Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

വയനാട് ഫണ്ട് കണക്കുകൾ പുറത്തുവിട്ട് കോൺഗ്രസ്

കോഴിക്കോട്: വയനാട് പുനരധിവാസ ഫണ്ടിന്റെ കണക്ക് കോൺഗ്രസ് പുറത്തുവിട്ടു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് വിവരങ്ങൾ പുറത്തുവിട്ടത്. രണ്ട് ജോയിന്റ് അക്കൗണ്ടുകളിലൂടെ ആകെ 5.38 കോടി രൂപ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരിൽ തുറന്ന അക്കൗണ്ടുകളിലാണ് ഈ തുക സമാഹരിച്ചത്. യൂത്ത് കോൺഗ്രസ് 1.05 കോടി രൂപ സമാഹരിച്ച് നൽകിയതായും അറിയിച്ചു. എന്നാൽ ഭൂമി വാങ്ങാൻ ഇതിനേക്കാൾ കൂടുതൽ ചെലവായതിനാൽ ഇനി വീടുകൾ നിർമിക്കാൻ പാർട്ടി ഫണ്ടിൽ നിന്ന് പണം വിനിയോഗിക്കുമെന്നും […]
Read more

കരുനാഗപ്പള്ളി ആർക്കൊപ്പം; കോട്ട കാക്കുമോ തിരിച്ചുപിടിക്കുമോ

കൊല്ലം: ദശകങ്ങളായി മുന്നണികളെ മാറിമാറി പരീക്ഷിക്കുന്ന ചരിത്രമുള്ള മണ്ഡലമാണ് കരുനാഗപ്പള്ളി. തീരദേശ മേഖലയുടെ രാഷ്ട്രീയ സ്പന്ദനങ്ങൾ തൊട്ടറിയുന്ന ഈ മണ്ഡലം ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത് വളരെ പ്രാധാന്യത്തോടെയാണ്. യുഡിഎഫിന്റെ നിലവിലെ എംഎൽഎ സി.ആർ. മഹേഷ് തന്നെ വീണ്ടും അങ്കത്തിനിറങ്ങുമ്പോൾ, ഇടതുമുന്നണിക്കായി സിപിഐയിലെ എം.എസ്. താരയും എൻഡിഎയ്ക്കായി ബിജെപിയിലെ വി.എസ്. ജിതിൻദേവുമാണ് ജനവിധി തേടുന്നത്. അതുകൊണ്ടു തന്നെ ഇത്തവണ പോരാട്ടം കടുക്കും. 021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുടനീളം ഇടതുപക്ഷ തരംഗം വീശിയടിച്ചപ്പോഴും കരുനാഗപ്പള്ളിയിൽ യുഡിഎഫ് അട്ടിമറി വിജയം സ്വന്തമാക്കിയിരുന്നു. […]
Read more

സ്ത്രീത്വത്തെ അപമാനിച്ചു; രമേഷ് പിഷാരടിക്കെതിരെ പരാതി

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിക്കെതിരെ പരാതി നൽകി മഹിളാമോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോൻ. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന് ചൂണ്ടി കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് രമേഷ് പിഷാരടി നടത്തിയ പരാമർശമാണ് മഹിളാമോർച്ചയുടെ പരാതിക്ക് കാരണം. ബലാത്സംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി ബലാത്സംഗത്തിൽ അകപ്പെട്ട ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് പിഷാരടി ചെയ്തതെന്നാണ് ആരോപണം. പിഷാരടിക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും കവിതാ മേനോൻ ആവശ്യപ്പെട്ടു.
Read more

ശശി തരൂരിന്റെ വാഹനത്തെ തടഞ്ഞ് ഗൺമാനെ കയ്യേറ്റം ചെയ്തു; പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

മലപ്പുറം: കോൺഗ്രസ് എംപി ശശി തരൂരിന്റെ വാഹനത്തെ തടഞ്ഞ് ഗൺമാനെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ വണ്ടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. തിരുവാലി ചെള്ളിത്തോട് പാലത്തിനു സമീപം എംപിയുടെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പരാതി. വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എ.പി. അനിൽകുമാറിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. രണ്ട് വാഹനങ്ങളിലായാണ് തരൂരും സംഘവും യാത്ര ചെയ്തിരുന്നത്. സ്ഥലത്ത് എത്തിയ […]
Read more

