സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CPM

സിപിഎമ്മിന്റെ കുത്സിത പ്രവര്‍ത്തനങ്ങളെ കരുതിയിരിക്കണം: പാറക്കല്‍ അബ്ദുള്ള

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയ ഭീതിപൂണ്ട സിപിഎമ്മിന്റെ എല്ലാ കുത്സിത ശ്രമങ്ങളെയും ഐക്യജനാധിപത്യ മുന്നണി കരുതിയിരിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള. പയ്യോളി മുനിസിപ്പല്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ചെയര്‍മാന്‍ വി.കെ.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പര്‍ മഠത്തില്‍ നാണു, യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ മഠത്തില്‍ അബ്ദുറഹിമാന്‍, മുസ്ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ മേലടി, അനില്‍കുമാര്‍, കാര്യാട്ട് ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. യുഡിഎഫ് […]
Read more

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ തമ്മിൽ തല്ല്; സിപിഎം- ലീഗ് സംഘർഷം

മലപ്പുറം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉണ്ടായ തർക്കത്തിൽ ഡിവൈഎഫ്ഐ – ലീഗ് സംഘർഷം. ചേലേമ്പ്ര 20ാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുസലാമിന് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി. ഇന്നലെ രാത്രി 11:30ഓടെയാണ് സംഭവം. തലക്ക് പരിക്കേറ്റ അബ്ദുസ്സലാം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കേസിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഡിവൈഎഫ്ഐ പ്രവർത്തകരായ എംപി സജിത്ത്, അനൂപ് എന്നിവരാണ് പിടിയിലായത്. ആറുപേര് വീട്ടിൽ കയറിച്ചെന്നാണ് […]
Read more

കുന്ദമംഗലം യുഡിഎഫ് വേദിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ കേസിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ

കോഴിക്കോട് :കുന്ദമംഗലത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പരിപാടിയിൽ പാലക്കാട്‌ എംൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പരാതിയെ കുറിച്ച് വടകര എം പി ഷാഫി പറമ്പിൽ പ്രതികരിച്ചു. രാഹുൽ നിയമപരമായി നടപടികൾ തുടരുന്നതായി ഷാഫി പറമ്പിൽ അറിയിച്ചു. മുൻകൂർ ജാമ്യഹർജി നൽകിയത് നിയമ നടപടികളുടെ ഭാഗം മാത്രമാണെന്നും, വിഷയം നിയമപരമായി തീർപ്പാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ സി.പി.എം പ്രവർത്തനങ്ങളെതിരെ ഷാഫി പറമ്പിൽ കടുത്ത വിമർശനങ്ങളും ഉന്നയിച്ചു. ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട് സി.പി.എം പ്രതിരോധത്തിലാണെന്നും, ധാർമികത പാഠം പഠിപ്പിക്കുന്നവർ സ്വന്തം […]
Read more

നാലുപേർ സിപിഎമ്മിന്റെ സ്വതന്ത്രസ്ഥാനാർഥികൾ

മലപ്പുറം: കീഴുപറമ്പ്, കാവനൂർ ഗ്രാമപ്പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് ഇവർക്ക് കുടുംബകാര്യമാണ്.കീഴുപറമ്പ് പഞ്ചായത്തിലെ മുക്കോളി മച്ചിങ്ങൽ മുഹമ്മദ് എന്ന എം.എം. മുഹമ്മദും ഭാര്യ എം.എം. ജസ്ന മുഹമ്മദുമാണ് മത്സരരംഗത്തുള്ള ദമ്പതിമാർ. കാവനൂരിൽ വളയിൽ മൊയ്തീൻ കുഞ്ഞു മത്സരിക്കുമ്പോൾ മകൾ സഫ്ന അഫ്താബ് കാരങ്ങാടൻ കീഴുപറമ്പിൽ മത്സരിക്കുന്നു. നാലുപേരും സിപിഎമ്മിന്റെ സ്വതന്ത്രസ്ഥാനാർഥികളാണ്. എം.എം. മുഹമ്മദ് 2010-ലും 2020-ലും കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് അംഗമായിരുന്നു. ഭാര്യ ജസ്ന മുഹമ്മദ് 2015-ൽ പഞ്ചായത്തംഗമായി. മുഹമ്മദ് 16-ാം വാർഡ് കീഴുപറമ്പിൽനിന്നും ഭാര്യ ജസ്ന മുഹമ്മദ് 15-ാം വാർഡ് […]
Read more

‘കണ്ണൂരിൽ സിപിഎം സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തുന്നു’: വിഡി സതീശൻ

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എതിർ സ്ഥാനാർഥികളെ സപിഎം ഭീഷണിപ്പെടുത്തുന്നതെന്നും സംസ്ഥാന സെക്രട്ടറിയുടെ വാർഡിൽ പോലും എതിരാളികളെ ഭീഷണിപ്പെടുത്തുന്നു അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്‍റെ സ്ഥാനാർത്ഥി പത്രിക തള്ളാൻ ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുന്നുണ്ട്. ഇതിനെ നിയമ പരമായി നേരിടുമെന്നും വിഡി സതീശൻ പറഞ്ഞു. കൂടാതെ കണ്ണൂരിലേത് എതിര്‍ സ്ഥാനാര്‍ത്ഥികളെയോ എതിര്‍ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത സിപിഎം കാടത്തമാണെന്നും സ്വന്തം ജില്ലയിലും വാര്‍ഡിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത പിണറായി വിജയനും എംവി […]
Read more

