പ്രണയം നിരസിച്ചു, തമിഴ് നാട്ടിൽ പതിനാറുകാരിക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്തി. രാമേശ്വരത്തെ ചേരന്‍കോട്ട സ്വദേശിനിയായ ശാലിനിയാണ് കൊല്ലപ്പെട്ടത്. പ്രതി മുനിരാജി(21)നെ പൊലീസ് അറസ്റ്റ് ചെയ്തു രാമേശ്വരത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട ശാലിനി. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ പ്രതി മുനിരാജ് ആക്രമിച്ചത്. സ്‌കൂളിലേക്കുള്ള വഴിയില്‍ കാത്തിരുന്ന പ്രതി പെണ്‍കുട്ടി എത്തിയപ്പോള്‍ കത്തികൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു. ശാലിനിയുടെ കഴുത്തിനാണ് കുത്തേറ്റത്. പ്രദേശവാസികള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതി മുനിരാജ് രണ്ട് വര്‍ഷമായി പെണ്‍കുട്ടിയെ […]
Read more

