പത്തനംതിട്ട: നിയമസഭയ്ക്കകത്ത് ഗൗരവമായ ചര്‍ച്ച നടത്തുമ്പോള്‍ ഉല്ലാസ യാത്ര നടത്തുന്ന പോലെ ഓളം വെട്ടിനടക്കരുതെന്ന് പറഞ്ഞത് ഉമാ തോമസ് എംഎൽഎയോട് അല്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. എന്നാല്‍ ചിലയാളുകള്‍ ഉമാ തോമസിനെ ഫോക്കസ് ചെയ്യാനായി ശ്രമിച്ചു. അതൊട്ടും ശരിയില്ല. ഏറ്റവും നല്ല അംഗങ്ങളില്‍ ഒരാളാണ് ഉമാ തോമസ് എന്നത് എനിക്ക് തന്നെ ബോധ്യപ്പെട്ട കാര്യമാണെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. പത്തനംതിട്ട എംഎല്‍എ അബിന്‍ വര്‍ക്കിയുടെ ഓഫീസ് ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.
സഭയ്ക്ക് അകത്ത് ആളുകള്‍ അങ്ങോട്ടും നടക്കുന്നതിന് നിയന്ത്രണം ഉണ്ട്. നിയന്ത്രണത്തിന് വിരുദ്ധമായിട്ട് ചെയ്യാന്‍ സാധ്യമല്ല. ഉമാ തോമസിന്റെ പേര് കൂടി അതില്‍ കണക്ട് ചെയ്തതായിട്ട് താന്‍ കണ്ടു. സത്യം പറഞ്ഞാല്‍ ഉമ തോമസ് ഉമാ തോമസിന്റെ സീറ്റില്‍ ഇരിക്കുകയാണ്. അവർ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ അതിന്റെ മുന്നിലൂടെ നടന്നുപോയ ആളുകളെ കുറിച്ചാണ് താന്‍ പറഞ്ഞത്. അതുപക്ഷെ ചിലയാളുകള്‍ ഉമാ തോമസിനെ ഫോക്കസ് ചെയ്യാനായി ശ്രമിച്ചു. അതൊട്ടും ശരിയായില്ല. ഏറ്റവും നല്ല അംഗങ്ങളില്‍ ഒരാളാണ് ഉമാ തോമസ് എന്നത് എനിക്ക് തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്’ – സ്പീക്കര്‍ പറഞ്ഞു.




