ത പവർ ഹിറ്റർമാരുടെ പട്ടികയാണിത്. ലോകോത്തര ബാറ്റർമാരുടെയെല്ലാം പേടി സ്വപ്നമായ ബുമ്രയെ ഐപിഎലിൽ ആദ്യമായി നേരിട്ട ആദ്യ ഓവറിൽ തന്നെ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി പറത്തിയത് 2 സിക്സുകൾ! 15 തികഞ്ഞ താരത്തിന് ഈ വർഷം മുതൽ രാജ്യത്തിന് വേണ്ടി കളിക്കാം. സൂര്യവംശിയെ സീനിയർ ടീമിലേക്ക് പരിഗണിക്കണമെന്ന മുറവിളികൾ ഇതിനോടകം ശക്തമായി കഴിഞ്ഞിട്ടുണ്ട്.




