സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച നിലയില്‍ ; പീഡനം നേരിട്ടെന്ന് ആരോപണം, ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃശൂര്‍: ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി.മാട്ടുമലയില്‍ മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചനയാണ് (20) മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ വീടിനു പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍വച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് നിഗമനം. സംഭവത്തില്‍ ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയില്‍ നിന്ന് കൊണ്ടുവരാന്‍ ഷരോണിന്റെ അമ്മ പോയിരുന്നു. തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഫൊറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം […]
Read more

പത്തനംതിട്ടയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

പത്തനംതിട്ട: തൂമ്പാക്കുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചു. കരുമാന്‍തോട് ശ്രീനാരായണ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ എട്ട് വയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതരപരിക്കേറ്റു. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു. വൈകുന്നേരം കുട്ടികളുമായി വീടുകളിലേക്ക് തിരികെ പോകുന്നതിനിടെയിലാണ് അപകടം. സ്ഥിരം പോകുന്ന ഓട്ടോറിക്ഷയിലായിരുന്നില്ല ഇന്ന് കുട്ടികള്‍ പോയത്. പകരമുള്ള ഓട്ടോയാണ് അയച്ചത്. ആറ് കുട്ടികളും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. വളരെ താഴ്ചയിലേക്കാണ് ഓട്ടോ മറിഞ്ഞത്. നാട്ടുകാര്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം […]
Read more

യുപിയിൽ ബിഎല്‍ഒ ജീവനൊടുക്കി

ഗോണ്ട∙ ഉത്തർപ്രദേശിലെ എസ്ഐആർ ജോലിക്കായി നിയോഗിച്ച ബൂത്ത് ലെവൽ ഓഫിസർ വിഷം കഴിച്ച് ജീവനൊടുക്കി. ജൗൻപൂർ സ്വദേശി വിപിൻ യാദവാണ് മരിച്ചത്. ജയ്ത്പൂർ മജ്ഹ സ്കൂളിലെ അധ്യാപകനാണ് വിപിൻ. ഖേംപൂർ ഗ്രാമത്തിലാണ് വിപിൻ ബിഎൽഒ ആയി പ്രവർത്തിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. അവശനിലയിൽ കണ്ട വിപിനെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം, വിപിൻ ആത്മഹത്യ ചെയ്തത് സമ്മർദം മൂലമാണെന്ന് കുടുംബം ആരോപിച്ചു. ആശുപത്രിയിൽ വച്ച് […]
Read more

സാമ്പത്തിക ഇടപാട്; മലപ്പുറത്ത് ജ്യേഷ്ഠന്‍ സഹോദരനെ കുത്തിക്കൊന്നു

മലപ്പുറം: സാമ്പത്തിക ഇടപാട് തർക്കത്തെ തുടർന്ന് പൂക്കോട്ടൂര്‍ പള്ളിമുക്കില്‍ ജ്യേഷ്ഠന്‍ സഹോദരനെ കുത്തിക്കൊന്നു. പൂക്കോട്ടൂര്‍ പള്ളിമുക്ക് സ്വദേശി അമീര്‍ സുഹൈല്‍ (26) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ സഹോദരന്‍ ജുനൈദ് (28) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു കൊലപാതകം. പ്രതി വീട്ടിലെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കടം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീടിന്റെ സാമ്പത്തിക പ്രശ്‌നങ്ങളും കടബാധ്യതകളുമാണ് സഹോദരന്മാര്‍ തമ്മിലെ തര്‍ക്കത്തിന് കാരണം. മൃതദേഹം പോലീസ് നടപടികൾക്ക് […]
Read more

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു

ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ വസതിയിലെത്തി. മരണം സ്ഥിരീകിരിച്ച് കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു. ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഡിസംബര്‍ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു.
Read more

തുടർ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ മലയാളി വിമാനത്തിൽ വെച്ച് മരിച്ചു

