ബിരേൻ സിങ്ങിനെ മാറ്റണം ; കേന്ദ്ര നേതൃത്വത്തിന് 19 ബിജെപി എംഎൽഎമാരുടെ നിവേദനം
ഗുവാഹതി : മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിനു 19 ബിജെപി എംഎൽഎമാരുടെ നിവേദനം. സുരക്ഷാ സേനയെ വിന്യസിച്ചതു കൊണ്ടു മാത്രം മണിപ്പുരിൽ സമാധാനം കൊണ്ടുവരാൻ പറ്റില്ലെന്ന് ബിജെപി എംഎൽഎമാർ. സംഘർഷഭരിതമായ മണിപ്പൂരിൽ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ഭരണകക്ഷിയായ ബി.ജെ.പിയുടെ മന്ത്രിമാരും എം.എൽ.എ മാരും മുഖ്യമന്ത്രിക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. നിയമസഭ സ്പീക്കർ തോക്‌ചോം സത്യവ്രത് സിങ്, മന്ത്രിമാരായ തോംഗം വിശ്വജിത് സിങ്, യുംനാം ഖേംചന്ദ് സിങ് എന്നിവരും ഒപ്പിട്ടവരിൽ […]
Read more