കുട്ടനാട്ടിൽ വള്ളം ഇടത്തോട്ടോ; അതോ അട്ടിമറിയോ

ആലപ്പുഴ: കര്‍ഷകത്തൊഴിലാളികളുടെ പോരാട്ടങ്ങള്‍ക്ക് സാക്ഷിയായ മണ്ഡലമാണ് ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിന്‍റെ ഭാഗമായ കുട്ടനാട്. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പോരാട്ടം ഏറ്റവും അധികം വളര്‍ത്തിയ മണ്ണാണ് കുട്ടനാട്. പ്രളയകാലത്തും മഹാമാരിയുടെ സമയത്തും സർക്കാർ നൽകിയ പിന്തുണയും നഷ്ടപരിഹാര വിതരണവും വോട്ടായി ലഭിച്ച തെരഞ്ഞെടുപ്പായിരുന്നു 2021ലേ നിയമസഭാ തിരഞ്ഞെടുപ്പ്. എൻസിപി സ്ഥാനാർത്ഥിയായി എൽഡിഎഫ് മുന്നണിയിൽ മത്സരിച്ച തോമസ് കെ. തോമസ് 60,694 വോട്ടുകൾ നേടി വിജയിച്ചു. അതിജീവനത്തിന്റെ തിരഞ്ഞെടുപ്പായായിരുന്നു കുട്ടനാടുകാർക്ക് അത്. വികസന തുടർച്ച ഇത്തവണയും എന്‍സിപി-എസ്‌പിയുടെ തോമസ് കെ […]
Read more

ആകെ ലഭിച്ചത് 5 കോടി 38 ലക്ഷം, വീടുകള്‍ പൂര്‍ത്തിയാക്കും; വയനാട് ഫണ്ട് കണക്കുകളുമായി സണ്ണി ജോസഫ്

കണ്ണൂര്‍: വയനാട് ഫണ്ടിനെ കുറിച്ചുള്ള കണക്കുകളുമായി കോണ്‍ഗ്രസ്. ജോയിന്റ് അക്കൗണ്ടില്‍ കോണ്‍ഗ്രസിന് ആകെ ലഭിച്ചത് 5 കോടി 38 ലക്ഷത്തി 21632 രൂപ മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. 3 കോടി 68 ലക്ഷം രൂപ മുടക്കി സ്ഥലം വാങ്ങി. ഒരു കോടി അഞ്ച് ലക്ഷം രൂപ യൂത്ത് കോണ്‍ ഗ്രസ് നല്‍കി. അക്കൗണ്ട് വഴി ലഭിച്ചതിന് പുറത്താണ് യൂത്ത് കോണ്‍ഗ്രസ് നല്‍കിയ ഫണ്ട്. കെപിസിസി ഫണ്ടില്‍ നിന്ന് 97 ലക്ഷം രൂപ […]
Read more

ഇനി ക്ലൈമാക്സ്; തിരഞ്ഞെടുപ്പ് ഗോദ അന്തിമഘട്ടത്തിൽ

തിരഞ്ഞെടുപ്പ് ആവേശങ്ങളും പ്രചാരണങ്ങളും ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ അടവുകൾ ഓരോന്ന് മാറ്റി പയറ്റി നോക്കുകയാണ് മുന്നണികൾ. രണ്ടും കല്പിച്ചുള്ള തിരഞ്ഞെടുപ്പ് പോരാട്ടമാകും ഇനി കേരളം സാക്ഷ്യം വഹിക്കുക. പ്രചാരണരംഗം ഇനിയുള്ള ദിവസങ്ങളില്‍ കൊഴുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള ദേശീയനേതാക്കളുടെ സാന്നിധ്യവും പ്രചാരണത്തെ കൂടുതല്‍ ചൂടുപിടിപ്പിക്കും. തിരിച്ചു പിടിക്കാനും നിലനിർത്താനും അക്കൗണ്ട് തുറക്കാനും മുന്നണികൾ കിണഞ്ഞു പരിശ്രമിക്കുമ്പോൾ ജനങ്ങളുടെ മനസും അവർ നിർണയിക്കുന്ന വിധിയും പ്രവചനാതീതമാണ്. ജമാ അത്തെ […]
Read more