നേതൃത്വത്തിനോട് അതൃപ്തി; പടന്ന മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റിയിൽ കൂട്ട രാജി

കാസർഗോഡ് : തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നേതൃത്വവുമായുള്ള അതൃപ്തിയെ തുടർന്ന് കാസർകോട് പടന്നയിൽ മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി ഒന്നടങ്കം രാജിവെച്ചു. ലീഗിന് സ്വാധീനമുള്ള മേഖലകളിൽ കോൺഗ്രസിന് സീറ്റ് നൽകിയതിനെതിരെ യൂത്ത് ലീഗ് പരസ്യമായി എതിർത്തിരുന്നു. പിന്നാലെയാണ് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളുടെ രാജി. തൃക്കരിപ്പൂർ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിക്ക് രാജിക്കത്ത് കൈമാറി. ലീഗിന് സ്വന്തം നിലയിൽ ആയിരത്തിൽ പരം വോട്ടുള്ള വാർഡ് ചില ലീഗ് നേതാക്കൾ കോൺഗ്രസിന് സീറ്റ്‌ വിട്ടുകൊടുത്തതായി […]
Read more

പ്രശസ്ത കലാകാരനെ കോൺഗ്രസ്സ് അപമാനിച്ചു: സി.പി.എം.

കോഴിക്കോട് : പ്രശസ്ത കലാകാരനായ വി.എം. വിനുവിനെ പോലെയുള്ള ഒരു വ്യക്തിയെ യഥാർത്ഥത്തിൽ കോൺഗ്രസ്സ് അപമാനിക്കുകയാണ് ചെയ്തതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് ആരോപിച്ചു. എൽ.ഡി.എഫിന്റെ എല്ലാ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. അതുകൊണ്ട് ഞങ്ങൾ അതിനു പിന്നാലെ പോകുന്നില്ലെന്നും മെഹബൂബ് മാധ്യമങ്ങളോട് പറഞ്ഞു. വോട്ടർപ്പട്ടികയിൽ പേര് ചേർത്തേണ്ടത് അതത് രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്വമാണ്. അതിൽ വീഴ്ച പറ്റിയെന്ന് ഡിസിസി പ്രസിഡന്റ് തന്നെ സമ്മതിച്ചു. കോൺഗ്രസ്സ് എന്ന രാഷ്ട്രീയ പ്രസ്ഥാനം തന്നെ ഇല്ലാതായി കൊണ്ടിരിക്കുകയാണെന്നും മെഹബൂബ് ആരോപിച്ചു.
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന തുക 25000 രൂപ

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ഗ്രാമപഞ്ചായത്തില്‍ 25000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികളില്‍ 75000 രൂപയും ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷനുകളില്‍ 1,50000 രൂപയുമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട തീയതിക്കും തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെടുന്ന തീയതിക്കും ഇടയില്‍ സ്ഥാനാര്‍ഥിയോ തിരഞ്ഞെടുപ്പ് ഏജന്റോ വഹിച്ചതോ അധികാരപ്പെടുത്തിയതോയായ എല്ലാ ചെലവുകളുടെയും പ്രത്യേകം കണക്ക് സൂക്ഷിക്കേണ്ടതാണ്. ചെലവ് നടന്ന തീയതി, ചെലവിന്റെ […]
Read more

നാദാപുരത്ത് നേതൃത്യത്തോട് തെറ്റി തിരിഞ്ഞ് സിപിഎം പ്രവർത്തകർ

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഒന്നാം വാര്‍ഡിനെ ചൊല്ലി സിപിഐ-സിപിഐഎം തര്‍ക്കം. സിപിഐക്ക് നല്‍കിയ സീറ്റില്‍ സിപിഐഎം വാട്‌സ്ആപ്പിലൂടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സിപിഐക്ക് വിട്ട് നല്‍കിയ ഒന്നാം വാര്‍ഡിലാണ് സിപിഐഎമ്മിലെ ഒരു വിഭാഗം ഇന്നലെ രാത്രിയില്‍ ഒതയോത്ത് വിജയനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. നേതൃത്വത്തെ തള്ളിയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. സിപിഐ നാദാപുരം ലോക്കല്‍ സെക്രട്ടറി ദിനേശനെയാണ് നേതൃത്യം ഇവിടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ദിനേശന്‍ തന്നെ മത്സരിക്കുമെന്ന് സിപിഐ, സിപിഐഎം പ്രാദേശിക നേതൃത്വങ്ങള്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ […]
Read more

സിപിഎംന്റെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി

പാലക്കാട്: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായി പാലക്കാട് കൊല്ലങ്കോട് പഞ്ചായത്തിലെ ആറാം വാർഡ് പാവടിയിൽ മത്സരിക്കാൻ അഡ്വക്കേറ്റ് അശ്വതി ദേവീദാസ്. സിപിഐഎം കൊല്ലംകോട് ഏരിയ കമ്മിറ്റി അംഗവും കെ എസ് കെ ടി യു പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദേവിദാസിന്റെ മകളാണ് അശ്വതി. ഇരുപത്തിയൊന്ന് കാരിയായ അശ്വതി തിരുവനന്തപുരം ലോ അക്കാദമിയിൽ എൽഎൽബി പൂർത്തിയാക്കി. ഇപ്പോൾ കണ്ണൂർ ലോ കോളേജിലെ കോളേജിലെ എൽഎൽഎം വിദ്യാർത്ഥിനിയാണ്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ആയിരുന്നു.
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.