സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BJP

പി.പി ദിവ്യയെ തള്ളാതെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്

കണ്ണൂര്‍ : യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പി.പി ദിവ്യയെ തള്ളാതെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്. ദിവ്യ യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണെന്ന് സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ […]
Read more

ഇവിഎമ്മില്‍ ക്രമക്കേട് നടക്കില്ല; കോണ്‍ഗ്രസിന്റെ ആരോപണം തളളി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ഹരിയാന തിരഞ്ഞെടുപ്പില്‍ ഇവിഎം ക്രമക്കേട് നടന്നെന്ന കോണ്‍ഗ്രസിന്റെ ആരോപണം തള്ളി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍. ഇവിഎമ്മില്‍ ക്രമക്കേട് നടക്കില്ല. 100% സുരക്ഷിതമാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. വോട്ടിംഗ് മെഷീനുകളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ആരോപണമുന്നയിക്കുമ്പോള്‍ ജനങ്ങള്‍ മറുപടി നല്‍കുന്നത് വോട്ടിങ്ങില്‍ പങ്കെടുത്ത് കൊണ്ടാണെന്നും രാജീവ് കുമാര്‍ പറഞ്ഞു. ഇവിഎം ക്രമക്കേട് ആരോപണത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞിട്ടും ഇവിഎമ്മില്‍ 99 ശതമാനം ചാര്‍ജ് എങ്ങനെ വന്നുവെന്ന […]
Read more

ആംബുലന്‍സ് ദുരുപയോഗം ചെയ്തു; സുരേഷ് ഗോപിക്കെതിരെ പരാതി

തൃശൂര്‍: ആംബുലന്‍സ് ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. മോട്ടോര്‍ വാഹനവകുപ്പും സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. പൂരം നടക്കുന്നയിടത്തുണ്ടായ സംഘര്‍ഷത്തിലേക്ക് സുരേഷ് ഗോപി ആംബുലന്‍സില്‍ എത്തിയ സംഭവത്തിലാണ് അന്വേഷണം. സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നാണ് പരാതി. സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ.സുമേഷ് നല്‍കിയ പരാതിയില്‍ തൃശൂര്‍ സിറ്റി പൊലീസാണ് അന്വേഷണം ആരംഭിച്ചത്. പൂരം അലങ്കോലമായതിന് പിന്നാലെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ […]
Read more

വെള്ളാപ്പള്ളി കാരണവർ സ്ഥാനത്ത് ; പി.വി അൻവർ

ചേർത്തല : ഡി.എം.കെയുടെ ജില്ല കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ എത്തിയ അൻവർ ചേർത്തലയിലെ വസതിയിലെത്തി വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദ കൂടിക്കാഴ്ചയാണെന്നും കാരണവർ സ്ഥാനത്താണ് വെള്ളാപ്പള്ളിയെ കാണുന്നതെന്നും പി.വി. അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ഓരോരുത്തർക്കും അവരുടേതായ രാഷ്ട്രീയമുണ്ടെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. രാഷ്ട്രീയവും സൗഹൃദവും രണ്ടാണ്. അൻവറിന്‍റെ രാ‍ഷ്ട്രീയം സംബന്ധിച്ച തന്‍റെ അഭിപ്രായം മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ല. അൻവറിന്‍റെ വിശ്വാസം അൻവറിനെ രക്ഷിക്കട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു. എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്‍റെ വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് […]
Read more