വ്യാജ കാര്‍ഡ് നിര്‍മിച്ച് ശീലം കോണ്‍ഗ്രസിന്: ഇ പി ജയരാജന്‍

കണ്ണൂര്‍: വ്യാജ ആധാര്‍ കാര്‍ഡ് ആരോപണത്തില്‍ കെ സി വേണുഗോപാലിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് സിപിഐഎം നേതാവ് ഇ പി ജയരാജൻ. കോണ്‍ഗ്രസിന്റെ ദേശീയ നേതാവാണ് കെ സി വേണുഗോപാലെന്ന് ആലോചിക്കണമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. പയ്യന്നൂരിലെ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയുടെ മെഗാഫോണ്‍ ആയി കെ സി വേണുഗോപാല്‍ മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിക്കുന്നുണ്ടെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ നേതാക്കൾ രൂക്ഷമായ […]
Read more

മെയ് 15 മുതൽ സൗജന്യ യാത്ര; ഇന്ദിര ഗ്യാരണ്ടി പ്രചാരണവുമായി കെ സിയും രമേശ് പിഷാരടിയും

പാലക്കാട്: തിരഞ്ഞെടുപ്പ് ചൂട് ആളിക്കത്തുമ്പോൾ പ്രകടന പത്രികയും പുറത്തിറക്കിയിരുന്നു എല്ലാ മുന്നണികളും. തിരിച്ചുപിടിക്കുമെന്നും നിലനിർത്തുമെന്നും അക്കൗണ്ട് തുറക്കുമെന്നുമാണ് മുന്നണികളുടെ പ്രതീക്ഷ. യുഡിഫിന്റെ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. അതിനായി, പാലക്കാട്ടെ സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയും കെ സി വേണുഗോപാലും കഴിഞ്ഞ ദിവസം ബസ് യാത്ര നടത്തിയിരുന്നു. പദ്ധതി കൂടുതല്‍ പ്രചരിപ്പിക്കാനും ജനങ്ങളുടെ നേരിട്ടുള്ള പ്രതികരണം മനസിലാക്കാനുമായിരുന്നു ബസ് യാത്ര. ദൈനംദിന ജോലികള്‍ക്കും പഠനത്തിനുമായി ബസ്സിനെ ആശ്രയിക്കുന്ന സ്ത്രീകള്‍ക്ക് ഈ പദ്ധതി ഒരു വലിയ […]
Read more

ഡിവൈഎഫ്ഐയുടെ ദുരിതാശ്വാസ നിധിയിൽ ദുരൂഹത; യൂത്ത് കോൺഗ്രസ്

കോഴിക്കോട്: മുണ്ടക്കൈ ദുരിതബാധിതർക്കായി ഡിവൈഎഫ്ഐ സമാഹരിച്ച തുക വിനിയോഗിച്ചതിൽ വലിയ ക്രമക്കേട് നടന്നതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു. സിഎംഡിആർഎഫിലേക്ക് പണം നൽകിയെന്ന ഡിവൈഎഫ്ഐയുടെ വാദം വ്യാജമാണെന്നും ഒരു വർഷത്തിന് ശേഷം നിർമാണ കമ്പനിക്ക് പണം കൈമാറിയതിൽ ദുരൂഹതയുണ്ടെന്നും യൂത്ത് കോൺഗ്രസ് നേതാവ് ഒ.ജെ ജനീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ​2025 ഏപ്രിൽ 20-ന് 20 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയെന്ന് അവകാശപ്പെട്ടെങ്കിലും ഈ പണം സിഎംഡിആർഎഫ് അക്കൗണ്ടിലേക്ക് എത്തിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി. വിവാദമായപ്പോൾ സ്പോൺസർഷിപ്പ് പദവിയോടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix