Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: chennai

സ്റ്റാലിൻ ഇത്തവണയും സ്റ്റാർ; തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ

ചെന്നൈ: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ എക്സിറ്റ് പോൾ ഫലങ്ങളിൽ സ്റ്റാറായിരിക്കുകയാണ് സ്റ്റാലിൻ. പുറത്തുവന്ന ഒൻപതിൽ ഏഴ് എക്സിറ്റ് പോളുകളിലും ഡിഎംകെ സഖ്യത്തിന് അധികാര തുടർച്ച ഉണ്ടാവും എന്നാണ് വിലയിരുത്തൽ. പീപ്പിൾസ് പൾസ്, പി മാർക്ക് എന്നീ സർവ്വെകൾ പ്രകാരം 125 മുതൽ 145 വരെ സീറ്റുകൾ നേടി ഡിഎംകെ സഖ്യം വിജയിക്കും. എൻഡിഎയ്ക്ക് 65 – 80 സീറ്റുകളാണ് പീപ്പിൾസ് പൾസും പി മാർക്കും പ്രവചിക്കുന്നത്. അതേസമയം വിജയ്‍യുടെ ടിവികെ 18 -24 സീറ്റുകൾ നേടുമെന്നാണ് […]
Read more

ട്രാൻസ്ഫോർമർ അഴിമതി കേസ്; അന്വേഷണം സിബിഐക്ക് വിട്ടു

ചെന്നൈ: ട്രാൻസ്ഫോർമർ അഴിമതി കേസിൽ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിക്ക് തിരിച്ചടി. കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ടെൻഡർ ക്രമക്കേടിലൂടെ സംസ്ഥാന ഖജനാവിന് 397 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം. അഴിമതി വിരുദ്ധ സംഘടനയായ അറപ്പോർ ഇയക്കം സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. 2021 മുതൽ 2023 വരെ സെന്തിൽ ബാലാജി വൈദ്യുതി മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ആരോപണവിധേയമായ ഇടപാടുകൾ നടന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട […]
Read more

എസി വാങ്ങുന്നതിനെ ചൊല്ലി തർക്കം; പിന്നാലെ യുവതി മരിച്ച നിലയിൽ

ചെന്നൈ: എസി വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ പുല്ലാരംപാക്കം സ്വദേശി മോണിക്ക (23) ആണ് മരിച്ചത്. കഴിഞ്ഞ രാത്രി മോണിക്കയും ഭർത്താവ് ആകാശും (26) തമ്മിൽ എസി വാങ്ങുന്നതുമായി ബന്ധപ്പെട്ട് വാക്കുതർക്കം നടന്നതായി പൊലീസ് പറയുന്നു. തർക്കത്തിന് ശേഷം ആകാശും വീട്ടിലെ മറ്റു അംഗങ്ങളും ടെറസിൽ ഉറങ്ങാൻ പോയിരുന്നു. രാവിലെ മുറിയിൽ നിന്ന് പ്രതികരണം ലഭിക്കാതിരുന്നതോടെ സംശയം തോന്നി വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മോണിക്കയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ […]
Read more

കുട്ടികളോട് വോട്ട് അഭ്യർത്ഥിച്ചു; വിജയ്‌ക്കെതിരെ പരാതി നൽകി വിസികെ നേതാവ്

ചെന്നൈ: കുട്ടികളോട് വോട്ട് അഭ്യർത്ഥിച്ചതിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ പൊലീസിൽ പരാതി വിസികെ നേതാവ് ബാലകൃഷ്ണൻ. 5 വയസുകാരനായ മകൻ വിജയ്ക്കായി വോട്ട് ചെയ്യണമെന്ന് പറഞ്ഞു തന്നെ സമ്മർദത്തിലാക്കിയെന്നും വിസമ്മതിച്ചപ്പപ്പോൾ കരയുകയും ഭക്ഷണം കഴിക്കാതെ വാശി പിടിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലകൃഷ്ണൻ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വിജയ് തോറ്റാൽ ഭക്ഷണം കഴിക്കില്ലെന്ന് മകൻ ഇപ്പോൾ പറയുന്നുവെന്നും നിരവധി കുടുംബങ്ങളിൽ ഇതേ പ്രശ്നമുണ്ടെന്നും ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. പരസ്യപ്രചാരണം അവസാനിച്ച ദിവസം കുട്ടികളോട് പുത്തനുടുപ്പും കിൻഡർ ജോയിയും […]
Read more

