സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BJP

സജി മഞ്ഞക്കടമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്

കോട്ടയം: കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും. എന്‍ഡിഎ മുന്നണിയുടെ ഭാഗമായ സജിയുടെ ഈ നീക്കം ബിജെപിക്ക് വലിയ തിരിച്ചടിയാണ്. തൃണമൂല്‍ കോണ്‍ഗ്രസിലൂടെ വീണ്ടും യുഡിഎഫ് രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനാണ് സജി മഞ്ഞക്കടമ്പില്‍ ശ്രമിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അദ്ധ്യക്ഷനും യുഡിഎഫ് ചെയര്‍മാനുമായിരുന്നു സജി. മോന്‍സ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സജി കേരള കോണ്‍ഗ്രസ് വിട്ടത്. സജിയെ പോലുള്ള ക്രൈസ്തവ വിഭാഗത്തിലുള്ള നേതാക്കള്‍ എന്‍ഡിഎയുടെ ഭാഗമാവുന്നത് സംസ്ഥാനത്തെ […]
Read more

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 30 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വിജയത്തിനായി കഠിനാദ്ധ്വാനം ചെയ്തവര്‍ക്കും വോട്ടര്‍മാര്‍ക്കും ഹൃദയാഭിവാദ്യങ്ങളെന്നും സതീശന്‍ പറഞ്ഞു. അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഈ സര്‍ക്കാരിനെ ജനം തൂത്തെറിയുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂര്‍ നിയമസഭ മണ്ഡലത്തിലെ കരുളായി ഗ്രാമപഞ്ചായത്തിലെ ചക്കിട്ടാമല വാര്‍ഡ് 397 […]
Read more

വാഗ്ദാനം നിറവേറ്റണമെന്ന് ആവശ്യപ്പെട്ട് എഎപി എംഎൽഎമാർ ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ സ്ത്രീകൾക്ക് മഹിളാ സമ്മാന് യോജനയുടെ ഭാഗമായി 2,500 രൂപ നൽകുമെന്ന ബിജെപിയുടെ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് അതിഷിയുടെ നേതൃത്വത്തിൽ ആം ആദ്മി എംഎൽഎമാർ ഇന്ന് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഓഫീസിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ആദ്യ മന്ത്രിസഭയ്ക്ക് ശേഷം സ്ത്രീകൾക്ക് 2,500 രൂപ നൽകുമെന്ന പ്രധാനമന്ത്രി മോദിയുടെ വാഗ്ദാനത്തെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾ അവരെ കാണാൻ ആഗ്രഹിക്കുന്നു. മോദിയുടെ ഉറപ്പ് തെറ്റാണെന്ന് തെളിയിക്കുകയാണ് ആതിഷി മാധ്യങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി രേഖ ഗുപ്ത […]
Read more

വൈകുന്നേരം ആറ് വരെ പൊലീസ് കസ്റ്റഡി അനുവദിച്ച് കോടതി

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരമാര്‍ശ കേസില്‍ കോടതിയില്‍ കീഴടങ്ങിയ ബിജെപി നേതാവ് പിസി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.വൈകിട്ട് ആറ് മണി വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. വരം. പി സി ജോര്‍ജ് സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ അറസ്സ് ചെയ്യാനായിരുന്നു പൊലീസിന്റെ നീക്കം. ശനിയാഴ്ച വീട്ടില്‍ നോട്ടീസ് നല്‍കാനെത്തിയ പൊലീസ് പി സി ജോര്‍ജ് ഇല്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു. ഇന്ന് ഉച്ചവരെ സാവകാശം തേടി പി സി ജോര്‍ജ് പാലാ ഡിവൈഎസ്പി ഓഫീസില്‍ കത്തും നല്‍കിയിരുന്നു. ഇന്ന് രാവിലെയാണ് . […]
Read more

മത വിദ്വേഷ പരാമർശം; പി സി ജോർജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങി

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരമാർശവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പി സി ജോർജ് കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് കീഴടങ്ങിയത്. അഭിഭാഷകനൊപ്പമാണ് പി സി ജോർജ് കോടതിയിൽ എത്തിയത്. അറസ്റ്റ് ചെയ്യാനുള്ള പൊലീസിൻ്റെ നീക്കം മറികടന്നാണ് പി സി ജോർജ് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് പൊലീസ് പി സി ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തിയത്. നേരത്തെ കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെ ശനിയാഴ്ച വീട്ടിൽ നോട്ടീസ് […]
Read more