അജിത് കുമാര്‍ പരാജിതകുമാര്‍ ; സര്‍ക്കാരിനു പരിഹാസവുമായിവീണ്ടും ജനയുഗം പത്രം

കോഴിക്കോട് : സര്‍ക്കാരിനു പരിഹാസവുമായി വീണ്ടും ജനയുഗം പത്രം. ശബരിമലയില സെ്‌പോട്ട് ബുക്കിംഗ് വിവാദം ശത്രുക്കള്‍ക്ക് ആയുധംകൊടുക്കുകയാണെന്നാണ് പത്രത്തിന്‍റെ ലേഖനത്തിലെ വിമര്‍ശനം. ദർശനത്തിന് സ്പോട്ട് ബുക്കിങ്ങിന് അവസരം നൽകണമെന്നും ദുശ്ശാഠ്യങ്ങൾ ശത്രുവർഗത്തിന് ആയുധമാകരുതെന്നും ലേഖനത്തിൽ പറയുന്നു. വൈകാരിക വിഷയങ്ങളിൽ കടുംപിടിത്തം പാടില്ലെന്നും ശബരിമല വിഷയത്തിൽ ഒരിക്കൽ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്…’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വിമർശനമുന്നയിക്കുന്നു. “ദുശ്ശാഠ്യങ്ങൾ ശത്രുവർഗത്തിന് ആയുധമാകരുത്. പ്രത്യേകിച്ചും സെൻസിറ്റീവായ വിഷയങ്ങളിലെ കടുംപിടിത്തം നമ്മെ ആപത്തിൽ കൊണ്ടുചാടിക്കുകയേയുള്ളൂ. ശബരിമലയിലെ […]
Read more

തൃ​ശൂ​ര്‍പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട​ത് ചി​ല പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ല്‍ മൂ​ലം ; എം. ​രാ​ധാ​കൃ​ഷ്ണ​ന്‍

തൃ​ശൂ​ര്‍ : തൃ​ശൂ​ര്‍പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട​ത് ചി​ല പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ല്‍ മൂ​ല​മാ​ണ്. പൂ​രം മാ​ത്ര​മ​ല്ല ശ​ബ​രി​മ​ല ഉ​ള്‍പ്പെ​ടെ കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര​ങ്ങ​ളും ഉ​ത്സ​വ​ങ്ങ​ളും ത​ക​ര്‍ക്കാ​ന്‍ വ​ര്‍ഷ​ങ്ങ​ളാ​യി ഗൂ​ഢ​നീ​ക്കം ന​ട​ക്കു​ന്നു​വെ​ന്ന് എം. ​രാ​ധാ​കൃ​ഷ്ണ​ന്‍. ആ​ര്‍.​എ​സ്.​എ​സി​ന്റെ വ​ള​ര്‍ച്ച​യി​ലു​ള്ള ഭ​യ​വും അ​സൂ​യ​യു​മാ​ണ് സം​ഘ​ത്തി​നെ​തി​രാ​യ നു​ണ​പ്ര​ചാ​ര​ണ​ത്തി​ന് പി​ന്നി​ലെ​ന്നും ആ​ര്‍.​എ​സ്.​എ​സ് തൃ​ശൂ​രി​ൽ ന​ട​ത്തി​യ വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ത്തി​ലെ മു​ഖ്യ​പ്ര​ഭാ​ഷ​ണത്തിനിടെ എം. രാ​ധാ​കൃ​ഷ്ണ​ൻ പറഞ്ഞു. എം. ​രാ​ധാ​കൃ​ഷ്ണ​ന്‍. തൃ​ശൂ​രി​ല്‍ സു​രേ​ഷ് ഗോ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം സം​ഘം തൃ​ശൂ​ര്‍ പൂ​രം അ​ല​ങ്കോ​ല​മാ​ക്കി​യ​തു​കൊ​ണ്ടാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ ഇ​ത്ത​രം അ​സൂ​യ​യി​ല്‍ നി​ന്നു​ണ്ടാ​യ​താ​ണ്. തോ​ല്‍വി […]
Read more

ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് ; വി.ഡി സതീശൻ

കൊച്ചി : മദ്രസകൾ നിർത്തലാക്കമെന്നും മദ്രസ ബോർഡുകൾക്ക് സഹായം നൽകരുതെന്നുമുളള ദേശീയ ബാലാവകാശ കമ്മീഷൻറെ നിർദ്ദേശം വഴി ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമത്തെയാണ് ചെറുത്ത് തോല്‍പ്പിക്കേണ്ടത്. എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകും. തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് എ.ഐ.സി.സിയാണ്. സ്ഥാനാര്‍ത്ഥി സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ കൂടിയാലോചന നടത്തുന്നുണ്ട്. എപ്പോള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും തൃക്കാക്കരയിലേയും പുതുപ്പള്ളിയിലേതും പോലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. […]
Read more

ഹരിയാനയില്‍ സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങി സൈനി സര്‍ക്കാര്‍

ഛണ്ഡീഗഡ്: ഹരിയാനയില്‍ സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങി നയാബ് സിങ് സൈനി. ഒക്ടോബര്‍ 17ന് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടത്താനാണ് തീരുമാനം. ഹാട്രിക് വിജയത്തിന് പിന്നാലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നേരത്തെ നയാബ് സിങ് സൈനി മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പഞ്ച്കുലയില്‍ വെച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. സത്യപ്രതിജ്ഞയ്ക്ക് അനുവാദം ലഭിച്ചെന്ന് കേന്ദ്ര മന്ത്രിയും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഘട്ടര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മുഖ്യമന്ത്രിയായി സൈനിയെ തന്നെ പരിഗണിക്കുമെന്ന് നേരത്തെ തന്നെ ബിജെപി വ്യക്തമാക്കിയിരുന്നു. […]
Read more

വെര്‍ച്വല്‍ ക്യൂ മാത്രമായി ഭക്തരെ കയറ്റിവിടാനാണ് തീരുമാനമെങ്കില്‍ വലിയ പ്രക്ഷോഭം കാണേണ്ടിവരും; കെ സുരേന്ദ്രന്‍

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രമായി ദര്‍ശനം അനുവദിക്കാനുളള തീരുമാനത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.വെര്‍ച്വല്‍ ക്യൂ മാത്രമായി ഭക്തരെ കയറ്റിവിടാനാണ് തീരുമാനമെങ്കില്‍ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഭക്തരെ ബിജെപി സഹായിക്കുമെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. വെര്‍ച്വല്‍ ക്യൂ മാത്രമായി നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനല്ല, ആര് വിചാരിച്ചാലും സാധിക്കില്ലയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കഴിഞ്ഞ മണ്ഡലകാലത്ത് വലിയ രീതിയിലുളള ഭക്തജനത്തിരക്ക് കാരണം ദര്‍ശനം നടത്താന്‍ ഭക്തര്‍ക്ക് എല്ലാവര്‍ക്കും സാധിച്ചില്ല. […]
Read more

മേയറുകുട്ടീ….വിട്ടോട്ടാ….

മാസങ്ങള്‍ക്ക് മുന്‍പുള്ള കഥയാണിത്… കൃത്യമായി പറഞ്ഞാല്‍ ഏപ്രില്‍മാസം 27-ന്. തിരുവനന്തപുരം നഗരത്തിന്റെ സ്വന്തം മേയറൂട്ടിക്കും കണവനും പറ്റിയൊരു വലിയ അക്കിടിയും ശേഷമുള്ള കഥകളും നാട്ടില്‍ പാട്ടാണല്ലോ. കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറുമായുള്ള പോരാട്ടവും അധികാരത്തിന്റെ അഹന്തയില്‍ ഒരു രാത്രിയില്‍ കാണിച്ചുകൂട്ടിയ പേക്കൂത്തുകളുമൊന്നും കേരളക്കര മറന്നു കാണില്ല. മേയറെയും സി പി എമ്മിനേയും വെല്ലുവിളിച്ചുകൊണ്ട് നിയമ പോരാട്ടത്തിനിറങ്ങിയ യദു എന്ന ബസ് ഡ്രൈവറായിരുന്നു ഏപ്രില്‍ മാസത്തിലെ വാര്‍ത്താ താരം. യദുവിനെ പൂട്ടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.