Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: crime

വിമാനത്തിൻ്റെ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച സംഭവം; ജാമ്യപേപ്പർ വലിച്ച് കീറി യുവാവ്

കൊച്ചി: ബാടിക് എയർ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച കേസിലെ പ്രതി മജിസ്‌ട്രേറ്റിന് മുന്നിൽ വീണ്ടും ബഹളം ഉണ്ടാക്കി. ജാമ്യ രേഖകൾ വലിച്ചുകീറിയാണ് യുവാവ് പരാക്രമം നടത്തിയത്. പൊലീസ് ഇടപെട്ട് സാഹചര്യം നിയന്ത്രിച്ചു. പാലക്കാട് സ്വദേശി ജംഷീർ അത്താണിക്കൽ (36) ആണ് കേസിലെ പ്രതി. ഇയാൾക്ക് ഗുരുതരമായ മാനസിക പ്രശ്‌നങ്ങൾ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. കോലാലംപൂരിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് വന്ന ബാടിക് എയർ വിമാനത്തിലാണ് സംഭവം നടന്നത്. വിമാനത്തിലെ എമർജൻസി വാതിൽ ബലമായി തുറക്കാൻ ശ്രമിക്കുകയും […]
Read more

വടകര മയക്കുമരുന്ന് കേസ്; നിർണായക ചാറ്റുകളും ചിത്രങ്ങളും അന്വേഷണ സംഘത്തിന്

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ അധ്യാപിക കീർത്തനയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കീർത്തനയുടെ ഫോണിൽ നിന്ന് ലഹരി ഇടപാടുകളെക്കുറിച്ചുള്ള ചാറ്റുകളും ചിത്രങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. എൻഡിപിഎസ് കേസിലെ പ്രതികളുമായുള്ള സന്ദേശങ്ങളും ഫോണിലുണ്ടായിരുന്നുവെന്നാണ് വിവരം. കുട്ടികളെ ഉപയോഗിച്ച് ലഹരി വിൽപ്പന നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നു. കേസിൽ കീർത്തനയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പൊലീസ് സമർപ്പിച്ച കസ്റ്റഡി […]
Read more

കല്ലറയിലെ വിദ്യാർഥിയുടെ ആത്മഹത്യ; പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

തിരുവനന്തപുരം: കല്ലറയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. മുതുകുളം സ്വദേശി ധർമരാജൻ (58) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂലൈ 31ന് വൈകുന്നേരമാണ് വിദ്യാർഥിയെ വീട്ടിലെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആദ്യം അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ധർമരാജനെതിരെ സംശയം ഉയർന്നത്. പൊലീസ് നടത്തിയ ചോദ്യം […]
Read more

ക്ലാസിൽ സംസാരിച്ചതിന് വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചതായി പരാതി

പാലക്കാട്: ക്ലാസ് മുറിയിൽ സംസാരിച്ചതിന് അധ്യാപകൻ വിദ്യാർത്ഥിയെ മർദിച്ചതായി പരാതി. പാലക്കാട് തൃക്കടീരി പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് പരാതിയുമായി രംഗത്തെത്തിയത്. ക്ലാസിൽ സംസാരിച്ചതിനെ തുടർന്ന് അധ്യാപകൻ നൗഷാദ് മുഖത്ത് അടിച്ചെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. പരിക്കേറ്റ വിദ്യാർത്ഥിയെ ചെർപ്പുളശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപകൻ മുമ്പും വിദ്യാർത്ഥികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വിദ്യാർത്ഥി ആരോപിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുമെന്നാണ് വിവരം.
Read more

പത്തനംതിട്ടയിൽ പത്താം ക്ലാസ് വിദ്യാർഥിനി ലൈംഗിക പീഡനത്തിനിരയായി; അച്ഛനടക്കം ഏഴ് പേർക്കെതിരെ കേസ്

പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താം ക്ലാസ് വിദ്യാർഥിനി ദീർഘകാലമായി ലൈംഗിക പീഡനത്തിനിരയായെന്ന പരാതിയിൽ അച്ഛനടക്കം ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായും മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. വിദ്യാർഥിനിയും കുടുംബവും താമസിച്ചിരുന്ന വാടക കെട്ടിടത്തിന്റെ ഉടമയും അതേ കെട്ടിടത്തിലെ മറ്റൊരു താമസക്കാരനുമാണ് അറസ്റ്റിലായത്. ഏഴ് വ്യത്യസ്ത കേസുകളിലായാണ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. കുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വന്തം അച്ഛനിൽ നിന്ന് ലൈംഗിക പീഡനം നേരിട്ടതെന്നാണ് പരാതിയിൽ പറയുന്നത്. […]
Read more