പിസി ജോർജ് ഇന്ന് ഹാജരാകില്ല; തിങ്കളാഴ്ച ഹാജാരാകാൻ സാവകാശം തേടി

കോട്ടയം: മതവിദ്വേഷ പരാമർശം സംബന്ധിച്ച കേസിൽ ബിജെപി നേതാവ് പിസി ജോർജ് ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ല.ഇന്ന് ഉച്ചയ്ക്ക് ഹാജർ ആകണമെന്നായിരുന്നു പോലീസ് അറിയിച്ചിരുന്നത്. എന്നാൽ സ്ഥലത്തില്ലാത്തതിനാൽ വരുന്ന തിങ്കളാഴ്ച ഹാജാരാകുമെന്ന് മകൻ ഷോൺ ജോർജ് ഈരാറ്റുപേട്ട സ്റ്റേഷനിൽ അറിയിച്ചു. ഇത് സംബന്ധിച്ച കത്തും പുറത്തിറങ്ങിയിരുന്നു. ചോദ്യം ചെയ്യാൻ ഹാജരാകണം എന്നാവശ്യപ്പെട്ടുള്ള നോട്ടീസുമായി ഈരാറ്റുപേട്ട പൊലീസ് ഇന്ന് രണ്ടുതവണ പിസി ജോർജിന്റെ വീട്ടിലെത്തിയിരുന്നു. പിസി ജോർജ് വീട്ടിൽ ഇല്ലാത്തതിനാൽ മടങ്ങുകയായിരുന്നു. ചാനൽ ചർച്ചകളിൽ മുസ്ലിം വിഭാഗങ്ങൾക്കെതിരെ നടത്തിയ […]
Read more

ബ്രൂവറി വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ​ബിജെപി

പാലക്കാട്: ബ്രൂവറിക്കെതിരായ സമരത്തിൻ്റെ ഭാഗമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ​ബിജെപി. മലമ്പുഴ ഡാമിലെ വെള്ളം കൃഷിക്കും കുടിവെള്ളത്തിനു മാത്രമേ ഉപയോഗിക്കാവു എന്ന കാര്യം ഉന്നയിച്ചാണ് കോടതിയെ സമീപിക്കുന്നത്. മലമ്പുഴ ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. ഒയാസിസിന് വേണ്ടി പഞ്ചായത്തിൻ്റെ അധികാരത്തെ കവർന്നെടുക്കുന്നത് ഉൾപ്പെടെ കോടതിയിൽ ചൂണ്ടിക്കാട്ടുമെന്നും ബിജെപി അറിയിച്ചു. ഒയാസിസിന് വേണ്ടി സർക്കാർ എല്ലാ നിയമങ്ങളും ചട്ടങ്ങളും അട്ടിമറിക്കുകയാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സർക്കാർ തകർക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പറഞ്ഞു.
Read more

സിപിഐ നട്ടെല്ലില്ലാത്ത പാര്‍ട്ടിയാണെന്ന് എല്ലാവര്‍ക്കും ബോധ്യമായി: കെ സുരേന്ദ്രന്‍

പാലക്കാട്: ബ്രൂവറി വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ സിപിഐ നട്ടെല്ലില്ലാത്ത പാര്‍ട്ടിയാണെന്ന് എല്ലാവര്‍ക്കും ബോധ്യമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാലക്കാട് കഞ്ചിക്കോട് മദ്യനിർമാണശാലക്കെതിരെ ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ നയിക്കുന്ന സമര പ്രചരണയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രൂവറി വിഷയത്തില്‍ സമരം നടത്തുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. വിഡി സതീശനും യുഡിഎഫ് നേതാക്കളും പത്രസമ്മേളനങ്ങള്‍ മാത്രം നടത്തുന്നവരാണ്. പാലക്കാടിന്റെ പരിസ്ഥിതിയെ തകർക്കുന്ന ഒരു പദ്ധതിയും ബിജെപി അനുവദിക്കില്ല എന്നും സുരേന്ദ്രൻ […]
Read more

2026ൽ കോഴിക്കോട് ജില്ല LDFനെ കൈവിടും…?

2026ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളിലാണ് നമ്മുടെ രാഷ്ട്രീയ പാർട്ടികളും മുന്നണികളും. പരസ്പരം അതിവാശിയേറിയ പോരാട്ടത്തിനാകും 2026 സാക്ഷ്യം വഹിക്കുക. ഏത് വിധേനയും അധികാരത്തിൽ തുടരുവാൻ ഭരണത്തിന്റെ അവസാന കാലയളവിൽ ക്ഷേമ പദ്ധതികളുമായി സജീവമാകുന്നതിലുള്ള ആലോചനയിലാണ് സർക്കാർ. കോൺഗ്രസിനും യുഡിഎഫിനും അതിജീവന പോരാട്ടമാണ് വരുന്ന തെരഞ്ഞെടുപ്പ്. എങ്ങനെയും അധികാരത്തിൽ എത്തിയില്ലെങ്കിൽ പിന്നീട് കോൺഗ്രസും ആ മുന്നണിയും ഇവിടെ ഉണ്ടാകില്ല. ബിജെപിക്കും തെരഞ്ഞെടുപ്പ് ഏറെ നിർണായകം തന്നെയാണ്. 13 മണ്ഡലങ്ങൾ ഉള്ള കോഴിക്കോട് ജില്ലാ 2026ൽ ആര് […]
Read more

ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിയോടെ ഡൽഹി രാംലീല മൈതാനത്തിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ ദേശീയ നേതാക്കൾ പങ്കെടുക്കും.എൻഡിഎ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിന്റെ ഭാഗമാകും.ഒരുലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് രാംലീല മൈതാനം സജ്ജീകരിച്ചിട്ടുള്ളത്. ഇന്നലെ നടന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷമായിരുന്നു രേഖ ഗുപ്തയെ മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചത്. ഡൽഹിയിലെ നാലാമത് വനിതാ മുഖ്യമന്ത്രിയായ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.