കണ്ണൂർ: ഈസ്റ്ററും വിഷുവും കഴിഞ്ഞിട്ടും ജില്ലയിൽ മീൻവിലയിൽ കുറവില്ല. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കടലിൽ ചൂട് കൂടിയത് മീൻലഭ്യതയെ ബാധിച്ചതാണ് വിലക്കയറ്റത്തിന് കാരണം എന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇപ്പോൾ മീൻവരവ് വളരെ കുറവാണ്. കാലവർഷം ആരംഭിച്ചാൽ മാത്രമേ സ്ഥിതിയിൽ മാറ്റമുണ്ടാകൂ എന്നാണ് വിലയിരുത്തൽ.
അയല, മത്തി, കൊഞ്ച് പോലുള്ള സാധാരണ മീനുകൾ പോലും ഇപ്പോൾ വളരെ കുറച്ച് മാത്രമാണ് ലഭിക്കുന്നത്. ഇതുമൂലം തൊഴിലാളികളും ബോട്ടുടമകളും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുവെന്ന് പറയുന്നു. വിഷു സമയത്ത് ഉണ്ടായിരുന്ന ഉയർന്ന വില ഇപ്പോഴും തുടരുകയാണ്. അയക്കൂറയ്ക്ക് കിലോയ്ക്ക് 1000 മുതൽ 1100 രൂപവരെയും, ആവോലിക്ക് 700 മുതൽ 850 രൂപവരെയും വിലയാണ്.
ഹോട്ടൽ ഭക്ഷണം ആശ്രയിക്കുന്നവർക്ക് ഇത് വലിയ ചെലവായി മാറിയിരിക്കുകയാണ്. ഗ്യാസ് ക്ഷാമവും വിറക് വില വർധനയും കാരണം പല ഹോട്ടലുകളും ഉണവില കൂട്ടിയിട്ടുണ്ട്. ഉണിനൊപ്പം മീൻ വിഭവങ്ങൾ വാങ്ങുകയാണെങ്കിൽ ചെലവ് ഇരട്ടിയിലേറെ വരും. സാധാരണ ഉണിന്റെ വിലയെക്കാൾ കൂടുതലാണ് മീൻ സ്പെഷ്യൽ വിഭവങ്ങളുടെ വില. ജില്ലയിലെ പ്രധാന മീൻ മാർക്കറ്റുകളിൽ ഉയർന്ന വില തന്നെയാണ് തുടരുന്നത്.




