സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BJP

തിരുവനന്തപുരം നഗരസഭ LDF ന് തന്നെ

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുവാൻ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പാർട്ടികൾക്കും മുന്നണികൾക്കും നിർണായകമാണ്. സംസ്ഥാനത്ത് ഏറ്റവും ശക്തമായ മത്സരം നടക്കാൻ പോകുന്ന നഗരസഭകളിൽ ഒന്നാണ് തിരുവനന്തപുരം. ഈ കോർപ്പറേഷൻ ഇടതുപക്ഷത്ത് നിന്നും പിടിച്ചെടുക്കുക എന്നത് ബിജെപിയുടെ പ്രധാന ലക്ഷ്യമാണ്. കോർപ്പറേഷനിലെ പ്രധാന പ്രതിപക്ഷവും ബിജെപി തന്നെയാണ്. കോൺഗ്രസും പ്രധാന നേതാക്കൾക്ക് ചുമതല നൽകി തലസ്ഥാന ഭരണം കൈപിടിയിലാക്കാനുള്ള നീക്കങ്ങളാണ് നടത്തി വരുന്നത്. പ്രതിപക്ഷ പാർട്ടികളുടെ ഈ നീക്കത്തെ പൊളിക്കാൻ, കൂടുതൽ ജനകീയ ഇടപെടലുകളുമായി കളം നിറയുന്നത് […]
Read more

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം

മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം.കന്യാസ്ത്രീകൾ ജയിലിലായിട്ട് ഇന്ന് ഒൻപത് ദിവസം പൂർത്തിയാകും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് എന്ന വാദം ഉയർത്തിയാണ് പ്രോസിക്യൂഷൻ ജാമ്യഹർജി ഇന്നലെ എതിർത്തത്.
Read more

രാജ്യസഭയിലെ ബിജെപി അംഗസംഖ്യ 100 കടന്നു

ന്യൂഡല്‍ഹി: രാജ്യസഭയിലെ ബിജെപി അംഗസംഖ്യ നൂറു കടന്നു. 2022-ന് ശേഷം ആദ്യമായാണ് രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം നൂറു കടക്കുന്നത്. കേരളത്തില്‍നിന്നുള്ള സി. സദാനന്ദന്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം 102 ആയി ഉയർന്നത്. 2022-ല്‍ 13 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയുടെ രാജ്യസഭ അംഗങ്ങളുടെ എണ്ണം 97-ല്‍നിന്ന് 101 ആയിരുന്നു. പിന്നീട് ഇത് 99 ആയി കുറഞ്ഞു. എന്നാല്‍, നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ കൂടി സത്യപ്രതിജ്ഞ […]
Read more

പി സി ചാക്കോ അങ്കമാലിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ മുന്നണികളും പാർട്ടികളും ഇപ്പോഴേ സജീവമാക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അതിവേഗത്തിൽ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കളമൊരുങ്ങും. എല്ലാ പാർട്ടികൾക്കും തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് പരസ്പരം അനിവാര്യമായ കാര്യമാണ്. കേരളത്തിൽ മാത്രം അധികാരത്തിലുള്ള സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിക്കും തുടർച്ചയായി അധികാരത്തിന് പുറത്തു നിൽക്കുന്ന കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് മുന്നണിക്കും രാജീവ് ചന്ദ്രശേഖർ നയിക്കുന്ന ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്കും കേരളം പിടിക്കുക എന്ന ലക്ഷ്യത്തിൽ താഴെ […]
Read more

ബിജെപി മോർച്ച ഭാരവാഹികളെ പ്രഖ്യാപിച്ചു; നവ്യ ഹരിദാസ് മഹിളാമോർച്ച അധ്യക്ഷ, വി മനുപ്രസാദ് യുവമോർച്ച അധ്യക്ഷൻ

ബിജെപി മോർച്ച ഭാരവാഹികളെ പ്രഖ്യാപിച്ചു. യുവമോർച്ച സംസ്ഥാന അധ്യക്ഷനായി വി മനുപ്രസാദിനെ തെരഞ്ഞെടുത്തു. മഹിളാമോർച്ച സംസ്ഥാന അധ്യക്ഷയായി നവ്യ ഹരിദാസിനെയാണ് തെരഞ്ഞെടുത്തത്. എബിവിപി മുൻ സംസ്ഥാന സെക്രട്ടറിയാണ് വി മനുപ്രസാദ്. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ആണ് നവ്യ ഹരിദാസ്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഒബിസി മോര്‍ച്ചയുടെ അധ്യക്ഷനായി എം പ്രേമന്‍ മാസ്റ്ററേയും എസ് സി മോര്‍ച്ചയുടെ അധ്യക്ഷനായി ഷാജുമോന്‍ വട്ടേക്കാടിനേയും പ്രഖ്യപിച്ചു. മുകുന്ദന്‍ പള്ളിയറായാണ് എസ് ടി മോര്‍ച്ചയുടെ അധ്യക്ഷന്‍. […]
Read more

