സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

പാട്യത്ത് യുവ അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

കണ്ണൂർ: പാട്യം പുതിയ തെരുവിലെ ചിറക്കൽ കാവിനടുത്ത് യുവ അധ്യാപികയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാനൂർ ചെണ്ടയാട് സ്വദേശിനിയും പാട്യം വെസ്റ്റ് യു.പി സ്കൂൾ അധ്യാപികയുമായ കുനിയിൽ ചമ്പടത്ത് അഷിക (31) ആണ് മരിച്ചത്. ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം ദീപിക ഗ്രൗണ്ടിന് സമീപം താമസിക്കുന്ന അശോകന്റെയും രോഹിണിയുടെയും മകളാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അഷികയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശരത് (പാട്യം) ആണ് ഭർത്താവ്. ഒരു വയസ്സുകാരൻ രുദ്രൻ […]
Read more

സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അപകടം; യുവതി മരിച്ചു

മലപ്പുറം: എ.ആര്‍ നഗര്‍ കൊടക്കല്ലില്‍ സ്‌കൂട്ടറില്‍ മിനി ടിപ്പര്‍ ലോറിയിടിച്ച് യുവതി മരിച്ചു. പുകയൂര്‍ ഒളകര സ്വദേശിനി നൗഫിയയാണ് മരിച്ചത്. സ്‌കൂട്ടറിലുണ്ടായിരുന്ന ഭര്‍ത്താവ് ഉള്ളാട്ടില്‍ സഹീറലി പരിക്കേറ്റ് ചികിത്സയിലാണ്. നൗഫിയയുടെ കരുമ്പിലെ വീട്ടില്‍നിന്നും ഭര്‍ത്താവിന്റെ വീടായ പുകയൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറിയിടിക്കുകയായിരുന്നു. നൗഫിയ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. നൗഫിയയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി
Read more

കായിക വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ അന്വേഷണം വേണമെന്ന് ഒളിമ്പ്യൻ അനിൽ കുമാർ

കൊല്ലം: സായി സ്പോർട്സ് ഹോസ്റ്റലിൽ രണ്ടു കായിക വിദ്യാർത്ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഒളിമ്പ്യൻ അനിൽ കുമാർ ആവശ്യപ്പെട്ടു. കുട്ടികൾ വെറുതെ ആത്മഹത്യ ചെയ്യില്ല. കേസിന് പിന്നിൽ ചില ദുരൂഹതകൾ ഉണ്ടെന്ന് മനസ്സിലാക്കുന്നു,” എന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പങ്കുവെക്കൂവെന്ന് അനിൽ കുമാർ സൂചിപ്പിച്ചു. സായി സ്പോർട്സ് സ്കൂളിലെ സെൻട്രൽ ഇൻചാർജ് കുട്ടികളോട് മോശമായി പെരുമാറുന്ന നിലയായിരുന്നു. സായിയിലെ ജോലി അവർ വിട്ടത് സെൻട്രൽ ഇൻചാർജും […]
Read more

ഇറക്കത്തിൽ നിര്‍ത്തിയിട്ട മിനി ലോറി ഉരുണ്ട് ദേഹത്ത് കയറി യുവാവ് മരിച്ചു

മലപ്പുറം: എടക്കരയിൽ മിനി ലോറി ഉരുണ്ടുവന്ന് ദേഹത്ത് കയറി യുവാവ് മരിച്ചു. തോണിക്കൈ സ്വദേശി ഷിജു ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. വീടിന് സമീപമുള്ള ചെറിയ ഇറക്കത്തിലൂടെ പോകുന്ന വഴിയിൽ ഷിജു സ്വന്തം മിനി ലോറി നിർത്തിയിട്ടിരുന്നു. വാഹനത്തിൽ നിന്ന് വീട്ടുപകരണങ്ങൾ ഇറക്കി മുന്നോട്ട് നടക്കുന്നതിനിടെയാണ് പാർക്ക് ചെയ്തിരുന്ന ലോറി നിയന്ത്രണം വിട്ട് ഉരുണ്ടുവന്നത്. ഷിജുവിനെ ഇടിച്ചുവീഴ്ത്തിയ ലോറി കഴുത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ഷിജു മരണപ്പെട്ടു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം […]
Read more