കന്നി വോട്ടർമാരുടെ എണ്ണത്തിൽ വർധനവ്; അണ്ണന് തുണയാകുമോ ജെൻ സീ?

ചെന്നൈ: തമിഴ്‌നാട്ടിൽ ഇത്തവണ കന്നി വോട്ടർമാരുടെ എണ്ണത്തിൽ 33 ശതമാനത്തിലേറെ വർധനവായിരുന്നു. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടിൽ ഇത്തവണ പോളിംഗ് ശതമാനം ഉയർന്നിരുന്നു. 14.6 ലക്ഷം കന്നിവോട്ടർമാരാണ വോട്ട് ചെയ്തത്. ഇവരിലേറെയും തമിഴക വെട്രി കഴകം നേതാവ് വിജയിനെ പിന്തുണയ്ക്കുന്നവരാണ്. വനിതാ വോട്ടർമാരുടെ വരവ് ഡിഎംകെ യുടെ വിജയത്തിലേക്ക് നയിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരമാണ് തമിഴ്‌നാട്ടിൽ അരങ്ങേറിയത്. തങ്ങളുടെ വോട്ട് ഉറപ്പിക്കാനും കിട്ടേണ്ട വോട്ടുകൾ ചിതറിപ്പോകാതെ ഇരിക്കാനും മുന്നണികൾ പ്രവർത്തകരെ രംഗത്തിറക്കി. കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവരാണ് […]
Read more

തമിഴ്‌നാട്ടിൽ വോട്ടിന് പകരം പണവും മദ്യവും ആഭരണങ്ങളും

ചെന്നൈ: തിരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിരീക്ഷണങ്ങൾ ഉണ്ടായിട്ടും തമിഴ്നാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ പണവും സമ്മാനങ്ങളും വ്യാപകമായി വിതരണം ചെയ്തതായി ആരോപണം. വിവിധ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരും അഴിമതിവിരുദ്ധ സംഘടനകളും ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും തെളിവുകളും പുറത്തുവിട്ടു. നിരവധി സ്ഥലങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പണവും മദ്യവും പിടികൂടുകയും ചെയ്തു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചാണ് വോട്ടർമാർക്ക് പണമോ സമ്മാനങ്ങളോ നൽകുന്നത്. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും വോട്ടർമാർക്ക് ആയിരം മുതൽ രണ്ടായിരം രൂപവരെ വിതരണം ചെയ്തതായി റിപ്പോർട്ടുകൾ […]
Read more

തല തിരിച്ചെത്തുന്നു; സഞ്ജുവിന് ഇനി പുതിയ റോൾ

ചെന്നൈ: ഐപിഎല്ലിൽ നാളെ ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസ് ക്ലാസിക്കോ പോരാട്ടം. ഈ സീസണിൽ താരങ്ങളുടെ പരിക്ക് മൂലം വലയുകയാണ് ചെന്നൈ. എന്നാൽ, മത്സരത്തിനിറങ്ങുന്നതിന് മുൻപ് ചെന്നൈ ക്യാമ്പിൽ സന്തോഷവാർത്ത എത്തുകയാണ്. പരിക്കിനെത്തുടർന്ന് വിട്ടുനിന്ന എം.എസ്. ധോണി നാളത്തെ മത്സരത്തിൽ ടീമിനൊപ്പമുണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം. വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈക്കെതിരെ ഏറ്റുമുട്ടുമ്പോൾ ധോണി വിക്കറ്റ് കീപ്പറുടെ റോളിൽ ഉണ്ടാകും. തല തിരിച്ചെത്തുമ്പോൾ മലയാളി താരം സഞ്ജുവിന്റെ റോളിലും മാറ്റമുണ്ടാകും. സീസണിൽ ആറ് മത്സരങ്ങളിൽ പുറത്തിരുന്നതിന് ശേഷമാണ് […]
Read more