റിയാദ്: തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രവാസി മലയാളി വിമാനത്തിൽ വെച്ച് മരിച്ചു. തൃശൂർ പോർക്കളം പള്ളിക്കര വീട്ടിൽ സത്യൻ വേലായുധൻ ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് റിയാദ് ശുമൈസി ആശുപത്രിയിൽ ചികിത്സ തേടിയ സത്യൻ കഴിഞ്ഞ ദിവസം ആൻജിയോഗ്രാം നടത്തിയിരുന്നു. തുടർന്ന് തുടർചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് പോകാൻ തീരുമാനിച്ചാണ് എയർ ഇന്ത്യ വിമാനത്തിൽ യാത്രതിരിച്ചത്. തുടർ ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്നായി ബന്ധുക്കൾ ആംബുലൻസ് സജ്ജീകരണങ്ങളോടെ കരിപ്പൂർ എയർപോർട്ടിൽ പുറത്ത് കാത്തു നിൽക്കുകയായിരുന്നു. 35 വർഷമായി റിയാദ് ദുർമയിൽ ഡ്രൈവറായി […]
Read more

തിരുവല്ലയില്‍ 47കാരനെ മരിച്ച നിലയില്‍ കണ്ട സംഭവം: കൊലപാതകം

പത്തനംതിട്ട : തിരുവല്ല പൊടിയാടിയില്‍ 47 കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഈ മാസം 13 നാണ് പൊടിയാടി കൊച്ചുപുരയില്‍ വീട്ടില്‍ ശശികുമാറിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് ആണ് പുളിക്കീഴ് പൊലീസ് ആദ്യം കേസ് എടുത്തത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൈറോയ്ഡ് ഗ്രന്ഥി മുറിഞ്ഞതാണ് മരണ കാരണം എന്ന കണ്ടത്തല്‍ വന്നതോടെയാണ് സംഭവം കൊലപാതകം എന്ന് എഫ്‌ഐആറില്‍ മാറ്റം വരുത്തിയത്. ഓട്ടോഡ്രൈവറും അവിവാഹിതനുമായ ശശികുമാര്‍ സഹോദരനും കുടുംബത്തിനും ഒപ്പം […]
Read more

ചങ്ങരംകുളം സ്വദേശിയെ പോട്ടൂരിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: ചങ്ങരംകുളം സ്വദേശിയെ പോട്ടൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കല്ലൂർമ്മ സ്വദേശിയായ പടിക്കൽ ശ്രീജിത്ത് (46) നെയാണ് പോട്ടൂരിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുമാസം മുൻപാണ് ശ്രീജിത്ത് പോട്ടൂരിലെ വാടക ക്വാർട്ടേഴ്സിൽ താമസം ആരംഭിച്ചതെന്ന് ഉടമ പറഞ്ഞു. ശ്രീജിത്തിന്റെ താമസ സ്ഥലത്ത് നിന്ന് ദുർഗന്ധം വമിച്ചു തുടങ്ങിയതോടെ പ്രദേശത്തുകാർ റൂം തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ ശ്രീജിത്തിനെ കണ്ടത്. തൃത്താല പോലീസെത്തി നിയമ നടപടികൾ ആരംഭിച്ചു.
Read more

ഖത്തറിൽ വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു

മലപ്പുറം: ഖത്തറിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. അരീക്കോട് വടക്കും മുറി സ്വദേശി അബ്ദുൽഹമീദ് കാരിയോടനാണ് മരണപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ദോഹയിലെ മദീന ഖലീഫയിൽ വെച്ച് നടന്ന അപകടത്തിൽ സാരമായ പരിക്കേറ്റ് ഖത്തറിലെ ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണപ്പെട്ടത്. മൃതദേഹം നാളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്നു. നാളെയോടെ മൃതദേഹം നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read more

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ജീവനക്കാരൻ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം: അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ജീവനക്കാരനെ ലോഡ്ജിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. ട്രൈബ്യൂണല്‍ സെക്‌ഷന്‍ ഓഫിസര്‍ സുനില്‍കുമാറാണ് മരിച്ചത്. പാലോടുള്ള ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച മുതല്‍ സുനില്‍ കുമാറിനെ കാണാനുണ്ടായിരുന്നില്ല. തിരച്ചില്‍ തുടരുന്നതിനിടെയാണ് ലോഡ്ജ് മുറിയില്‍നിന്നു മൃതദേഹം കണ്ടെത്തിയത്. സുനില്‍കുമാറിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇന്നു രാവിലെ മുറിയില്‍ നിന്ന് ആരും പുറത്തേക്കു വരാതിരുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ വാതില്‍ തുറന്ന് ഉള്ളില്‍ കയറി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് സുനില്‍കുമാറിനെ കൈഞരമ്പ് മുറിച്ച നിലയില്‍ ശുചിമുറിയില്‍ ബോധരഹിതനായി കണ്ടെത്തിയത്. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.