Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തല തിരിച്ചെത്തുന്നു; സഞ്ജുവിന് ഇനി പുതിയ റോൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ഐപിഎല്ലിൽ നാളെ ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസ് ക്ലാസിക്കോ പോരാട്ടം. ഈ സീസണിൽ താരങ്ങളുടെ പരിക്ക് മൂലം വലയുകയാണ് ചെന്നൈ. എന്നാൽ, മത്സരത്തിനിറങ്ങുന്നതിന് മുൻപ് ചെന്നൈ ക്യാമ്പിൽ സന്തോഷവാർത്ത എത്തുകയാണ്. പരിക്കിനെത്തുടർന്ന് വിട്ടുനിന്ന എം.എസ്. ധോണി നാളത്തെ മത്സരത്തിൽ ടീമിനൊപ്പമുണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം. വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈക്കെതിരെ ഏറ്റുമുട്ടുമ്പോൾ ധോണി വിക്കറ്റ് കീപ്പറുടെ റോളിൽ ഉണ്ടാകും. തല തിരിച്ചെത്തുമ്പോൾ മലയാളി താരം സഞ്ജുവിന്റെ റോളിലും മാറ്റമുണ്ടാകും. സീസണിൽ ആറ് മത്സരങ്ങളിൽ പുറത്തിരുന്നതിന് ശേഷമാണ് ഈ തിരിച്ചുവരവ്.

ധോണി ടീമിനൊപ്പം ചേരുമ്പോൾ ചെന്നൈയുടെ യുവബാറ്റർ ആയുഷ് മാത്രെക്ക് ഐ.പി.എൽ. ക്രിക്കറ്റ് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. പരിക്കിൽ വലയുന്ന ചെന്നൈക്ക് ആയുഷിന്റെ പുറത്താകൽ കനത്തതിരിച്ചടിയാണ്. ഇടംകയ്യൻ പേസർ ഖലിൽ അഹമ്മദ് ഇതിനകം പരിക്കേറ്റ് പുറത്തായിട്ടുണ്ട്. ലീഗ് ആരംഭിക്കുന്നതിന് മുൻപുതന്നെ നഥാൻ എല്ലിസിനെയും നഷ്ടമായി. ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡെവാൾഡ് ബ്രെവിസിന് പരിക്കുമൂലം തുടക്കത്തിലെ മത്സരങ്ങൾ നഷ്ടമായിരുന്നു. പരുക്കിന്റെ പിടിയിൽ വലയുന്ന ചെന്നൈ ഇനിയുള്ള മത്സരങ്ങളിൽ തിരിച്ചു പ്രതീക്ഷയിലാണ് ആരാധകർ.

Recent News

Advertisement
WhiteswanTV Footer