ജനിച്ചുവീണ തോണിയുടെ അമരത്ത് 29 വർഷങ്ങൾക്കിപ്പുറം വെങ്കിടേഷ്
ആലപ്പുഴ: ഇരുപത്തൊമ്പത് വർഷം മുമ്പ് ജനിച്ചുവീണ ബോട്ടിൽ ജീവനക്കാരനായെത്തുന്ന അപൂർവനിമിഷത്തിന് സാക്ഷിയാകുകയാണ് വെള്ളിയാഴ്‌ച നെടുമുടി ബോട്ട് ജെട്ടി. പെരുമ്പളം സൗത്തിൽ കിഴക്കനേഴത്ത് വെങ്കിടേഷ് ബാബുവാണ് നെടുമുടി – ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന ജലഗതാഗതവകുപ്പിന്റെ എ47 ബോട്ടിൽ ലാസ്‌കറായി ഇന്ന് രാവിലെ ജോലിയിൽ പ്രവേശിക്കുന്നത്. 1996 ജൂൺ മൂന്നിന് പുലർച്ചെയാണ് പാണവള്ളി – പൂത്തോട്ട സർവീസ് നടത്തിയിരുന്ന ഇതേ ബോട്ടിൽ വെങ്കിടേഷ് ജനിച്ചത്. പെരുമ്പളത്ത് സ്ഥിരതാമസക്കാരായിരുന്നു അച്ഛൻ ബാബുവും അമ്മ ഷൈലയും. പുലർച്ചെ ഷൈലയ്‌ക്ക് പ്രസവവേദന തുടങ്ങി. […]
Read more

