സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

മധ്യപ്രദേശിൽ 16 കാരനെ കൊലപ്പെടുത്തി മാംസം കഴിക്കാൻ ശ്രമം

ഇൻഡോർ: മധ്യപ്രദേശിൽ 16-കാരനെ ക്രൂരമായി കൊലപ്പെടുത്തി മാംസം കഴിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ദാമോഹിലെ സുമന്ന ഗ്രാമത്തിലെ ഗുഡ്ഡ പട്ടേല എന്നയാളാണ് പിടിയിലായത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാൾ ഈ വർഷം ജനുവരിയിലാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ ഭരതിനെ ഗുഡ്ഡ പട്ടേൽ യാതൊരു പ്രകോപനവും ഇല്ലാതെ വടികൊണ്ട് ആക്രമിച്ചതായി പോലീസ് പറഞ്ഞു. ആക്രമണത്തിൽ നിലത്ത് വീണ ഭരതിന്റെ തലയിൽ പിന്നീട് ചുറ്റിക കൊണ്ട് വീണ്ടും അടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിനിടെ ബഹളം കേട്ട് […]
Read more

ജാസ്‌ലിയയുടെ മരണം; ഒളിവിലായിരുന്നു ഡോ. സിറിയക് പിടിയിൽ

കൊച്ചി: അങ്കമാലി മോണിങ് സ്റ്റാർ കോളേജ് വിദ്യാർഥിനി ജാസ്‌ലിയയെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ കാർ ഓടിച്ച ഡോ. സിറിയക് പി. ജോർജിനെ പിടികൂടി. വാഗമൺ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നേരത്തേ ഇയാളെ ഒളിവിൽ പോകാൻ സഹായിച്ചതിന് ഇയാളുടെ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഒളിവിൽ കഴിയവേ, വാഗമൺ പോലീസ് നടത്തിയ സാധാരണ പരിശോധനയ്ക്കിടയിലാണ് സിറിയക് പിടിയിലായത്. പതിവ് പരിശോധനയ്ക്കിടെ ഇയാളെ കണ്ടതോടെ സംശയം തോന്നി. തുടർന്ന് കൂടുതൽ പരിശോധനകളും ചോദ്യം ചെയ്യലും നടത്തിയതോടെ സിറിയക് പി. […]
Read more

അങ്കമാലിയിലെ ജാസ്‌ലിയ ജോൺസന്റെ മരണം; പ്രതിയായ ഡോക്‌ടറുടെ പിതാവ് അറസ്റ്റിൽ

കൊച്ചി: അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ ബി.കോം വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച കേസിൽ പ്രതിയായ ഡോക്‌ടറുടെ പിതാവ് അറസ്റ്റിൽ. ഡോ. സിറിയക് ജോർജിന്റെ പിതാവ് ജോർജ് മാത്യുവാണ് അറസ്റ്റിലായത്. പ്രതിയെ ഒളിവിൽപ്പോകാൻ സഹായിച്ചതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത്. കോട്ടയം അതിരമ്പുഴയിലെ വീട്ടിൽ പൊലീസെത്തിയപ്പോൾ വീട് അടഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. തുടർന്ന് ജോർജിനെ അങ്കമാലി സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിറിയക്കിന് ഒളിവിൽപ്പോകാനുള്ള എല്ലാ സഹായവും ഇയാൾ ചെയ്തുകൊടുത്തതായി ഫോൺ പരിശോധിച്ചതിൽ നിന്ന് പൊലീസിന് […]
Read more

സന്ദർശക വിസയിൽ മകളെ കാണാൻ എത്തി; കുവൈത്തിൽ അച്ഛന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: സന്ദർശക വിസയിൽ മകൾക്ക് അടുത്ത് എത്തിയ മലയാളി കുവൈത്തിൽ മരിച്ചു. കൊല്ലം സ്വദേശി അലിഖാൻ (73) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. വിമാന സർവീസുകൾ തടസ്സപ്പെട്ടതിനാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം.
Read more

വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിടിച്ച് യുവാവിന് ദാരുണാന്ത്യം. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയിൽ അന്തോണി അടിമയുടെയും സേസമ്മയുടെയും മകൻ വർഗീസ്(30) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.19 ഓടെ മുക്കോല വിഴിഞ്ഞം റൂട്ടിൽ വില്ലേജ് ഓഫിസിന് എതിരെയുളള പെട്രോൾ പമ്പിന് സമിപമാണ് അപകടം ഉണ്ടായത്. ഇലക്ട്രീഷനായും സൗണ്ട് സിസ്റ്റത്തിലുമായി ജോലി നോക്കുകയായിരുന്നു വർഗീസ്. മുക്കോല ഭാഗത്തുളള സ്ഥാപനത്തിൽ ഇലക്ട്രിക്കൽ ജോലിചെയ്തശേഷം കോട്ടപ്പുറത്തുളള വീട്ടിലേക്ക് ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. പുവാറിൽ ഡിപ്പോയിൽനിന്ന് പുറപ്പെട്ട് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് ഇടിച്ചത്. റോഡിന്റെ ഇടതുവശം […]
Read more

