‘തൊപ്പി’ക്കെതിരായ പരാതിയില് അന്വേഷണം ആരംഭിച്ച് സൈബര് പൊലീസ്
കോഴിക്കോട്: യൂട്യൂബറും ഓൺലൈൻ ഗെയിമറുമായ മുഹമ്മദ് നിഹാദ് എന്ന ‘തൊപ്പി’ക്കെതിരായ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചി സിറ്റി സൈബർ പൊലീസാണ് അന്വേഷണം നടത്തുന്നത്. ലഹരി ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളിലാണ് അന്വേഷണം നടക്കുന്നത്. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സൈബർ ഓപ്പറേഷൻ വിഭാഗത്തിന് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷം കേസെടുക്കുന്നതിൽ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഡിജിപിയുടെ നിർദേശപ്രകാരമാണ് അന്വേഷണം ആരംഭിച്ചത്. ഒരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് നടപടി. […]
Read more




