സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

നെയ്യാറ്റിൻകരയിലെ ഒന്നര വയസുകാരന്റെ മരണം; കൃഷ്ണപ്രിയയെ ചോദ്യം ചെയ്യണമെന്ന് ഷിജിന്റെ മാതാപിതാക്കൾ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒന്നര വയസുകാരന്റെ മരണത്തിൽ അമ്മയെ ചോദ്യം ചെയ്യണമെന്ന് ഷിജിന്റെ മാതാപിതാക്കൾ ആവിശ്യപ്പെട്ടു. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെ തുടർന്ന് അച്ഛൻ ഷിജിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. മകൻ ചെയ്തതല്ല എന്നാണ് ഷിജിന്റെ മാതാപിതാക്കൾ പറയുന്നത്. കുഞ്ഞിനെ പൂർണ്ണസമയവും പരിപാലിക്കുന്നത് മരുമകളാണെന്നും അവൾ അറിയാതെ ഇത് സംഭവിക്കില്ലായെന്നും ഷിജിൻ്റെ മാതാപിതാക്ക‌ളായ വിജയും ഷീലയും പറയുന്നു. കുഞ്ഞിൻ്റെ കൈ ഒടിഞ്ഞിട്ട് മാസങ്ങളായി എന്നും അതിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നു. അടിവയറ്റിൽ ക്ഷതമേൽപിച്ചതാണ് കുഞ്ഞിന്റെ മരണകാരണമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അച്ഛനെ കൊലക്കുറ്റം […]
Read more

കുളത്തിൽ മുങ്ങി മരിച്ച ഗൃഹനാഥൻ്റെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: തൊമ്മാനയിൽ കുളത്തിൽ മുങ്ങി മരിച്ച ഗൃഹനാഥൻ്റെ മൃതദേഹം കണ്ടെത്തി. വേളൂക്കര പഞ്ചായത്തിലെ   തൊമ്മാന കച്ചേരിപടി വീട്ടിൽ ജോബി ജോർജ് (50) ആണ് മരണപ്പെട്ടത്ത് ‘ വേളൂക്കര പഞ്ചായത്തിൽ തൊമ്മാന എന്ന സ്ഥലത്ത് കുളത്തിൽ അകപ്പെട്ട ആളെ ഇരിങ്ങാലക്കുട ഫയർഫോഴ്സും ചാലക്കുടി സ്കൂബ ടീമും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരിഞ്ഞാലക്കുട പോലീസ് മേൽ നടപടി സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
Read more

യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: വടക്കഞ്ചേരി പുതുക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കോട് ചൂലിപ്പാടം സ്വദേശി റാഫിയെ (27) ആണ് വീടിന് അടുത്തുള്ള തോട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ടാപ്പിംഗ് കഴിഞ്ഞ് വന്ന് വീട്ടിൽ നിന്ന് തോട്ടിലേക്ക് പോയതാണ് റാഫി. കുറച്ച് സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ സമീപത്ത് തെരച്ചിൽ നടത്തിയതിനെ തുടർന്ന് അടുത്തുള്ള തോടിന്‍റെ കരയിൽ മരിച്ച് കിടക്കുന്നതാണ് കണ്ടത്. ഷോക്കേറ്റ് മരിച്ചതായാണ് സംശയിക്കുന്നത്. മൃതദേഹം തുടർനടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ […]
Read more

പള്ളിക്കലിൽ ഥാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി

മലപ്പുറം: കൊണ്ടോട്ടി- കൊളപ്പുറം റോഡിലെ കുന്നുംപുറം മുല്ലപ്പടിയില്‍ ഉണ്ടായ ദാരുണമായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി. പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി വി ശിവദാസന്‍റെ മകന്‍ ആദര്‍ശ് (17) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 27-ന് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആദര്‍ശിന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുമായി ദീര്‍ഘകാലം ചികിത്സയിലായിരുന്നു. തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയവെയായിരുന്നു അന്ത്യം. ആദര്‍ശിന്റെ […]
Read more

യുവാവ് കൊല്ലപ്പെട്ട സംഭവം : പ്രതി പിടിയിൽ

എറണാകുളം: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൊല്ലം സ്വദേശി മുഹമ്മദ് അലിയാണ് തമിഴ്നാട്ടിൽ നിന്നും പോലീസ് പിടിയിലായത്. സെൻട്രൽ പോലീസാണ് തമിഴ്നാട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളി സ്വദേശിയായ അഭിജിത്ത് കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. ഇരുവരും തമ്മിലുണ്ടായ വാക് തകർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ വിജനമായ കെട്ടിടത്തിൽ വെച്ചുണ്ടായ തർക്കത്തിനിടെ മുഹമ്മദ് അലി അഭിജിത്തിനെ ആക്രമിക്കുകയായിരുന്നു. […]
Read more

പട്ടാമ്പി ശങ്കരമംഗലത്ത് കെഎസ്ആർടിസി ബസ്സ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്പി ശങ്കരമംഗലത്ത് കെഎസ്ആർടിസി ബസ്സ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കൊപ്പം മണ്ണേങ്ങോട് സ്വദേശി 33 കാരൻ മുഹമ്മദ് റാഫിയാണ് മരിച്ചത്. പട്ടാമ്പി ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക്‌പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സും എതിരെ വന്ന ബുള്ളറ്റും തമ്മിലാണ് കൂട്ടിയിടിച്ചത്. റോഡിൽ വലിയ തോതിൽ രക്തം തളം കെട്ടി നിൽക്കുയാണ്. നാട്ടുകാർ ചേർന്ന് ഇയാളെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം മാനന്തവാടി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് ആണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ […]
Read more

വിടവാങ്ങിയത് ജനകീയ രാഷ്ട്രീയത്തിന്റെ കരുത്തുറ്റ ശബ്ദം; കെ.വി. മാത്യു അന്തരിച്ചു

കോട്ടയം: ഉഴവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മരങ്ങാട്ടുപിള്ളി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.വി. മാത്യു (ജോസ് – 66) അന്തരിച്ചു. ദീർഘകാലം കോൺഗ്രസ് മണ്ഡലം പ്രസിഡന്റായും ജനകീയ സമരങ്ങളിലെ സജീവ സാന്നിധ്യമായും പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗം മരങ്ങാട്ടുപിള്ളി മേഖലയ്ക്കും കോൺഗ്രസ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി പൊതുരംഗത്ത് എത്തിയ അദ്ദേഹം, കുര്യനാട് തൊഴിലാളി സമരകാലത്ത് തൊഴിലാളികൾക്കായി ഉറച്ച നിലപാടുകൾ സ്വീകരിച്ചതിലൂടെയാണ് ജനകീയ നേതാവായി ഉയർന്നത്. മനോരമയിലെ ജോലി പോലും […]
Read more

ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്; ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും

കോഴിക്കോട്: ലൈം​ഗികാതിക്രമം ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ജിവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഷിംജിത വീഡിയോ ചിത്രീകരിച്ചതിൽ മനം നൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബസിലെ സിസിടിവിയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഷിംജിതയുടെ ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ ലഭിച്ചു. മാനഹാനി ഉണ്ടായിയെന്ന് പറഞ്ഞെങ്കിലും ഷിംജിത പൊലീസിൽ പരാതി നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഷിംജിതയുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. കുന്ദമംഗലം കോടതി ആണ് ജാമ്യാപേക്ഷ പരിഗണിക്കുക.
Read more

ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരി മരിച്ചു

കണ്ണൂർ: കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരി മരിച്ചു. കൂത്തുപറമ്പ് വലിയ വെളിച്ചത്തെ വെളിച്ചെണ്ണ നിർമ്മാണ കമ്പനിയിലായിരുന്നു അപകടം. ജാർഖണ്ഡ് സ്വദേശി ബെനഡിക്കിന്റെ മകൾ അസ്മിതയാണ് മരിച്ചത്. കുട്ടി അബദ്ധത്തിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Read more

കൊച്ചിയിൽ ട്രെയിനിനുള്ളിൽ യുവതി മരിച്ച നിലയിൽ

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് നാഗപട്ടണം സ്വദേശിനിയായ ഇസൈവാണി (40) എന്ന യുവതിയെയാണ് കാരയ്ക്കൽ –എറണാകുളം എക്സ്പ്രസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുതുച്ചേരി കാരയ്ക്കലിൽ നിന്ന് വൈകിട്ട് 4.30ന് പുറപ്പെട്ട ട്രെയിനിലാണ് സംഭവം നടന്നത്. ട്രെയിൻ എറണാകുളത്ത് എത്തിയ ശേഷം കോച്ചിൽ കയറിയ യാത്രക്കാരാണ് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ റെയിൽവേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. റെയിൽവേ പോലീസ് സ്ഥലത്തെത്തി യുവതിയെ ജനറൽ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.