തൃശ്ശൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂർ: തൃശ്ശൂരിൽബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മാള അഷ്ടമിച്ചിറ അണ്ണല്ലൂരിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു അപകടം. ബൈക്ക് യാത്രക്കാരായ നീൽ ഷാജു (19), അലൻ ഷാജു (19) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ബൈക്കിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീണു. ഹെൽമറ്റുകളും തെറിച്ചുവീണു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
Read more

കൊയിലാണ്ടിയിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ

കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ അന്യ സംസ്ഥാന തൊഴിലാളി താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. ബീഹാർ സ്വദേശി സുനിൽകുമാർ ഋഷി ദേവ് ആണ്‌ മരിച്ചത്. ദേശീയ പാത നിർമാണപ്രവർത്തി നടത്തുന്ന കരാർ കമ്പനിയിലെ തൊഴിലാളിയാണ് സുനിൽ. രണ്ടു ദിവസമായി ഇയാൾക്ക് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് കൂടെയുള്ളവർ പറയുന്നത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Read more

കാസർകോട് വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനില‌യിൽ കണ്ടെത്തി

കാസർകോട്: കാസർകോട് കുമ്പഡാജെയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 67 വയസുള്ള പുഷ്പാവതിയാണ് മരിച്ചത്. ഇവരുടെ മുറിയിൽ പിടിവലി നടന്നതിന്റെ വ്യക്തമായ അടയാളങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പുഷ്പാവതിയുടെ മുഖത്ത് മാന്തിയ പാടുകൾ ഉണ്ടെന്നും കഴുത്തിലുണ്ടായിരുന്ന കരിമണി മാല കാണാതായതായും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: ചെല്ലൂർ ചിങ്കിളി ബസാർ ശിവക്ഷേത്രത്തിലെ പൂജാരിയെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകര പുതുകുളങ്ങര മേലേതിൽ സുമേഷ് ആണ് മരിച്ചത്. കുടുംബസമേതം ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന സുമേഷ്, വീട്ടിൽ വെള്ളമില്ലാത്തതിനാൽ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായാണ് വിവരം. നീന്തൽ അറിയാത്തയാളായിരുന്നു സുമേഷ്. ദീർഘസമയം ക്ഷേത്രത്തിൽ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. കുളക്കരയിൽ സോപ്പും തോർ‍ത്തും കണ്ടതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് അഗ്‌നിശമനസേന സ്ഥലത്തെത്തി മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്തു. കുളത്തിലേക്ക് ഇറങ്ങുന്നതിനിടെ നെറ്റി […]
Read more

ഇസ്രയേലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ബ്ലേഡ് മാഫിയ; ​ഗുരുതര വെളിപ്പെടുത്തലുമായി താമരശ്ശേരി സ്വദേശി

കോഴിക്കോട്: ഇസ്രയേലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ബ്ലേഡ് മാഫിയയുടെ ഇടപെടലെന്ന് ആരോപണം. രേഷ്മയുടെ മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയ ഉണ്ടായിരിക്കാമെന്ന് താമരശ്ശേരി സ്വദേശി ശ്രീഹരി പറയുന്നു. ശ്രീഹരി തന്റെ താമസസ്ഥലമായ ചപ്പങ്ങാത്തോട്ടിലെ ശ്രീഹരി ഹോട്ടൽ ഉടമയാണ് ശ്രീഹരി. മാധ്യമങ്ങൾക്ക് മുൻപിൽ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തവെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ‘ഇസ്രയേലിലേക്ക് പോകുന്നതിന് മൂന്നു മാസം മുൻപ് കഴിഞ്ഞ വർഷം ആദ്യമാണ് ജിനേഷ് രേഷ്മയ്‌ക്കൊപ്പം എന്നെ കാണാൻ വന്നത്. ബീനാച്ചി സ്വദേശികളും […]
Read more

കൊല്ലത്ത് കായിക വിദ്യാർത്ഥിനികൾ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: കൊല്ലത്ത് രണ്ട് കായിക വിദ്യാർഥിനികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്ന സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റലിലാണ് സംഭവം. പ്രാക്ടീസിന് പോകാന്‍ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. ഒരാൾ പത്താം ക്ലാസ് വിദ്യർത്ഥിനിയും മറ്റൊരാൾ പ്ലസ് ടു വിദ്യാർത്ഥിയുമാണ് . സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പടെ ഉള്ളവര്‍ ഹോസ്റ്റലിലെത്തി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.