ഞണ്ട് അലർജിയുള്ള യുവാവ് ഞണ്ടുകറി കഴിച്ച് മരിച്ചു

എറണാകുളം: ഞണ്ട് അലർജിയുള്ള യുവാവ് ഞണ്ടുകറി കഴിച്ചതിനെ തുടർന്ന് ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചു. ചേപ്പനം കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡാ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വീട്ടിൽ തയ്യാറാക്കിയ ഞണ്ടുകറി കഴിച്ചതിന് പിന്നാലെ കിടക്കാൻ പോകുമ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. മുൻപ് ഞണ്ട് കഴിച്ചതിനെ തുടർന്ന് അലർജി ഉണ്ടായിരുന്നതിനാൽ പിന്നീട് ഇത് ഒഴിവാക്കുകയായിരുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് […]
Read more

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മർദ്ദനമേറ്റ 18 കാരൻ മരിച്ചു; നാലുപേർ ഒളിവിൽ

കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മർദ്ദനമേറ്റ 18 കാരൻ മരിച്ചു. കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു ക്ഷേത്രോത്സവത്തിനിടെ ഹരികൃഷ്ണന് മർദ്ദനമേറ്റത്. ​ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അതേസമയം, കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ശക്തികുളങ്ങര എസ്എച്ച്ഒ പ്രസാദ് എംആറിന്റെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊല്ലം എസിപി രാജേഷ് മേൽനോട്ടം വഹിക്കും. കേസിൽ രണ്ട് പ്രതികൾ അറസ്റ്റിലായിരുന്നു. നാല് പേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി […]
Read more

ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട സംഭവം; പൊതുദർശനത്തിനു ശേഷം സംസ്കാരം

ടെഹ്റാൻ: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ജനങ്ങൾക്ക് അവസരമൊരുക്കുമെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. സംസ്കാരത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ മൂന്ന് ദിവസം തുടരുമെന്ന് ഇസ്ലാമിക് പ്രൊപ്പഗേഷൻ കൗൺസിൽ മേധാവി ഹൊജതോലെസ്ലാം മഹമൂദി പറഞ്ഞു. ടെഹ്‌റാനിലെ ഇമാം ഖൊമേനി പ്രാർത്ഥനാ ഹാളിൽ ഇന്ന് രാത്രി 10 മണിക്ക് പൊതുദർശനത്തിന് വെയ്ക്കുമെന്നാണ് അധികൃതരെ ഉദ്ധരിച്ച് സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തത്. ഖമനെയിയുടെ സംസ്കാരം മഷാദില്‍ നടക്കും. ഇസ്രയേലിന്‍റെയും അമേരിക്കയുടെയും വ്യോമാക്രമണത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് 86കാരനായ […]
Read more

അച്ഛന്റെ ഓർമ്മകളെ നെഞ്ചിലേറ്റി ശിഖ സുരേന്ദ്രൻ : തൃശൂർ ജില്ലാ കലക്ടറായി ചുമതലയേറ്റു

തൃശ്ശൂർ : സ്വപ്നം കാണാൻ പഠിപ്പിച്ച അച്ഛന്റെ ഓർമ്മകളെ സാക്ഷിയാക്കി ശിഖ സുരേന്ദ്രൻ തൃശൂർ ജില്ലാ കലക്ടറായി ഔദ്യോഗികമായി ചുമതലയേറ്റു. അർജുൻ പാണ്ഡ്യൻ കാസർകോട്ടേക്ക് സ്ഥലംമാറിപ്പോയ ഒഴിവിലാണ് പുതിയ കലക്ടറുടെ നിയമനം നടന്നത്. ടൂറിസം വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിക്കവെയാണ് ശിഖ സുരേന്ദ്രൻ ആദ്യമായി ഒരു ജില്ലയുടെ അമരത്തേക്ക് എത്തുന്നത്. ചുമതലയേൽക്കുമ്പോൾ തന്റെ ഔദ്യോഗിക മേശപ്പുറത്ത് അച്ഛന്റെ ചിത്രം വെച്ച കലക്ടർ, ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. ഡയാലിസിസ് കിടക്കയിൽ കിടക്കുമ്പോഴും […]
Read more

വയനാട്ടിലെ കർഷകന്റെ മരണം; പോസ്റ്റുമോർട്ടം പൂർത്തിയായി, മരണകാരണം ആന്തരിക രക്തസ്രാവം

സുൽത്താൻ ബത്തേരി: വയനാട്ടിലെ യുവകർഷകന്റെ മരണം കാട്ടാന ആക്രമണത്തെ തുടർന്നെന്ന് കണ്ടെത്തൽ. കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ രജീവിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. രജീവിന്റെ ഇടുപ്പെല്ലും ശ്വാസകോശവും കാട്ടാന ആക്രമണത്തിൽ തകർന്നു. ആന്തരിക അവയവങ്ങൾക്ക് ഗുരുതര പരിക്ക് സംഭവിച്ചതായും ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നതായും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. രജീവിനെ കാട്ടാന തുമ്പിക്കൈയിൽ എടുത്തുയർത്തി നിലത്ത് അടിച്ചതാകാം എന്നാണ് വിലയിരുത്തൽ. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ രജീവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി കൃഷിയിടത്തിൽ ആന ഇറങ്ങിയതറിഞ്ഞ് അതിനെ തുരത്താൻ പോയതായിരുന്നു […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.