സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: chennai

ചെന്നൈയില്‍ റോഡ് ഇടിഞ്ഞു താഴ്ന്നു; ഓടിക്കൊണ്ടിരുന്ന കാര്‍ കുഴിയില്‍ വീണു

ചെന്നൈ: തരമണിയില്‍ റോഡിലുണ്ടായ ഗര്‍ത്തത്തിലേക്ക് കാര്‍ മറിഞ്ഞു. അഞ്ചംഗസംഘം സഞ്ചരിച്ച കാറാണ് മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഇന്നലെ വൈകിട്ട് ആറരയോടെയാണ് തരമണിലെ ഒഎംആര്‍ സാലെയില്‍ അപകടം ഉണ്ടാകുന്നത്. TN 14 V 4911 സ്വിഫ്റ്റ് കാര്‍ തൊട്ടടുത്ത് സിഗ്‌നലില്‍ നിര്‍ത്തിയിടുമ്പോഴും ഇങ്ങനെയൊരു ഗര്‍ത്തം റോഡില്‍ ഉണ്ടായിരുന്നില്ല. കാര്‍ മുന്നോട്ട് വന്നതും ഗര്‍ത്തമുണ്ടായതുമെല്ലാം ഒരുമിച്ചായിരുന്നു. കാര്‍ നേരെ ഗര്‍ത്തത്തിലേക്ക് ഇറങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതിരുന്ന നാട്ടുകാര്‍ ആദ്യം ബഹളം വച്ചു. തൊട്ടുപിന്നാലെ പൊലീസ് എത്തി. കാറിലുണ്ടായിരുന്ന അഞ്ചുപേരെയും […]
Read more

ജീവന് ഭീഷണിയുണ്ട്; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ​ഗൗതമി

ചെന്നൈ: ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ​ഗൗതമി.സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് ഭീഷണികളാണ് വരുന്നതെന്ന് ചെന്നൈ പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ഗൗതമി പറയുന്നു. തുടർച്ചയായി ഭീഷണിപ്പെടുത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ​​ഗൗതമി, തൻ്റെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നുണ്ട്. ചെന്നൈയിലെ നീലങ്കരൈയിലുള്ള ​ഗൗതമിയുടെ ഒൻപത് കോടി രൂപ വിലമതിക്കുന്ന സ്വത്തുമായി ബന്ധപ്പെട്ട തർക്കം നടക്കുകയാണ്. ഈ വസതു അഴകപ്പൻ എന്നയാൾ അനധികൃതമായി കൈക്കലാക്കിയെന്ന് ആരോപിച്ച് ഗൗതമി നേരത്തെ […]
Read more

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം; മെയ് 25 വരെ സന്ദര്‍ശിക്കാം

ഊട്ടി: ലോകപ്രശസ്തമായ ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം. സസ്യോദ്യാനത്തിലെ പുഷ്പമേള മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു.രണ്ടു ലക്ഷം കാര്‍നേഷ്യം, ജമന്തി പൂക്കള്‍കൊണ്ട് 75 അടി വീതിയിലും 25 അടി ഉയരത്തിലും ഒരുക്കിയ രാജരാജചോഴന്റെ കൊട്ടാരമാതൃക എന്നിവയും കൗതുകം ഉണർത്തുന്ന കാഴ്ചകളാണ്. പൂക്കള്‍കൊണ്ട് ഒരുക്കിയ വിവിധ രൂപങ്ങൾ മേളയിലെ പ്രധാന ആകര്‍ഷണമാണ്. എട്ടടി ഉയരത്തില്‍ 50400 പൂക്കള്‍കൊണ്ട് ഒരുക്കിയ അരയന്നത്തിന്റെ മാതൃക, ആന, വെള്ളച്ചാട്ടത്തിന്റെ മാതൃക എന്നിവയും മനോഹരങ്ങളായ കാഴ്ചകളാണ്. നിലവിലെ പൂച്ചെടികള്‍ക്കുപുറമേ 30,000 ചട്ടികളില്‍ വിടര്‍ന്നുനില്‍ക്കുന്ന വിവിധയിനം […]
Read more

മുസ്‌ലിം ലീഗ് ദേശീയ കൗൺസിൽ ഇന്ന് ചെന്നൈയിൽ നടക്കും

ചെന്നൈ: മുസ്ലീം ലീഗ് ദേശീയ കൗൺസിൽ യോഗം ഇന്ന് ചെന്നൈയിൽ നടക്കും. ചെന്നൈയിലെ പൂനമല്ലി ഹൈറോഡിലെ അബു പാലസ് ഓഡിറ്റോറിയത്തിലാണ് യോഗം ചേരുക. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 500ലധികം പ്രതിനിധികൾ ദേശിയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കും. അഖിലേന്ത്യാ ഭാരവാഹികളായി പ്രസിഡന്റ് കെ എം ഖാദർ മൊയ്തീൻ, ട്രഷറർ പി വി അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എന്നിവർ തുടരാനാണു സാധ്യത. കൗൺസിൽ യോഗത്തിൽ കേരളത്തിനു […]
Read more

2025 -ല്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരം മുംബൈ; രണ്ടാമത് ന്യൂഡൽഹി

ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ അന്തരീക്ഷം കേരളത്തിലാണ്. എന്നാല്‍ ഇത് നമ്പറുകളാക്കി മാറ്റുന്നതിൽ കേരളം പരാജയമാണ്. വരും വർഷങ്ങളിൽ കേരളവും ഇത്തരത്തിൽ ഉയരുമെന്ന് കരുതാം. 2025 ലെ ലിസ്റ്റ് പ്രകാരം രാജ്യത്തെ ഏറ്റവും സാമ്പത്തികമായി മുൻപന്തിയിലുള്ള ആറ് നഗരങ്ങൾ കാണാം. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന മുംബൈയാണ് ലിസ്റ്റില്‍ മുന്നില്‍. ഇന്ത്യന്‍ നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ജിഡിപി മുംബൈയ്ക്കാണ്, ഏകദേശം 310 ബില്യണ്‍ യുഎസ് ഡോളര്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, […]
Read more

ബര്‍ത്ത്ഡേ പാര്‍ട്ടിയിലെ കലഹം:ഗുണ്ടകള്‍ പരസ്പരം കുത്തിക്കൊന്നു

ചെന്നൈ: ജന്മദിനം ആഘോഷിക്കാന്‍ ഒത്തു ചേര്‍ന്ന പാര്‍ട്ടിയില്‍ മദ്യപാനത്തെ തടര്‍ന്നുണ്ടായ കലഹം മൂര്‍ച്ഛിച്ച് രണ്ട് ഗുണ്ടകള്‍ പരസ്പരം കുത്തിക്കൊന്നു. ബാലാജി നഗറിലെ മാരാമലൈ നഗറിലാണ് സംഭവം. കൊലപാതകം, മോഷണം തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുപതിലധികം കേസുകള്‍ ഉള്ളവരാണ് കൊല്ലപ്പെട്ട രണ്ടു പേരും. ഗോപികണ്ണന്‍ എന്ന വിമല്‍(22) ജഗദീശന്‍ എന്ന ജഗന്‍(21) എന്നിവരാണ് കൊല്ലപ്പെട്ടത്. മാഗി എന്ന സുഹൃത്തിന്റെ ജന്മദിനാഘോഷ ചടങ്ങിനിടെ ഞായറാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. മദ്യപാനത്തിനിടെ രണ്ടുപേരും വാക്കുതര്‍ക്കം തുടങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് കത്തിയെടുത്ത് […]
Read more

തിരുപ്പൂരിലെ നഴ്സിന്റെ കൊലപാതകം: ഭർത്താവ് അറസ്റ്റില്‍

ചെന്നൈ: തിരുപ്പൂരിലെ നഴ്സിന്റെ കൊലപാതകത്തില്‍ ഭർത്താവ് അറസ്റ്റില്‍. മധുരൈ സ്വദേശിനി ചിത്രയെ കൊലപ്പെടുത്തിയ ഭർത്താവ് രാജേഷ് ഖന്നയാണ് പിടിയിലായത്. മധുരൈയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. രാജേഷ് ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു ചിത്രയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലയും കൈകളും കല്ല് കൊണ്ട് തല്ലിച്ചതച്ച നിലയിലായിരുന്നു. കുടുംബ വഴക്കിനെ തുടർന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. തിരുപ്പൂർ പല്ലടത്തെ സ്വകാര്യ ക്ലിനിക്കിലെ നഴ്‌സായിരുന്നു ചിത്ര.
Read more

സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി (57) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും നാളുകളായി ആ​രോ​ഗ്യപരമായ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ. 1967ൽ മൂന്നാറിൽ ആയിരുന്നു എസ്‌.എസ്‌.സ്റ്റാൻലിയുടെ ജനനം. 2002ൽ ‘ഏപ്രിൽ മാതത്തിൽ’ എന്ന ആദ്യ ചിത്രം സംവിധാനം ചെയ്തു. ആകെ നാല് ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. ‘പെരിയാർ’ സിനിമയിൽ അണ്ണാദുരൈ ആയി വേഷമിട്ടിരുന്നു. ‘രാവണൻ’, ‘സർക്കാർ’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2024ൽ പുറത്തിറങ്ങിയ ‘മഹാരാജ’യാണ് […]
Read more

ഗോകുലം ​ഗോപാലനെ കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യുന്നു

കൊച്ചി: ഫെമ കേസിൽ വ്യവസായി ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുളള ചിട്ടി സ്ഥാപനം വഴി അറുനൂറ് കോടിയോളം രൂപയുടെ വിദേശ നാണയ വിനിമയച്ചട്ടങ്ങളുടെ ലംഘനം നടന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ചെന്നൈയിലെ ഓഫീസിൽ നിന്ന് ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് കൊച്ചിയിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്.
Read more

ഇഡി റെയ്ഡ്; ഗോകുലം ഗോപാലൻ വൈകീട്ട് ചെന്നൈയിൽ എത്തിയേക്കും

ചെന്നൈ: ഇ ഡി റെയ്ഡിന് പിന്നാലെ ഗോകുലം ഗോപാലൻ വൈകീട്ട് ചെന്നൈയിൽ എത്തുമെന്ന് വിവരം. ​ ഗോകുലം ഗോപാലൻ്റെ ഓഫീസുകളിൽ ഇഡി റെയ്‌ഡ് പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ ഗോകുലം ​ഗോപാലനെ നേരിട്ട് വിളിപ്പിച്ചെന്നാണ് സൂചന. കോടമ്പാക്കത്ത് ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസിന്റെ കോർപറേറ്റ് ഓഫീസിലും, നീലാങ്കരയിലെ ഗോപാൽന്റെ ഓഫിസിലും ആണ്‌ രാവിലെ മുതൽ പരിശോധന നടക്കുന്നത്. ചെന്നൈയിലെ ഓഫിസിലും വീട്ടിലും ഇഡി പരിശോധന നടക്കുന്നുണ്ട്. വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പ് അന്വേഷണങ്ങളുടെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.