മുത്തങ്ങയില്‍ മാരക മയക്കുമരുന്നുമായി 3 യുവാക്കൾ പിടിയിൽ

സുൽത്താൻ ബത്തേരി: കർണാടക– കേരള അതിർത്തിയായ മുത്തങ്ങയിൽ എംഡിഎംഎയുമായി എത്തിയ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് സിരേഷ് (23), എം. ജിതേന്ദ്രദാസ് (25), പി. അജുൽ (22) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. മൂന്ന് പേരും ഒരേ സ്കൂട്ടറിൽ യാത്ര ചെയ്യുന്നത് കണ്ട പൊലീസ് വാഹനം തടഞ്ഞ് പരിശോധിച്ചു. പരിശോധനയ്ക്കിടെ സ്കൂട്ടറിലെ മൊബൈൽ ഹോൾഡറിൽ ഒസിബി പേപ്പർ കണ്ടെത്തിയതോടെ കൂടുതൽ പരിശോധന നടത്തി. തുടർന്ന് യുവാക്കളുടെ കൈവശം ഉണ്ടായിരുന്ന 3.67 […]
Read more

ശബരിമല നെയ്യ് ക്രമക്കേട് കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതിപ്പട്ടികയിൽ

പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രതിയാക്കാൻ തീരുമാനം. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. പി.എസ്. പ്രശാന്തിനൊപ്പം മുൻ ബോർഡ് അംഗം അജികുമാറിനെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും പ്രതികളാക്കുമെന്നാണ് റിപ്പോർട്ട്. നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടിന് നേതൃത്വം നൽകിയതും ഇവരാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഈ ഇടപാടിലൂടെ ദേവസ്വം ബോർഡിന് ഏകദേശം 2.3 കോടി രൂപയുടെ നഷ്ടമുണ്ടായതായും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. പി.എസ്. പ്രശാന്ത്, […]
Read more

മഞ്ചേരി കൗൺസിലർ അബ്ദുൽ ജലീൽ വധക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

മലപ്പുറം: മഞ്ചേരി നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് വിധിച്ച് മഞ്ചേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതി. പ്രതികളായ ഷുഹൈബ്, ഷംസീർ, അബ്ദുൽ മാജിദ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. മൂന്ന് പ്രതികളും ഒരു ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. 2022 മാർച്ച് 29നാണ് അബ്ദുൽ ജലീൽ കൊല്ലപ്പെട്ടത്. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ കാറിന്റെ ലൈറ്റ് കണ്ണിലേക്ക് അടിച്ചെന്ന് പറഞ്ഞ് പ്രതികളും അബ്ദുൽ ജലീലിന്റെ സംഘവും […]
Read more

വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ ശിക്ഷാവിധി മരവിപ്പിച്ചു

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജന് നൽകിയ ജീവപര്യന്തം കഠിനതടവ് ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. ഇതോടൊപ്പം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കോടതി വിധിയിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ശിക്ഷ മരവിപ്പിച്ചത്. ആദിശേഖറിനെ കൊല്ലാൻ പ്രതിക്ക് ഉദ്ദേശമില്ലായിരുന്നുവെന്ന് വിചാരണക്കോടതി തന്നെ നിരീക്ഷിച്ചിരുന്നെങ്കിലും ജീവപര്യന്തം ശിക്ഷ വിധിച്ചതിൽ പൊരുത്തക്കേടുണ്ടെന്നാണ് സുപ്രീം കോടതി വിലയിരുത്തിയത്. 2023 ഓഗസ്റ്റ് 30നാണ് പൂവച്ചൽ സ്വദേശിയായ 15കാരൻ ആദിശേഖർ മരിച്ചത്. പുളിങ്കോട് ക്ഷേത്രത്തിന് […]
Read more

പയ്യന്നൂരിൽ വൻ സ്പിരിറ്റ് വേട്ട; 7000 ലിറ്ററുമായി ലോറി പിടികൂടി

കണ്ണൂർ: പയ്യന്നൂരിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 7,000 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. സ്പിരിറ്റ് കടത്താൻ ഉപയോഗിച്ച ലോറിയും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ലോറിയുടെ അടിഭാഗത്ത് പ്രത്യേകമായി തയ്യാറാക്കിയ രഹസ്യ അറകളിലാണ് 200 കന്നാസുകളിലായി സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്. പരിശോധനയ്ക്കിടെയാണ് ഇത് എക്സൈസ് സംഘം കണ്ടെത്തിയത്. മംഗളൂരുവിൽ നിന്നാണ് സ്പിരിറ്റ് കൊണ്ടുവന്നതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. വരാനിരിക്കുന്ന ഓണക്കാലം ലക്ഷ്യമിട്ട് വ്യാജമദ്യ നിർമാണത്തിനായാണ് ഇത്രയും വലിയ അളവിൽ സ്പിരിറ്റ് കടത്താൻ ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix