സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

അങ്ങനെ അതും എത്തി: വാട്സാപ്പിൽ കിടിലൻ ഫീച്ചർ

കൃത്യം സമയം ആകുന്നത് നോക്കിയിരിക്കാതെ വാട്സാപ്പിൽ ആശംസകളും മറ്റും ഷെഡ്യൂൾ‌ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും ആ​ഗ്രഹിച്ചിട്ടുണ്ടോ? എങ്കിലിതാ നിങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുന്നു. ഷെഡ്യൂൾഡ് മെസ്സേജസ് എന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. യൂസേഴ്സ് മുൻകൂട്ടി തയ്യാറാക്കി ഷെഡ്യൂൾ ചെയ്യുന്ന സന്ദേശങ്ങൾ നിശ്ചിത തിയതിയിലും സമയത്തും വാട്സാപ്പ് സ്വയം അയക്കുന്ന സംവിധാനമാണിത്. അതായത് പ്രധാനപ്പെട്ട മെസേജുകളും ആശംസകളുമൊന്നും അയക്കാനായി ഇനി സമയം നോക്കിയിരിക്കുകയോ മറന്നുപോവുമെന്ന ആശങ്കയോ വേണ്ട. Apple-ന്റെ TestFlight ആപ്പിൽ ലഭ്യമായ ഏറ്റവും പുതിയ WhatsApp beta for iOS 26.7.10.72 അപ്‌ഡേറ്റിലാണ് ഇപ്പോൾ വന്നിരിക്കുന്നത്.

ഉപയോക്താവ് ഒരു സന്ദേശം ഷെഡ്യൂൾ ചെയ്ത് കഴിഞ്ഞാൽ അതിന്റെ തിയതിയും സമയവും ആകുന്നത് വരെ സ്ക്രീനിൽ കാണാം. ഏതൊക്കെ സന്ദേശങ്ങൾ, എത്രയെണ്ണം എന്നിവയെല്ലാം അവിടെയുണ്ടാകും. അവ എപ്പോൾ വേണമെങ്കിലും മാനേജ് ചെയ്യാനുള്ള ഓപ്ഷനുകളും ലഭ്യമായിരിക്കും. ഷെഡ്യൂൾ ചെയ്ത സന്ദേശങ്ങൾ അയയ്ക്കുന്നതിന് മുമ്പ് ഏത് സമയത്തും എഡിറ്റ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും കഴിയും. ഈ ഫീച്ചർ എന്ന് വരും എന്ന കാര്യം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

യുപിയിൽ വീടിന് തീപിടിച്ച് കുട്ടികളടക്കം 6 പേർ വെന്ത് മരിച്ചു

മീററ്റ്: മീററ്റിലെ ലിസാഡി ഗേറ്റ് ഭാഗത്ത് വീടിന് തീപിടിച്ച് കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം. മീററ്റ് സ്വദേശിയായ ഇക്ബാൽ അഹമ്മദിന്റെ വീട്ടിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അപകടമുണ്ടായത്. അപകടസമയത്ത് വീട്ടിൽ രണ്ട് സ്ത്രീകളും അഞ്ചുകുട്ടികളുമാണ് ഉണ്ടായിരുന്നത്.

Read More »

എൻസിഇആർടി ടെക്സ്റ്റ് ബുക്കിൽ പുതിയ പരിഷ്കരണം; കോടതികളിലെ അഴിമതിയും വെല്ലുവിളികളും ഉൾപ്പെടുത്തി

ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ ഉൾപ്പെടുത്തി എൻസിഇആർടി എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകം. കോടതികളിലെ അഴിമതിയും കേസുകൾ കെട്ടിക്കിടക്കുന്നതുമാണ് ‘നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന അധ്യായത്തിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

Read More »

അവിടെ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?: സ്വർണക്കൊള്ളയിൽ സുപ്രീം കോടതിയുടെ ചോദ്യം

ന്യൂഡൽഹി: ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന ചോദ്യവുമായി സുപ്രീം കോടതി. ശബരിമല സ്വർണക്കൊള്ളക്കേസിലെ അറസ്റ്റിനെതിരേ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. പങ്കജ് ഭണ്ഡാരിയുടെ ഹർജി

Read More »

തൊടുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

തൊടുപുഴ: വാഹന പരിശോധനയ്ക്കിടെ 39 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കരിമണ്ണൂർ വില്ലേജിൽ നെയ്‌ശ്ശേരി ഇടനേക്കൽ ഹാരിസ് നാസർ (31) കുമാരമംഗലം മൈലകൊമ്പ് കണ്ണിറ്റിൽ തോംസൺ ജോയ് (23) എന്നിവരാണ്

Read More »

ബീച്ചിൽ പോകുന്നവർ ശ്രദ്ധിക്കണേ; രക്ഷിക്കാൻ ആളില്ല

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിലെ സംസ്ഥാനത്തെ വിവിധ ബീച്ചുകളില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡ് ജീവനക്കാര്‍ പണിമുടക്കുന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ടൂറിസം ലൈഫ് ഗാർഡുമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക,

Read More »

സീറ്റ് പ്രഖ്യാപനം നീട്ടിവെച്ച് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തിൽ വൻ ചർച്ചകളും പ്ലാനുകളുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. കൊട്ടാരക്കരയ്‌ക്ക്‌ പിന്നാലെ പല മണ്ഡലങ്ങളിലും കോൺഗ്രസിലെ സീറ്റ്‌ മോഹികളുടെ കലാപവും രാജിഭീഷണിയും ഉയർന്നു വരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കോൺഗ്രസിലും

Read More »
Advertisement