വഖ്ഫ് നിയമ ഭേദഗതി ചട്ടരൂപീകരണത്തിന് നിർദ്ദേശങ്ങൾ കൈമാറി ഷോൺ ജോർജ് അടങ്ങുന്ന നിയമവിദഗ്ധ സമിതി

ന്യൂഡൽഹി: വഖ്ഫ് നിയമഭേദഗതിയുടെ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് മുൻപ് കേരളത്തിലെ വഖ്ഫ് അധിനിവേശത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും പഠിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിയോഗിച്ച 10 അംഗ സമിതി കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ നേരിൽകണ്ട് നിർദ്ദേശങ്ങൾ കൈമാറി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വക്കേറ്റ് ഷോൺ ജോർജിന്റെ നേതൃത്വത്തിലുള്ള 10 അംഗ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്. മുനമ്പം ഉൾപ്പെടെ വഖ്ഫ് അധിനിവേശം നേരിടുന്ന കേരളത്തിലെ സ്ഥലങ്ങളും ഇരകളായവരുടെ ദുരിതവും അതിനുള്ള പരിഹാര […]
Read more

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ സേവ് ബിജെപി ഫോറം

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ സേവ് ബിജെപി ഫോറം. പാദപൂജ വിഷയത്തിലും, ഗവർണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തിലും പ്രതികരിക്കാത്തതിനെ തുടർന്നാണ് വിമർശനം. മാത്രമല്ല ഗവർണറെ എസ്എഫ്ഐ കൊല്ലുമെന്ന് പറഞ്ഞിട്ടും സദാനന്ദൻ മാസ്റ്ററെ ചെന്നിത്തല അപമാനിച്ചിട്ടും പ്രതികരിക്കാത്തതും കടുത്ത വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. കേരള ബിജെപി ഷണ്ഡീകരിക്കപ്പെട്ടോ മുതലാളിയെന്നും ഫേസ്ബുക് പേജിൽ ചോദ്യമുണ്ട്. കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നത്. മുന്‍ പ്രസിഡന്റ്മാരായ വി. മുരളീധരനും കെ. സുരേന്ദ്രനും അനുകൂലിക്കുന്നവരെ ജനറൽ സെക്രട്ടറിമാരായി ഉൾപ്പെടുത്താതിരുന്നത് ഒരു വിഭാഗത്തിന്റെ […]
Read more

ഗോവ ഗവർണർ സ്ഥാനത്തുനിന്ന് ശ്രീധരൻപിള്ളയെ മാറ്റി

പനാജി: ഗോവ ഗവർണർ സ്ഥാനത്തുനിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി. പശുപതി അശോക് ഗജപതിയാണ് പുതിയ ഗവർണർ. രാഷ്ട്രപതി ഭവനിൽനിന്നാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് ലഭിച്ചത്. ഹരിയാനയിലെ ഗവർണറെയും ലഡാക്കിലെ ലെഫ്റ്റനന്റ് ഗവർണറെയും മാറ്റി. Content: Sreedharan Pillai removed from the post of Goa Governor
Read more

ബിജെപി നേതാവ് സി സദാനന്ദൻ രാജ്യസഭയിലേക്ക്

ബിജെപി നേതാവ് സി സദാനന്ദൻ രാജ്യസഭയിലേക്ക്. സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട വ്യക്തിയാണ് സി സദാനന്ദൻ മാസ്റ്റർ. രാഷ്‌ട്രപതി നോമിനേറ്റ് ചെയ്ത് ഉത്തരവിറക്കി. കണ്ണൂർ സ്വദേശിയായ അദ്ദേഹം ആർഎസ്എസ് – ബിജെപി നേതാവാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ് സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ടമായ അദ്ദേഹം കൃത്രിമ കാലിലാണ് നടക്കുന്നത്. 2016 ൽ കൂത്തുപറമ്പിൽ സ്ഥാനാർത്ഥിയായിരുന്നു. നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ്. Content: BJP leader C Sadanandan to Rajya Sabha
Read more

2026 ൽ കേരളത്തിൽ ബിജെപി വിജയക്കൊടി പാറിക്കും; അമിത്ഷാ

തിരുവനന്തപുരം: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരണ ലക്ഷ്യം വച്ചാണ് ബിജെപി മത്സരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കേരളത്തിലും അധികാരത്തില്‍ എത്താനുള്ള അവസരമാണ് ബിജെപിക്ക് വന്നിരിക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പില്‍ 21,000 വാര്‍ഡുകളില്‍ മത്സരിച്ച് 25 ശതമാനത്തിലേറെ വോട്ട് നേടി ബിജെപി വിജയക്കൊടി പാറിക്കുമെന്നും പുത്തരിക്കണ്ടം മൈതാനിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ബിജെപി ഉത്തരേന്ത്യന്‍ പാര്‍ട്ടിയാണെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും പറയുന്നത്. എന്നാല്‍ അസമിലും ത്രിപുരയിലും ഒഡീസയിലും തെലങ്കാനയിലും പാര്‍ട്ടി ശക്തമായ സാന്നിധ്യമറിയിച്ചു. തമിഴ്‌നാട്ടില്‍ പാര്‍ട്ടി സര്‍ക്കാര്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.