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്ക്ക് നോട്ടീസ്

ചെന്നൈ: തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. വിജയ് സമർപ്പിച്ച സ്വത്ത് കണക്കിലെ പൊരുത്തക്കേട് ചൂണ്ടികാണിച്ച് ചെന്നൈ നിവാസിയായ വി വിഘ്‌നേഷ് നൽകിയ ഹർജിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള നടപടി. നൂറ് കോടി രൂപയുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നാണ് വിജയ്‌ക്കെതിരെയുള്ള ആരോപണം. പെരമ്പൂർ മണ്ഡലത്തിലേക്കുള്ള വിജയ്‌യുടെ സത്യവാങ്മൂലത്തിൽ ഏകദേശം 115.13 കോടിയുടെ ആസ്തി വെളിപ്പെടുത്തിയിരുന്നു. അതേസമയം […]
Read more

തമിഴ്‌നാട്ടിൽ പ്രചാരണത്തിനെത്തി രാഹുൽ ഗാന്ധി

ചെന്നൈ: തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി രാഹുൽ ഗാന്ധി. തമിഴ്നാടുമായി രാഷ്ട്രീയത്തിന് അതീതമായ ബന്ധമാണുള്ളത്. താനിവിടെ ജനിച്ച ആളല്ല. എന്നാലും, തമിഴ് ഭാഷക്കും സംസ്കാരത്തിനും വേണ്ടി എന്നും പോരാടുമെന്നും രാഹുൽ പറഞ്ഞു. കന്യാകുമാരി കൊളച്ചലിൽ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിലെ എംകെ സ്റ്റാലിന്‍റെ പദ്ധതികളെയും രാഹുൽ പ്രസംഗത്തിൽ പുകഴ്ത്തി. തമിഴ്നാടിനെ ബിജെപി ദില്ലിയിൽ ഇരുന്നു ഭരിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങൾ തമിഴ്നാടിനെ തമിഴ്‌നാട്ടിൽ ഇരുന്നു തന്നെ ഭരിക്കാൻ ആഗ്രഹിക്കുന്നുവെന്നും, ഇത് ബിജെപിക്ക് നേരിട്ട് പറയാൻ ധൈര്യം ഇല്ലാത്തതുകൊണ്ടാണ് […]
Read more

ചെന്നൈയ്ക്ക് തിരിച്ചടി; ഖലീല്‍ അഹമ്മദിന് മത്സരങ്ങള്‍ നഷ്ടമായേക്കും

ചെന്നൈ: ഐപിഎല്‍ 2026 സീസണിലെ മത്സരങ്ങൾ ആവേശകരമായി മുൻപോട്ട് പോകുന്നതിനിടയിൽ ചെന്നൈ സൂപ്പർ കിങ്സിന് വമ്പൻ തിരിച്ചടി. ചെന്നൈ പേസര്‍ ഖലീല്‍ അഹമ്മദിന് ശേഷിക്കുന്ന മത്സരങ്ങൾ നഷ്ട്ടമാകും. ഏപ്രില്‍ 14ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിനിടെയേറ്റ ഗുരുതരമായ പരിക്കാണ് താരത്തിന് വിനയായത്. പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് 10 മുതല്‍ 12 ആഴ്ച വരെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ ഈ സീസണില്‍ താരം ഇനി കളിക്കില്ലെന്ന് ഉറപ്പായി. കൊൽക്കത്തയുമായ നടന്ന മത്സരത്തിലെ അവസാന ഓവർ എറിഞ്ഞ […]
Read more
Advertisement
WhiteswanTV Footer