Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇനി ബ്രഡ് കൊണ്ട് ഉണ്ടാക്കാം കിലിടം പോക്കറ്റ് ഷവർമ !

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫാസ്റ്റ് ഫുഡുകളുടെ ഈ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപെടുന്ന ഒരു വിഭവമാണ് ഷവർമ. എന്നാൽ ഈ ഷവർമ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിഞ്ഞാൽ അടിപൊളിയായിരിക്കുമല്ലേ. എന്നാൽ ഒരു വെറൈറ്റി ഷവർമ ട്രൈ ചെയ്ത നോക്കിയാലോ? പുറംഭാഗം നല്ല മൊരിഞ്ഞതും ഉള്ളിൽ ഷവർമയുടെ അതേ രുചിയിലുള്ള ഫില്ലിങ്ങും നിറഞ്ഞ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതായിരിക്കും. സാധാരണ ഷവർമയുണ്ടാക്കാൻ ഒരുപാട് സമയം കളയാതെ, വീട്ടിലുള്ള ബ്രെഡ് ഉപയോഗിച്ച് എങ്ങനെ പോക്കറ്റുകൾ തയ്യാറാക്കാം എന്ന് നോക്കാം.

ഷവർമ പോക്കറ്റ് തയ്യാറാക്കാൻ: ബ്രെഡ് സ്ലൈസുകൾ, 10-12 എണ്ണം, മുട്ട രണ്ട് എണ്ണം (അല്പം ഉപ്പും കുരുമുളകും ചേർത്ത് അടിച്ചെടുത്തത്). ബ്രെഡ് ക്രംബ്‌സ്, (ആവശ്യത്തിന്) എണ്ണ, വറുക്കാൻ ആവശ്യമായത്.

ആവശ്യമുള്ള ചേരുവകൾ:

ചിക്കൻ മാരിനേഷൻ (എല്ലില്ലാത്തത്): 250 ഗ്രാം (ചെറിയ കഷണങ്ങളാക്കിയത്), തൈര്: രണ്ട് ടേബിൾസ്പൂൺ. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: ഒരു ടി സ്പൂൺ, നാരങ്ങാനീര്: ഒരു ടീസ്പൂൺ.

മസാലകൾ:

കുരുമുളക് പൊടി (ഒരു ടീസ്പൂൺ).

കശ്മീരി മുളകുപൊടി ( ടീസ്പൂൺ).

ഗരം മസാല (ട്രിസ്പൂൺ), ഉപ്പ്(പാകത്തിന്).

ഫില്ലിങ്ങിനായി പച്ചക്കറികൾ

കാബേജ്, കാരറ്റ്, കാപ്‌സിക്കം (വളരെ നേർത്തതായി നീളത്തിൽ അരിഞ്ഞത് – ഓരോന്നും രണ്ട് ടേ ബിൾസ്പൂൺ വീതം). മയോണൈസ്: മൂന്ന്-നാല് ടേബിൾസ്പൂൺ ഷവർമ ടേസ്റ്റ് കിട്ടാൻ ഇത് അത്യാവശ്യമാണ്.

തയ്യാറാക്കേണ്ട വിധം

ഷവർമ ചിക്കൻ തയ്യാറാക്കാൻ ചിക്കൻ കഷണങ്ങളിൽ മാരിനേഷനുള്ള സാധനങ്ങളെല്ലാം ചേർത്ത് കുറഞ്ഞത് 20 മിനിട്ട്‌ വെക്കുക. ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് ചിക്കൻ നന്നായി വേവിച്ച് മൊരിച്ചെടുക്കുക. വെന്ത ചിക്കൻ ഒരു ഫോർക്ക് ഉപയോഗിച്ചോ കൈകൊണ്ടോ ചെറിയ നൂലുകൾ പോലെ പിച്ചിയെടുക്കുക. ഒരു ബൗളിൽ ഈ ചിക്കൻ, അരിഞ്ഞ പച്ചക്കറികൾ, മയോണൈസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചുവെക്കുക.

ഇനി ബ്രെഡ് പോക്കറ്റ് ഉണ്ടാക്കാം രണ്ട് ബ്രെഡ് സ്ലൈസുകൾ ഒന്നിനു മുകളിൽ ഒന്നായി വെക്കുക. ഒരു ചപ്പാത്തി കോൽ ഉപയോഗിച്ച് ഇവ നന്നായി അമർത്തിപ്പരത്തുക. (ഇപ്പോൾ രണ്ട് ബ്രെഡും ചേർന്ന് ഒറ്റ പാളിയായി മാറും). ഒരു റൗണ്ട് കട്ടറോ മൂർച്ചയുള്ള സ്റ്റീൽ ഗ്ലാസോ ഉപയോഗിച്ച് വട്ടത്തിൽ മുറിച്ചെടുക്കുക. ഈ വട്ടത്തിലുള്ള ബ്രെഡ് കഷണങ്ങൾ ആദ്യം മുട്ടയുടെ മിശ്രിതത്തിലും പിന്നീട് ബ്രെഡ് ക്രംബ്‌സിലും നന്നായി മുക്കിയെടുക്കുക.

വറുത്തെടുക്കലും ഫില്ലിങ്ങും: നന്നായി ചൂടായ എണ്ണയിൽ ബ്രെഡ് ഇട്ട് വറുക്കുക. ഇത് പൂരി പോലെ നന്നായി വീർത്തുവന്ന് സ്വർണനിറമാകുമ്പോൾ കോരി മാറ്റി എണ്ണ വാലാൻ വെക്കുക. ചൂടാറിയ ശേഷം ഒരു കത്തി ഉപയോഗിച്ച് ഈ ബ്രെഡിനെ നടുവേ മുറിക്കുക. ഇപ്പോൾ നിങ്ങൾക്ക് ഉള്ളിൽ ശൂന്യമായ രണ്ട് പോക്കറ്റുകൾ ലഭിക്കും. ഈ പോക്കറ്റുകൾക്കുള്ളിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന ഷവർമ മിക്‌സ് നിറയ്ക്കുക. സ്വാദിഷ്ടമായ പോക്കറ്റ് ഷവർമ തയ്യാർ.

Recent News

Advertisement
WhiteswanTV Footer